X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന X3 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. പോയ വർഷം വിദേശത്ത് അവതരിപ്പിച്ച മോഡലിൽ കാണുന്ന മിക്ക പരിഷ്ക്കാരങ്ങളും നമ്മുടെ നിരത്തുകളിൽ എത്തുന്ന പുതിയ കാറും വഹിക്കും.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

മുഖംമിനുക്കി എത്തുന്ന എസ്‌യുവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ X3 ഓൺലൈനായും അവരുടെ പ്രാദേശിക ബിഎംഡബ്ല്യു ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം. കൂടാതെ ആഡംബര എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും 2 ലക്ഷം രൂപ വിലയുള്ള 20 ഇഞ്ച് 'M' അലോയ് വീലുകളിലേക്ക് സൗജന്യ അപ്‌ഗ്രേഡും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

പുത്തൻ മോഡലിലെ മാറ്റങ്ങൾ സൂക്ഷ്മമാണെങ്കിലും X3 ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ഫ്രണ്ട് ആപ്രോൺ, വിൻഡോ ചുറ്റുപാടുകളിലും റൂഫ് റെയിലുകളിലും അലുമിനിയം ഫിനിഷ് എന്നിവയെല്ലാം ഇടംപിടിക്കും.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

പിൻഭാഗത്ത് ടെയിൽ ലൈറ്റുകളും ബിഎംഡബ്ല്യു പുതുക്കിയിട്ടുണ്ട്. ഇപ്പോൾ മെലിഞ്ഞതും കൂടുതൽ ശിൽപ്പമുള്ളതുമാണ് ഈ യൂണിറ്റുകൾ എന്നതാണ് ശ്രദ്ധേയമാകുന്നത്. അതോടൊപ്പം X3 എസ്‌യുവിയിലെ റീപ്രൊഫൈൽ ചെയ്ത പിൻ ബമ്പറും എക്‌സ്‌ഹോസ്റ്റുകളും കൂടുതൽ പ്രകടമാണ്.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

അകത്തളത്തിലേക്ക് കയറിയാൽ പുതിയ 4 സീരീസിന് അനുസൃതമായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ പരിഷ്ക്കരിച്ച സെന്റർ കൺസോൾ ഉപയോഗിച്ച് നവീകരിക്കും. ഇതിനർഥം പുതിയ 12.3 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മധ്യഭാഗത്തായി ഇടംപിടിക്കുമെന്നാണ് ചുരുക്കം.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

ഒപ്പം നവീകരണത്തിന് വിധേയമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെന്റർ കൺസോളിൽ അപ്‌ഡേറ്റ് ചെയ്ത സ്വിച്ച് ഗിയറും ഉണ്ടായിരിക്കും. ഇതുകൂടാതെ പുതിയ X3 എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറ സജ്ജീകരണവും പാർക്ക് അസിസ്റ്റും ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

കൂടാതെ പുതിയ സ്റ്റിയറിംഗ് വീൽ, ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നതിനുള്ള അനലോഗ് ഡയല്‍, പനോരമിക് സൺറൂഫ്, സീറ്റുകൾക്ക് സുഷിരങ്ങളുള്ള സെൻസാടെക് സിന്തറ്റിക് ലെതർ അപ്‌ഹോൾസ്റ്ററി, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവ ബിഎംഡബ്ല്യു നൽകിയിട്ടുണ്ട്. വാഹനം നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 തുടർന്നുണ്ടായ പ്രതിസന്ധികളാണ് അരങ്ങേറ്റം ഇത്രയും വൈകിപ്പിച്ചത്.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

പുതിയ ബിഎംഡബ്ല്യു X3 നിലവിലെ മോഡലിന്റെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നു. അതായത് ജർമൻ ബ്രാൻഡിന്റെ xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ, ടർബോ-ഡീസൽ യൂണിറ്റുകൾ തുടർന്നും എസ്‌യുവിയിൽ കമ്പനി ഉപയോഗിക്കുമെന്ന് സാരം.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

എസ്‌യുവിയുടെ 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ പരമാവധി 248 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് പരമാവധി 188 bhp പവറിൽ 400 Nm torque ആയിരിക്കും വികസിപ്പിക്കുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

നിർഭാഗ്യവശാൽ X3 ഫെസ്‌ലിഫ്റ്റിന്റെ (30e) പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പോ വിദേശത്ത് ലഭ്യമായ ഓൾ-ഇലക്‌ട്രിക് iX3 വേരിയന്റോ ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ഉയർന്ന കരുത്തുള്ള 3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇന്ത്യയിൽ നൽകുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

മുമ്പത്തെ പോലെ ബിഎംഡബ്ല്യു X3 ഫെസ്‌ലിഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ്, അതുപോലെ തന്നെ നമ്മുടെ വിപണിയിലെ നിറസാന്നിധ്യമായ മെർസിഡീസ് ബെൻസ് GLC, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, വോൾവോ XC60 എന്നിവയുമായി മത്സരിക്കും.

X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് BMW ഇന്ത്യ

വരാനിരിക്കുന്ന പുതിയ ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്ഷോറൂം വില 55 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് ആദ്യ സൂചനകൾ. ഡീലർ സ്രോതസുകളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2022 ഫെബ്രുവരിയിൽ ബിഎംഡബ്ല്യു X3 എസ്‌യുയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw india officially started to accept the pre bookings for new x3 facelift
Story first published: Saturday, January 15, 2022, 14:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X