Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

പോയ വർഷം ഇന്ത്യൻ വിപണിയിൽ വൻമുന്നേറ്റമുണ്ടാക്കിയ ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി 2022 വർഷത്തിലും വമ്പൻ പദ്ധതികളാണ് തയാറാക്കുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

ഔഡി Q7 ഫെസ്‌ലിഫ്റ്റ് മോഡലിന്റെ വില പ്രഖ്യാപനവും അവതരണവും ഈ മാസം അവസാനത്തോട നടത്തിയാണ് 2022 മോഡൽ വർഷത്തിന് കമ്പനി തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. പുതുക്കിയ എസ്‌യുവിയുടെ ബുക്കിംഗും ഔഡി ഇന്ത്യ ഡീലർഷിപ്പുകളിൽ ആരംഭിച്ചു കഴിഞ്ഞു.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾ അഞ്ച് ലക്ഷം രൂപ ടോക്കൺ തുകയായി നൽകി പുത്തൻ Q7 ബുക്ക് ചെയ്യാം. 2021 ഡിസംബർ ആദ്യം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഔഡിയുടെ പ്ലാന്റിൽ (SAVWIPL) പുതിയ മോഡലിനായുള്ള അസംബ്ലിംഗും കമ്പനി ആരംഭിച്ചിരുന്നു.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഔറംഗബാദ് പ്ലാന്റിൽ ലോക്കൽ അസംബ്ലി നടക്കുന്നതിനാൽ സികെഡി റൂട്ട് വഴിയാണ് എസ്‌യുവി ഇന്ത്യയിലെത്തുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് Q7 വിൽപ്പനയ്ക്ക് എത്തുക. രാജ്യത്തെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണി കൈയ്യിലെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് Q7 ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ടാംവരവ്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

നിരവധി കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് പുറമേ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം പെട്രോൾ എഞ്ചിനിലേക്കും വാഹനം ചേക്കേറും. 2020 ഏപ്രിലിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മോഡൽ നിർത്തലാക്കിയതിന് ശേഷം ഔഡി ഇന്ത്യയുടെ ഷോറൂമുകളിലേക്ക് ഫുൾ-സൈസ് എസ്‌യുവി എത്തി തുടങ്ങിയിട്ടുമുണ്ട്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

Q7 ഫെയ്‌സ്‌ലിഫ്റ്റ് 2019 ജൂണിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച മോഡലാണെന്നതും കൗതുകകരമാണ്. 2015-ൽ ഇന്ത്യയിൽ പുറത്തിറക്കിയ രണ്ടാം തലമുറ മോഡലിന്റെ മെലിഞ്ഞതും അത്‌ലറ്റിക് പ്രൊഫൈലും ഇത് മുന്നോട്ട് കൊണ്ടുപോകുമ്പോൾ നിരവധി സുപ്രധാന നവീകരണങ്ങളിലേക്കും ഔഡി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട് എന്നതും പറയാതെ വയ്യ.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

മുൻവശത്ത്, വ്യതിരിക്തമായ ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചർ ലഭിക്കുന്ന പരിഷ്ക്കരിച്ച ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമായി വലിയ, അഷ്ടഭുജാകൃതിയിലുള്ള സിംഗിൾ-ഫ്രെയിം ഗ്രില്ലാണ് പുതിയ Q7 എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നത്. പിൻഭാഗത്ത് ടെയിൽ ലാമ്പുകളിലും കമ്പനി നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം ഹാച്ചിന്റെ വീതിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു ക്രോം സ്ട്രിപ്പും വാഹനത്തിന് ഒരു പ്രീമിയം ഫീൽ നൽകാനും ഏറെ സഹായകരമായി.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

പുനർനിർമ്മിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, അലോയ് വീലുകൾക്കുള്ള പുതിയ ഡിസൈനുകൾ എന്നിവ ഔഡി Q7 എസ്‌യുവിക്ക് പുത്തൻ ലുക്ക് നൽകുന്നു. നേരത്തെ ഉണ്ടായിരുന്ന 5,063 മില്ലീമീറ്റർ മൊത്തത്തിലുള്ള നീളം ഇത്തവണ 11 മില്ലീമീറ്റർ കൂടി വർധിപ്പിച്ചിട്ടുമുണ്ട്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

ഇതിനുപുറമെ പുതിയതായി തോന്നുന്ന ക്യാബിനും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഒന്നിലധികം സ്‌ക്രീനുകൾ, ഡാഷ്‌ബോർഡിലെ ഗ്ലോസ് ബ്ലാക്ക് ട്രിം, ധാരാളം ക്രോം, ബ്രഷ് ചെയ്ത അലുമിനിയം എന്നിവ ആധുനിക കാലത്തെ ഔഡി വാഹനത്തെ അനുസ്‌മരിപ്പിക്കും. പ്രീ-ഫെസ്‌ലിഫ്റ്റ് Q7 എസ്‌യുവി വളരെ നന്നായി തന്നെയാണ് സജ്ജീകരിച്ചിരുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

എന്നാൽ അതിലും മിടുക്കനാക്കി അഡാപ്റ്റീവ് മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ്, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം ഇത്തവണ വരുന്നത്. ഇതിലൂടെ ഈ വർഷത്തെ മോഡലിൽ ഔഡി മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉയർന്നതും ക്ലൈമറ്റ് കൺട്രോളിനായി 8.6-ഇഞ്ച് ടച്ച്‌സ്‌ക്രീനും സെൻട്രൽ കൺസോളിൽ താഴെ സ്ഥാപിച്ചിരിക്കുന്നതുമായ ഔഡിയുടെ ഡ്യുവൽ എംഎംഐ സിസ്റ്റത്തിലേക്കുള്ള മാറ്റമാണ് അപ്‌ഡേറ്റിന്റെ ഭാഗമായിരിക്കുന്നത്. എന്നിരുന്നാലും ഈ സജ്ജീകരണം അർത്ഥമാക്കുന്നത് MMI സിസ്റ്റം നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ഡയൽ അനാവശ്യമാക്കും എന്നാണ്.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ രണ്ടാം തലമുറ പതിപ്പിലേക്ക് ഒരു പരിഷ്ക്കാരം കാണുമെങ്കിലും പഴയതിന് സമാനമായി തോന്നിയേക്കാം. ലേസർ ലൈറ്റ് ടെക് ഉള്ള എച്ച്‌ഡി മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും പോലുള്ള കിറ്റുമായി ഏറ്റവും പുതിയ Q7 വിദേശത്തും ലഭ്യമാണ്. എന്നാൽ ഈ ഫീച്ചറുകളിൽ ഏതൊക്കെയാണ് ഇന്ത്യൻ മോഡലിൽ നൽകിയിരിക്കുന്നതെന്ന് കണ്ടറിയണം.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

249 bhp കരുത്തുള്ള 3.0 ലിറ്റർ V6 ഡീസൽ (45 TDI), 252 bhp പവറുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ (40 TFSI) എന്നിവയോടെയാണ് നിലവിലുണ്ടായിരുന്ന Q7 വിപണിയിൽ എത്തിയിരുന്നത്. പക്ഷേ ഇത്തവണ ആഢംബര എസ്‌യുവി Q8, A8 L എന്നിവയിൽ നിന്ന് 3.0 ലിറ്റർ V6 ടർബോ-പെട്രോൾ യൂണിറ്റ് (55 TFSI) കടമെടുത്തായിരിക്കും വരിക.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

ഇത് 5,200 rpm നും 6,400 rpm നും ഇടയിൽ 335 bhp കരുത്തും 1,370 rpm നും 4,500 rpm നും ഇടയിൽ 500 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹൃദയമാണ്. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് പോലെ 8 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ആയിരിക്കും എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കുക.

Q7 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് Audi, അവതരണം ഈ മാസം അവസാനത്തോടെ

മുൻ Q7 എസ്‌യുവിയിൽ അഡാപ്റ്റീവ് എയർ സസ്പെൻഷൻ ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായിരുന്നു. എന്നിരുന്നാലും ഫെസ്‌ലിഫ്റ്റിൽ ഈ ക്രമീകരണം ഔഡി തുടരുമോ എന്ന് കാണാൻ കാത്തിരിക്കേണ്ടി വരും. ലോഞ്ച് ചെയ്യുമ്പോൾ പുതിയ ലക്ഷ്വറി എസ്‌യുവി മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, വോൾവോ XC90 തുടങ്ങിയ എതിരാളികളുമായാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi commenced the official booking for the upcoming q7 facelift suv details
Story first published: Tuesday, January 11, 2022, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X