2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മാതാക്കളായ ഔഡി. ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് അതിന്റെ മുന്‍നിര മൂന്ന്-വരി എസ്‌യുവിയുടെ ബുക്കിംഗ് ഇതിനോടകം തന്നെ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

വാഹനം വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ 5 ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി വാഹനത്തിന്റെ വില പ്രഖ്യാപനവും അവതരണ തീയതിയും വെളിപ്പെടുത്തിയിരിക്കുന്നത്.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

Q7 എസ്‌യുവിയുടെ വിപ പ്രഖ്യാപനവും അവതരണവും ഫെബ്രുവരി 3-ന് നടക്കുമെന്നാണ് ഔഡി ഇന്ത്യ അറിയിച്ചിരിക്കുന്നത്. പോയ വര്‍ഷം അവസാനം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഔഡിയുടെ പ്ലാന്റില്‍ (SAVWIPL) പുതിയ മോഡലിനായുള്ള അസംബ്ലിംഗും കമ്പനി ആരംഭിച്ചിരുന്നു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

കാര്‍ നിര്‍മ്മാതാവ് നേരത്തെ ജനുവരിയില്‍ എസ്‌യുവി പുറത്തിറക്കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ എഞ്ചിനുമായിട്ടാണ് എസ്‌യുവി ഇന്ത്യയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. 2022 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

എസ്‌യുവിയുടെ എക്സ്റ്റീരിയറും ഇന്റീരിയറും ഉള്‍പ്പെടുന്ന ഡിസൈനില്‍ ഔഡി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഔഡി Q ഫാമിലി ശ്രേണിക്ക് അനുസൃതമായി പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍മുഖവുമായിട്ടാണ് ഇപ്പോള്‍ വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

സിഗ്‌നേച്ചര്‍ ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുടെ ഒരു പുതിയ സെറ്റാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പിനോട് ചേര്‍ന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും മുന്നിലെ സവിശേഷതയാണ്.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

വലിയ എയര്‍ ഇന്‍ടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പിന്‍ഭാഗത്ത്, ക്രോം ട്രിം സഹിതം ട്വീക്ക് ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളുമായാണ് Q7 വരുന്നത്. അപ്രോച്ച് ലാമ്പുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് സ്പോയിലര്‍ എന്നിവയും ഫീച്ചറുകളിലെ മറ്റ് സവിശേഷതകളാണ്.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

അളവുകളെക്കുറിച്ച് പറയുമ്പോള്‍, ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ Q7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ നീളം 11 mm വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വാഹനത്തിന്റെ മൊത്തം നീളം ഇപ്പോള്‍ 5,063 mm ആണ്. നീളം കൂടിയിട്ടും പുതിയ മോഡലിന്റെ വീല്‍ബേസില്‍ മാറ്റമില്ലെന്ന് വേണം പറയാന്‍.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

പുതിയ Q7-ന്റെ ക്യാബിനും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നാല് സോണ്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം നിയന്ത്രിക്കുന്നതിന് ഫിസിക്കല്‍ ബട്ടണുകള്‍ മാറ്റിസ്ഥാപിക്കുന്ന ചെറിയ 8.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ കൂടാതെ എസ്‌യുവിക്ക് ഇപ്പോള്‍ 10.1 ഇഞ്ച് പ്രധാന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ലഭിക്കുന്നു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

രണ്ടാം നിര യാത്രക്കാര്‍ക്ക് ആന്‍ഡ്രോയിഡ് ഇന്റര്‍ഫേസ് നല്‍കുന്ന ടാബ്ലെറ്റ് പോലുള്ള സ്‌ക്രീനുകള്‍ ലഭിക്കുന്നു കൂടാതെ ജിമെയില്‍, ക്രോം, യുട്യൂബ് എന്നിവയുള്‍പ്പെടെ പ്ലേസ്റ്റോറില്‍ നിന്നുള്ള നിരവധി ആപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

എട്ട് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ പരമാവധി 340 bhp കരുത്തും 500 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 TFSI പെട്രോള്‍ എഞ്ചിനാണ് പുതിയ Q7- ന് കരുത്തേകുന്നത്. ബ്രാന്‍ഡിന്റെ ക്വാട്രോ AWD സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

പവര്‍ട്രെയിന്‍ കോമ്പിനേഷന്‍ എസ്‌യുവിയെ 5.9 സെക്കന്‍ഡിനുള്ളില്‍ 0 - 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഔഡി ഡ്രൈവ് സെലക്ട് ഡ്രൈവ് മോഡുകള്‍ എന്നിവയും പുതിയ ഔഡി Q7-ല്‍ ഫീച്ചര്‍ ചെയ്യുന്നു, ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവിനൊപ്പം മികച്ച ഡ്രൈവബിലിറ്റിയും ഹാന്‍ഡ്ലിങ്ങും വാഗ്ദാനം ചെയ്യുന്നു. 360-ഡിഗ്രി വ്യൂ ക്യാമറയുള്ള പാര്‍ക്ക് അസിസ്റ്റ് പ്ലസ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിവയാണ് മറ്റ് ഡ്രൈവര്‍-അസിസ്റ്റ് ഫീച്ചറുകള്‍.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

മുന്‍ തലമുറയെ അപേക്ഷിച്ച് ഇത്തിരി പ്രീമിയം മോഡലായിട്ടാകും പുതിയ Q7 വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ വിലയും ഉയകും. ഏകദേശം 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില (എക്‌സ്‌ഷോറൂം). ലോഞ്ച് ചെയ്യുമ്പോള്‍, 2022 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ്, ബിഎംഡബ്യു X7, മെര്‍സിഡീസ് ബെന്‍സ് GLS, വോള്‍വോ XC90, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി തുടങ്ങിയയ്ക്ക് എതിരെയാകും മത്സരിക്കുക.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

2021 കലണ്ടര്‍ വര്‍ഷത്തിലെ വില്‍പ്പനയില്‍ 101 ശതമാനം വളര്‍ച്ചയാണ് ഔഡി ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 3,293 യൂണിറ്റുകളുടെ വില്‍പ്പന ബ്രാന്‍ഡിന് ലഭിക്കുകയും ചെയ്തു.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Audi

റിപ്പോര്‍ട്ട് അനുസരിച്ച്, അഞ്ച് ഇലക്ട്രിക് കാറുകളായ ഔഡി ഇ-ട്രോണ്‍ 50, ഔഡി ഇ-ട്രോണ്‍ 55, ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഓഡി ഇ-ട്രോണ്‍ GT, ഔഡി RS ഇ-ട്രോണ്‍ GT എന്നിവ വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ പ്രധാനമായും സഹായിച്ചുവെന്നും നിര്‍മാതാക്കള്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi revealed 2022 q7 facelift suv launch date find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X