ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

പോയ വർഷം ഇന്ത്യയിലെ ആഢംബര വാഹന സെഗ്മെന്റിലെ അതികായകൻമാരായ മെർസിഡീസ് ബെൻസിനെ മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് ജർമൻ എതിരാളിയായ ബിഎംഡബ്ല്യു.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

ഇലക്‌ട്രിക് ഉൾപ്പടെ മുൻനിര മോഡലുകൾ കളത്തിലിറക്കിയാണ് വമ്പൻ നേട്ടം ബവേറിയൻ ബ്രാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മുന്നേറ്റം 2022 വർഷത്തിലും തുടരാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ തുടർച്ചയെന്നോണം പുതിയ X3 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുമായി ഇന്ത്യയിലേക്ക് എത്തുകയാണ് ബിഎംഡബ്ല്യു.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

X3 ഫെയ്‌സ്‌ലിഫ്റ്റിനെ 2022 ജനുവരി 20-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകളും അരങ്ങേറ്റത്തിന് മുന്നോടിയായി ഔദ്യോഗികമായി ബ്രാൻഡ് തുടക്കമിട്ടിരിക്കുകയാണ്. 2021-ൽ വിദേശത്ത് അവതരിപ്പിച്ച X3 ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന മിക്ക അപ്‌ഡേറ്റുകളും ഇന്ത്യൻ മോഡൽ വഹിക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

എസ്‌യുവി വാങ്ങാൻ താത്പര്യമുള്ള ഉപഭേക്താക്കൾക്ക് പുതിയ X3 ഓൺലൈനായും അവരുടെ പ്രാദേശിക ബിഎംഡബ്ല്യു ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാം. കൂടാതെ ആഢംബര എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും 2 ലക്ഷം രൂപ വിലയുള്ള 20 ഇഞ്ച് 'M' അലോയ് വീലുകളും ജർമൻ ബ്രാൻഡ് സൗജന്യമായി വാഗ്‌ദാനം ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേകത.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

മാറ്റങ്ങൾ സൂക്ഷ്മമാണെങ്കിലും X3 ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ കിഡ്‌നി ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ഫ്രണ്ട് ആപ്രോൺ, വിൻഡോ ചുറ്റുപാടുകളിലും റൂഫ് റെയിലുകളിലും അലുമിനിയം ഫിനിഷ് എന്നിവ ഉൾപ്പെടുന്നു. പിൻഭാഗത്ത് ടെയിൽ ലൈറ്റുകളും ആഢംബര വാഹന നിർമാതാക്കൾ പുതുക്കിയിട്ടുണ്ട്. ഇപ്പോൾ മെലിഞ്ഞതും കൂടുതൽ സ്‌കൾപ്പഡ് ശൈലി സ്വീകരിച്ചുമാണിത് മുന്നോട്ടുകൊണ്ടുപോവുന്നത്.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

അതു കൂടാതെ എസ്‌യുവിയിലെ റീപ്രൊഫൈൽ ചെയ്ത റിയർ ബമ്പറും എക്‌സ്‌ഹോസ്റ്റുകളും ഇത്തവണ കൂടുതൽ പ്രകടമാണ്. ഇനി ഇന്റീരിയർ പരിഷ്ക്കാരങ്ങളിലേക്ക് വന്നാൽ പുതിയ 4 സീരീസിന് അനുസൃതമായി X3 ഫെയ്‌സ്‌ലിഫ്റ്റിന്റ് അകത്തളം പുതിയ സെന്റർ കൺസോൾ ഉപയോഗിച്ച് നവീകരിക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

ഇതിനർഥം പുതിയ 12.3 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെന്റർ സ്റ്റേജിൽ കാണാനാവും എന്നാണ്. അതോടൊപ്പം തന്നെ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെന്റർ കൺസോളിൽ അപ്‌ഡേറ്റ് ചെയ്ത സ്വിച്ച് ഗിയറും വാഹനത്തിലേക്ക് ചേക്കേറുമെന്നാണ് അനുമാനം. അതോടൊപ്പം പുതിയ ബിഎംഡബ്ല്യു X3 എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറ സജ്ജീകരണവും പാർക്ക് അസിസ്റ്റും ലഭിക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

പുത്തൻ സ്റ്റിയറിംഗ് വീൽ, ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നതിനുള്ള അനലോഗ് ഡയല്‍, പനോരമിക് സൺറൂഫ്, സീറ്റുകൾക്ക് സുഷിരങ്ങളുള്ള സെൻസാടെക് സിന്തറ്റിക് ലെതർ അപ്‌ഹോൾസ്റ്ററി, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നീ സവിശേഷതകളും വരാനിരിക്കുന്ന X3 മോഡലിന്റെ ഇന്റീരിയറിനെ സമ്പുഷ്ടമാക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

നിർഭാഗ്യവശാൽ X3 ഫെസ്‌ലിഫ്റ്റിന്റെ (30e) പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പോ വിദേശത്ത് ലഭ്യമായ ഓൾ-ഇലക്‌ട്രിക് iX3 വേരിയന്റോ ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനയൊന്നും ബിഎംഡബ്ല്യു നൽകിയിട്ടില്ല. കൂടാതെ ഉയർന്ന കരുത്തുള്ള 3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇന്ത്യയിൽ നൽകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

ആയതിനാൽ മുഖംമിനുക്കി എത്തുന്ന ബിഎംഡബ്ല്യു X3 നിലവിലെ അതേ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നിഗമനം. എസ്‌യുവിയുടെ 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ യൂണിറ്റ് 248 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

അതേസമയം ആഢംബര എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ പരമാവധി 188 bhp കരുത്തിൽ 400 Nm torque ആയിരിക്കും സൃഷ്‌ടിക്കുക. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ജർമൻ ബ്രാൻഡിന്റെ xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വാഹനത്തിലുണ്ടായിരിക്കും.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ്, മെർസിഡീസ് ബെൻസ് GLC, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, വോൾവോ XC60 എന്നിവയുമായാണ് 2022 ജനുവരി 20-ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന പുതിയ ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുക. 55 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയായിരിക്കും എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയെന്നാണ് അനുമാനം.

ജനുവരി 20-ന് വിപണിയിൽ എത്തും, BMW X3 ഫെയ്‌സ്‌ലിഫ്റ്റിനെ കാത്ത് ആഢംബര വാഹന ലോകം

മോഡൽ നേരത്തെ തന്നെ ഇന്ത്യൻ വിപണിയില്‍ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 തുടർന്നുണ്ടായ പ്രതിസന്ധികളാണ് X3-യുടെ വരവ് ഇത്രയും വൈകിപ്പിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw india to launch the 2022 x3 facelift on january 20 details
Story first published: Tuesday, January 18, 2022, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X