2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ഏറ്റവും പുതിയ Q3 പ്രീമിയം കോംപാക്ട് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി. രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 44.89 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

അതേസമയം ടോപ്പ-എന്‍ഡ് വേരിയന്റായ ടെക്‌നോളജിക്ക് 50.39 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 2020 ഏപ്രിലില്‍ മുന്‍ തലമുറ ഔഡി Q3-നെ ഇന്ത്യയില്‍ നിന്ന് കമ്പനി പിന്‍വലിക്കുന്നത്.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

പുതിയ മോഡല്‍ വൈകാതെ വിപണയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മൂന്നാം തലമുറ Q3-നെ ഇന്നാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുകയ്ക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നത്. ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് 2+3 വര്‍ഷത്തെ വിപുലീകൃത വാറന്റിയുടെയും 3 വര്‍ഷം / 50,000 കിലോമീറ്റര്‍ സമഗ്ര സര്‍വീസ് പാക്കേജിന്റെയും അധിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ മാത്രമേ പുതിയ Q3-യുടെ ഡെലിവറികള്‍ ആരംഭിക്കുകയുള്ളൂ.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായാണ് ഔഡി Q3 അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ലൈനപ്പിലെ Q2, Q5 എസ് യുവികള്‍ക്കിടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മോഡല്‍ 2019 മുതല്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

വാഹനത്തിന്റെ ഡിസൈനിലേക്ക് വന്നാല്‍, നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന മോഡലിനെക്കാള്‍ വളരെ സ്‌പോര്‍ട്ടിയായിട്ടാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലോടുകൂടിയ മസ്‌കുലര്‍ ബോഡി സ്‌പോര്‍ട് ചെയ്യുന്ന പുതിയ Q3-ന് Q5-ല്‍ കാണുന്നത് പോലെയുള്ള ഡിസൈന്‍ ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

വലിയ ഹെഡ്‌ലാമ്പുകള്‍, വശങ്ങളില്‍ ചുരുട്ടിയ ബോഡി ലൈനുകള്‍, ഡിഫ്യൂസ്ഡ് ലൈറ്റിംഗോടുകൂടിയ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പനോരമിക് ഗ്ലാസ് സണ്‍ റൂഫ്, ജെസ്ചര്‍ കണ്‍ട്രോള്‍ ടെയില്‍ ഗേറ്റ്, റീസ്‌റ്റൈല്‍ ചെയ്ത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍ എന്നിവയും അതിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്റെ ഭാഗമാണ്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ഔഡി Q3 പ്രീമിയം പ്ലസ് വേരിയന്റിന് 45.72 cm (R18) 5-ആം സ്‌റ്റൈല്‍ അലോയ് വീലുകള്‍, ഒരു ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം, ഉയര്‍ന്ന ഗ്ലോസ് സ്‌റ്റൈലിംഗ് പാക്കിംഗ്, ഹീറ്റഡ് പവര്‍ ഫോള്‍ഡിംഗ്, ഓട്ടോ ഡിമ്മിംഗ് എക്സ്റ്റീരിയര്‍ മിററുകള്‍ എന്നിവ ലഭിക്കുന്നു.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ക്യാബിനുള്ളിലേക്ക് വന്നാല്‍ ക്രമീകരിക്കാവുന്ന സീറ്റിംഗ്, ലെതര്‍ പൊതിഞ്ഞ 3 സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, സ്റ്റോറേജ്, ലഗേജ് കംപാര്‍ട്ട്മെന്റുകള്‍, ഫ്രെയിംലെസ് ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് സഹിതമുള്ള സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം, സ്പീഡ് ലിമിറ്ററോട് കൂടിയ ക്രൂയിസര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ലഭിക്കുന്നു.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ഔഡി ഡ്രൈവ് സെലക്ട്, MMI ടച്ച് ഉള്ള MMI നാവിഗേഷന്‍ പ്ലസ്, 60 കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും പ്രീമിയം പ്ലസില്‍ കാണുന്ന എല്ലാ സവിശേഷതകളും ഔഡി Q3 ടെക്‌നോളജിക്കും ലഭിക്കുന്നു.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ജെസ്ചര്‍ കണ്‍ട്രോള്‍ ടെയില്‍ഗേറ്റ്, ഇലക്ട്രോണിക് രീതിയില്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന ലഗേജ് കമ്പാര്‍ട്ട്മെന്റ് ലിഡ്, വയര്‍ലെസ് ചാര്‍ജിംഗുള്ള ഔഡി ഫോണ്‍ ബോക്സ് എന്നിവയും ഇതിന്റെ ഇന്റീരിയര്‍ മേക്കപ്പിന്റെ ഭാഗമാണ്. സീറ്റുകള്‍ ലെതറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, മുന്‍ സീറ്റുകള്‍ 4-വേ ലംബര്‍ സപ്പോര്‍ട്ടോടെ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

6 എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ട്രാഫിക് ജാം അസിസ്റ്റ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ് എന്നിവയ്ക്കൊപ്പം മെച്ചപ്പെടുത്തിയ സുരക്ഷാ ഉപകരണങ്ങളും ഔഡി Q3-ല്‍ കാണാന്‍ സാധിക്കും.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

പുതിയ എഞ്ചിന്‍ സവിശേഷതകളിലേക്ക വന്നാല്‍ 4,200 rpm-ല്‍ 190 bhp പവറും 1,500 rpm-ല്‍ 320 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വഴിയാണ് ഔഡി Q3 എസ്‌യുവിക്ക് കരുത്ത് ലഭിക്കുന്നത്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

ഔഡി ക്വാട്രോ ഓള്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന 7 സ്പീഡ് ഡിഎസ്ജിയുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 0 മുതല്‍ 100 km/h വരെയുള്ള ആക്‌സിലറേഷന്‍ 7.3 സെക്കന്‍ഡില്‍ കണക്കാക്കുന്നു. വിപണിയില്‍ ബിഎംഡബ്ല്യൂ X1, മെര്‍സിഡീസ് ബെന്‍സ് GLA, വോള്‍വോ XC40 എന്നിവയ്ക്കെതിരെയാണ്ണ് പുതിയ Q3 മത്സരിക്കുന്നത്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

പുതിയ ഔഡി Q3 ലോഞ്ച് ചെയ്യുന്നതോടെ തങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി മെച്ചപ്പെടുത്തുമെന്ന് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ Q3 രാജ്യത്തെ ഒരു സെഗ്മെന്റ് ലീഡറുമാണ്.

2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

പുതിയ ഔഡി Q3 അതിന്റെ വിജയം ആവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പുതിയ Q3-നൊപ്പം, പുതിയ രൂപവും മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകളും ഉള്ള ഒരു മികച്ച വാഹനമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ബല്‍ബീര്‍ സിംഗ് ധില്ലണ്‍ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched new q3 premium compact suv in india find here all details
Story first published: Tuesday, August 30, 2022, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X