കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

ചൈനയിൽ പുതിയ 2023 മോഡൽ Q6 ലക്ഷ്വറി എസ്‌യുവിയെ അവതരിപ്പിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി. MQB ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയിൽ ജർമ്മൻ ബ്രാൻഡ് പുറത്തിറക്കുന്ന ഏറ്റവും വലിയ എസ്‌യുവിയാണ് Q6 എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

'ഫ്ലാഗ്ഷിപ്പ് റോഡ്‌ജെറ്റ് ലാൻഡ് പ്ലെയിൻ' എന്ന് ഔഡി വിളിക്കുന്ന പുതിയ Q6 ഈ വർഷം കമ്പനി അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ്. വലിപ്പത്തിന്റെ കാര്യത്തിൽ 5,099 മില്ലീമീറ്റർ നീളവും 2,014 മില്ലീമീറ്റർ വീതിയും 1,784 മില്ലീമീറ്റർ ഉയരവും 2,980 മില്ലീമീറ്റർ വീൽബേസും ഉള്ള ഔഡി Q6 എസ്‌യുവി Q7 മോഡലിനേക്കാൾ വലിപ്പമേറിയ പതിപ്പാണ്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

ചൈനീസ് വിപണിക്കു മാത്രമായി SAIC നിർമിക്കുന്ന ഫോക്‌സ്‌വാഗൺ അറ്റ്‌ലസുമായി ഇതിന് വളരെയധികം സാമ്യമുണ്ട്. എന്നിരുന്നാലും ഇന്റീരിയറിന്റെ കാര്യത്തിൽ ഔഡി Q6 എസ്‌യുവി കൂടുതൽ പ്രീമിയമാണ്. ഡിസൈനിലേക്ക് നോക്കിയാൽ കിരിൻ എന്ന ചൈനീസ് സാങ്കൽപ്പിക മൃഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ രൂപകൽപ്പന പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: ഗ്രാൻഡ് വിറ്റാരയെ അണിയിച്ചൊരുക്കാൻ പുത്തൻ ആക്‌സസറി പാക്കേജുകളും അവതരിപ്പിച്ച് Maruti Suzuki

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

സിംഗിൾ-ഫ്രെയിം ഫ്രണ്ട് ഗ്രിൽ, ഫുൾ-വീഡ്ത്ത് എൽഇഡി സിസ്റ്റങ്ങൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന 21 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. അതോടൊപ്പം തന്നെ മസ്ക്കുലർ ബോഡി വർക്കിന്റെ സാന്നിധ്യത്തോടെ ഇത് പ്രൊഡക്ഷൻ മോഡലിന് അനുസൃതമായാണ് നിൽക്കുന്നത്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

പ്രബലമായ വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഷേഡുകൾ തുടങ്ങിയവയും ഔഡി എസ്‌യുവിയുടെ സൗന്ദര്യം എടുത്തുകാണിക്കുന്നുണ്ട്. അകത്തളത്തിലേക്ക് നോക്കിയാൽ 2022 ഔഡി Q6 ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ് ഫംഗ്ഷനുകൾ എന്നിവയുള്ള 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഏറ്റവും പുതിയ കണക്ടിവിറ്റി ടെക് ഉള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

തീർന്നില്ല, ഇതുകൂടാതെ 12.3 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് പ്രവർത്തനങ്ങൾക്കായുള്ള 8.6 ഇഞ്ച് സ്‌ക്രീൻ, പ്രീമിയം മെറ്റാലിക് ആക്‌സന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 14-സ്പീക്കർ ബാംഗ് ഒലുഫ്‌സെൻ ഓഡിയോ മുതലായവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി അവതരിപ്പിച്ചിട്ടുണ്ട്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

പുതിയ ഔഡി Q6 ലക്ഷ്വറി ക്രോസ്ഓവർ ആറ്, ഏഴ് സീറ്റർ ലേഔട്ടുകളിൽ തെരഞ്ഞെടുക്കാനാവും. പിൻസീറ്റുകൾ മടക്കിവെക്കുന്നത് ആകർഷകമായ രീതിയിൽ ഏകദേശം 2,400 ലിറ്റർ ബൂട്ട്‌സ്‌പേസ് സ്വതന്ത്രമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

ഔഡി AI പ്രോ പൈലറ്റ് പാക്കേജിന്റെ സഹായത്തോടെ ലെവൽ 2+ ADAS സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 45 TFSI മുതൽ 50 TFSI വരെയുള്ള ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളാണ് പുത്തൻ ഔഡി മോഡലിന് തുടിപ്പേകാൻ എത്തുന്നത്.

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

Q6 എസ്‌യുവിയിലെ 2.0 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റ് 262 bhp കരുത്തിൽ 400 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.5 ലിറ്റർ ആറ്-പോട്ട് എഞ്ചിൻ പരമാവധി 295 bhp പവറിൽ 500 Nm torque വരെയും നൽകാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു. ഇത് 7.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധ്യമാക്കുന്നുണ്ട്.

MOST READ: ദ്രൗപദി മുര്‍മുവിന്റെ യാത്രയിനീ മെർസിഡീസ് മെയ്ബാക്ക് S600 പുൾമാനിൽ, അറിയാം പ്രത്യേകതകൾ

കാണാൻ തന്നെ എന്തൊരു ഗാംഭീര്യം, Q6 ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Audi

Ingolstadt അടിസ്ഥാനമാക്കിയുള്ള ബ്രാൻഡ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ്, അഡാപ്റ്റീവ് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം, ക്വാട്രോ AWD കോൺഫിഗറേഷൻ എന്നിവ സ്റ്റാൻഡേർഡായി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ എസ്‌യുവിയെ യൂറോപ്യൻ വിപണികളിലോ ഇന്ത്യയിലോ അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും ഔഡി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi revealed the all new q6 suv with adas tech details
Story first published: Wednesday, July 27, 2022, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X