അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകളില്‍ ഒന്നായ C3 എസ്‌യുവിയെ അടുത്തിടെ സിട്രണ്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഫ്രഞ്ച് വാഹന നിര്‍മാതാവ് ഈ മോഡലിന്റെ വില രാജ്യത്ത് വെളിപ്പെടുത്തിയിട്ടില്ല.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ മത്സരം ഉണ്ടായിരുന്നിട്ടും കമ്പനി ഈ മോഡലില്‍ വലിയ പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സിട്രണ്‍ C3 മോഡല്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ C3-യുടെ വില ജൂലൈ 20-ന് വെളിപ്പെടുത്തുമെന്നാണ് സിട്രണ്‍ വ്യക്തമാക്കിയിരിക്കുന്നത്. സിട്രണ്‍ C3 അവതരിപ്പിക്കുന്നതോടെ, ഇന്ത്യന്‍ വാഹന വിപണിയിലെ (സബ്-4മീറ്റര്‍ എസ്‌യുവി സെഗ്മെന്റ്) ഏറ്റവും മത്സരാധിഷ്ഠിതവും എന്നാല്‍ ലാഭകരവുമായ ഒരു സെഗ്മെന്റ് ഏറ്റെടുക്കാനാണ് ഫ്രഞ്ച് വാഹന നിര്‍മാതാവ് പദ്ധതിയിടുന്നത്. എന്നിരുന്നാലും കമ്പനി ഹാച്ച്ബാക്ക് വിപണികൂടി ലക്ഷ്യമിടുന്നുവെന്ന് വേണം പറയാന്‍.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സബ്-4 മീറ്റര്‍ എസ്‌യുവി വിപണിയില്‍ നിലവില്‍ ടാറ്റ നെക്സോണാണ് ആധിപത്യം പുലര്‍ത്തുന്നതെങ്കിലും, ഹ്യുണ്ടായി വെന്യുവും മാരുതി സുസുക്കി വിറ്റാര ബ്രെസയും വില്‍പ്പന കണക്കുകളുടെ കാര്യത്തില്‍ സെഗ്മെന്റ് ലീഡറില്‍ മികച്ച പെര്‍ഫോമെന്‍സാണ് നടത്തുന്നത്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇവ കൂടാതെ, വരാനിരിക്കുന്ന സിട്രണ്‍ C3 മറ്റ് സബ്-4 മീറ്റര്‍ എസ്‌യുവികളായ കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, ടാറ്റ പഞ്ച്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഹോണ്ട WR-V, മഹീന്ദ്ര XUV300 എന്നിവയുമായും മത്സരിക്കും.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എല്ലാ എസ്‌യുവികളില്‍ നിന്നും, ടാറ്റ പഞ്ച്, സിട്രണ്‍ C3-യുടെ ഏറ്റവും അടുത്ത എതിരാളിയാണ്, ആദ്യത്തേത് മൈക്രോ എസ്‌യുവിയായി ഇത് വാഹനത്തെ സ്ഥാപിക്കുന്നു. കൂടാതെ, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയും മൈക്രോ-എസ്‌യുവി വിഭാഗത്തോട് വളരെ അടുത്താണ് വില.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിട്രണ്‍ C3-യെ കുറിച്ച് പറയുമ്പോള്‍, ഫ്രഞ്ച് വാഹന നിര്‍മാതാവിന്റെ വരാനിരിക്കുന്ന മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത് കോമണ്‍ മോഡുലാന്‍ പ്ലാറ്റ്‌ഫോമിലാണ് (CMP), ഇതുവഴി ഉയര്‍ന്ന വില സെന്‍സിറ്റീവ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ എസ്‌യുവിയെ കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതിന് മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതീക്ഷിച്ചതുപോലെ, സിട്രണ്‍ C3 തിരഞ്ഞെടുക്കാന്‍ 78 വ്യത്യസ്ത ആക്സസറികളുള്ള വൈവിധ്യമാര്‍ന്ന കസ്റ്റമൈസ്റ്റേഷന്‍ ഓപ്ഷനുകളുമായാണ് വരുന്നത്. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ് വളരെ മത്സരാധിഷ്ഠിതമായതിനാല്‍ ഈ കസ്റ്റമൈസ്റ്റേഷന്‍ പ്രോഗ്രാം വളരെ പ്രധാനമാണെന്ന് വേണം പറയാന്‍.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ നിലവിലുള്ള എസ്‌യുവികളില്‍ നിന്നും സവിശേഷതകളാല്‍ സമ്പന്നമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതിന് അതുല്യമായ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നത് വളരെ പ്രധാനമാണ്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ കാര്യത്തില്‍, വരാനിരിക്കുന്ന സിട്രണ്‍ C3 എസ്‌യുവിയില്‍ വലിയ 10 ഇഞ്ച് സിട്രണ്‍ കണക്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വണ്‍-ടച്ച് ഡൗണ്‍ വിന്‍ഡോസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോള്‍ഡ്-ഫ്‌ലാറ്റ് റിയര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍ ഡ്രൈവര്‍ & പാസഞ്ചര്‍ എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, എബിഎസ്, ഇബിഡി എന്നിവയും കമ്പനി വാഗ്ദാനം ചെയ്യും.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെളിപ്പെടുത്തിയ വിശദാംശങ്ങള്‍ അനുസരിച്ച്, സിട്രണ്‍ C3 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടര്‍ PURETECH 82 എഞ്ചിനാണ് അടിസ്ഥാന വേരിയന്റിന് കരുത്തേകുന്നത്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 80.8 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഈ പവര്‍ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് വരുന്നത്. അടുത്ത യൂണിറ്റ് ടര്‍ബോചാര്‍ജറുള്ള അതേ എഞ്ചിന്‍ ഉപയോഗിക്കുന്നു. PURETECH 110 എന്ന് പേരിട്ടിരിക്കുന്ന ഈ എഞ്ചിന്‍ 108.4 bhp കരുത്തും 190 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 6-സ്പീഡ് ഗിയര്‍ബോക്സ് എഞ്ചിനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍, കമ്പനി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നു. കൂടാതെ എസ്‌യുവി മറ്റ് പ്രീമിയം 5-സീറ്റര്‍ എസ്‌യുവികളായ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി Citroen C3 ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ മോഡലിന് വില കൂടുതലായതുകൊണ്ട് തന്നെ കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിച്ചിരുന്നില്ല, പുതിയ C3 മോഡലിലൂടെ വിപണയില്‍ കൂടുതല്‍ വില്‍പ്പന തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വിലയും കാര്യമായ കുറവ് പ്രതീക്ഷിക്കാം.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Before launch citroen c3 arrives at dealerships find here more details
Story first published: Friday, July 15, 2022, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X