2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വില്‍പ്പന കണക്കുകളുടെ കാര്യത്തില്‍ ഔഡി അതിന്റെ പ്രധാന എതിരാളികളെ പിന്നിലാക്കി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എന്നിരുന്നാലും, ജര്‍മ്മന്‍ വാഹന നിര്‍മാതാവ് ഇപ്പോഴും പുതിയ മോഡലുകള്‍ അവതരിപ്പിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനുള്ള പുതുവഴികള്‍ തേടുകയാണ്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ കുറച്ച് നാളുകളായ ഔഡി ഇന്ത്യയില്‍ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ മാസം നവീകരണങ്ങളോടെ A8 L പുറത്തിറക്കിയ ഈ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവിന്റെ ഇന്ത്യന്‍ സബ്സിഡിയറി ഇപ്പോള്‍ പുതിയ Q3 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2022 ഔഡി Q3-യുടെ അവതരണത്തിന് മുന്നോടിയായി കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വാഹനത്തിന്റെ ടീസര്‍ ചിത്രം ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ്. അടുത്ത മാസം (സെപ്റ്റംബര്‍) ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2019-ല്‍ പുതിയ തലമുറ ഔഡി Q3 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നിരുന്നാലും, ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ഇന്ത്യന്‍ വിപണിയിലെ ഔഡിയുടെ നവീകരണ പദ്ധതി വൈകുകയായിരുന്നുവെന്ന് വേണം പറയാന്‍.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതോടെ ഈ വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച് വൈകി. ഇപ്പോള്‍ അത് ഒടുവില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുകയാണ്. വിപണിയില്‍ എത്തുമ്പോള്‍ ഔഡി Q3 പ്രധാനമായും ബിഎംഡബ്ല്യൂ X1, മെര്‍സിഡീസ് ബെന്‍സ് GLA, വേള്‍വോ XC40 എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

MOST READ: ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡിസൈനിന്റെ കാര്യത്തില്‍, പുതിയ ഔഡി Q3 കമ്പനിയുടെ മുന്‍നിര എസ്‌യുവിയായ Q8-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍വശത്ത്, എട്ട് ലംബമായ ക്രോം സ്ലാറ്റുകളുള്ള ഗ്രില്ലാണ് ഇതിന് ലഭിക്കുന്നത്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ പ്രീമിയം എസ്‌യുവിയില്‍ ഡിആര്‍എല്ലുകളുള്ള മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മള്‍ട്ടി സ്പോക്ക് അലോയ് വീലുകള്‍, ചരിഞ്ഞ റൂഫ്ലൈന്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബ്രൈം വരെയുള്ള ഫീച്ചറുകളാലും ഇത് ലോഡ് ചെയ്യപ്പെടും.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ എന്നിവയും അതിലേറെയും പുതിയ തലമുറ ഔഡി Q3-യ്ക്ക് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ ടിഗുവാനിലും സ്‌കോഡ കൊഡിയാകിലും കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഇന്ത്യ-സ്‌പെക്ക് ഔഡി Q3-ന് കരുത്ത് പകരുന്നത്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7-സ്പീഡ് DCT-യുമായി ജോടിയാക്കിയ ഈ മോട്ടോര്‍ 187 bhp കരുത്തും 320 Nm ടോര്‍ക്കും നല്‍കുന്നു. 2019-ല്‍ ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ച് ഈ വാഹനം ഫോക്‌സ്‌വാഗന്റെ MQB പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്.

MOST READ: ഡീസൽ എഞ്ചിനില്ലാതെ എന്ത് മഹീന്ദ്ര, ഉടനെങ്ങും പിൻമാറില്ലെന്ന് കമ്പനി

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ തലമുറ ഔഡി Q3 എസ്‌യുവി 3 പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണെങ്കിലും, ഇന്ത്യന്‍ പതിപ്പ് 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, 4 സിലിണ്ടര്‍ എഞ്ചിനില്‍ ലഭ്യമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ, വരാനിരിക്കുന്ന പുതിയ ഔഡി Q3 എസ്‌യുവി ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ സാധ്യതയുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ജര്‍മ്മന്‍ വാഹന നിര്‍മാതാവിന്റെ പ്രതീക്ഷ. കൂടാതെ വില്‍പ്പന കണക്കുകള്‍ മാന്യമായ മാര്‍ജിനില്‍ മെച്ചപ്പെടുത്തുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, അടുത്തിടെയാണ് നവീകരണങ്ങളോടെ A8 L സെഡാനെ കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്നത്. 1.29 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ L (ലോംഗ്-വീല്‍ബേസ്) രൂപത്തില്‍ മാത്രമാണ് ഫെയ്‌സ്‌ലിഫ്റ്റ് A8 വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയില്‍ A8 L-ന്റെ രണ്ട് ട്രിം ലെവലുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. സെലിബ്രേഷന്‍ വേരിയന്റിന് 1.29 കോടി രൂപയും, ടെക്നോളജി വേരിയന്റിന് 1.57 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൈല്‍ഡ് ഹൈബ്രിഡ് ടെക് ഫീച്ചര്‍ ചെയ്യുന്ന 3.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V6 എഞ്ചിനാണ് ഔഡി A8 L ഉപയോഗിക്കുന്നത്. ഈ യൂണിറ്റ് 5,000 rpm-ല്‍ 335 bhp പവറും 1,370 rpm-ല്‍ 500 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

2022 Q3-യുടെ ടീസര്‍ ചിത്രവുമായി Audi; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, ഔഡിയുടെ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയിലൂടെ എഞ്ചിന്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. 2022 ഔഡി A8 Lവെറും 5.7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും, കൂടാതെ മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi teased 2022 q3 officially find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X