i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

വരുന്ന മെയ് 26-ന് അവതരിപ്പിക്കുന്നതിന് മുന്നോടിയായി i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ അനാവരണം ചെയ്‌ത് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

മുൻനിര iX എസ്‌യുവി, മിനി കൂപ്പർ SE ഹാച്ച്ബാക്ക് എന്നിവയ്ക്ക് ശേഷം ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ ഓൾ-ഇലക്ട്രിക് കാറാണ് i4.3 സീരീസ് CLAR ആർക്കിടെക്ചറിന്റെ പ്രത്യേകമായി രൂപപ്പെടുത്തിയ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കാറിനെ കമ്പനി രൂപാന്തരപ്പെടുത്തിയെടുത്തിരിക്കുന്നത്.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

കൂടാതെ i4 ഇലക്‌ട്രിക് സെഡാൻ 4 സീരീസ് ഗ്രാൻ കൂപ്പെയുടെ ഒരു പൂർണ ഇലക്ട്രിക് പതിപ്പാണെന്നും പറയാം. iX xDrive4 മോഡലിന് സമാനമായി ഇലക്ട്രിക് സെഡാന്റെ എൻട്രി ലെവൽ eDrive40 ടൂ-വീൽ ഡ്രൈവ് പതിപ്പ് തന്നെയാകും ബിഎംഡബ്ല്യു ഇന്ത്യയിൽ കൊണ്ടുവരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

മിക്ക ഇലക്ട്രിക് വാഹന നിർമാതാക്കളെയും പോലെ തന്നെ ബ്ലാങ്കഡ് ഓഫ് ഫ്രണ്ട് ഗ്രിൽ, എയ്‌റോ ഒപ്റ്റിമൈസ് ചെയ്ത വീലുകൾ, ബ്ലൂ ആക്‌സന്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ എന്നീ ചില ഇവി നിർദ്ദിഷ്ട ഡിസൈൻ ടച്ചുകളും ബിഎംഡബ്ല്യു i4 ഇലക്ട്രിക്കിന്റെ പ്രധാന ഡിസൈൻ സവിശേഷതകളാണ്.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്‌യുവിയിൽ കണ്ടതുപോലെ ഒരു ഫ്ലാറ്റ് ഫ്ലോറും ഫ്രീ സെന്റർ കൺസോൾ ഏരിയയും i4 ഇവി സെഡാന് ലഭിക്കുന്നില്ല. എന്നിരുന്നാലും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഇരട്ട സ്‌ക്രീൻ സജ്ജീകരണമാണ് കാറിന്റെ ഇന്റീരിയറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

സിസ്റ്റം ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 ഉപയോക്തൃ ഇന്റർഫേസ് പ്രവർത്തിപ്പിക്കുകയും ഓവർ-ദി-എയർ അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ പുതിയ ബിഎംഡബ്ല്യു i4 രണ്ട് വേരിയന്റുകളിൽ വിൽക്കാനും സാധ്യതയുണ്ട്.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ച eDrive40 പതിപ്പിനു പുറമെ കൂടുതൽ ശക്തമായ M50 xDrive വേരിയന്റും ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുണ്ട്. രണ്ട് വേരിയന്റുകളിലും ഫ്ലോർ മൗണ്ടഡ്, ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു ഉപയോഗിക്കുന്നത്. അത് മൊത്തം ഊർജ്ജ ശേഷി 83.9kWh ഉം നെറ്റ് (ഉപയോഗിക്കാവുന്ന) ശേഷി 80.7kWh ഉം ആണ്.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

i4 സെഡാന്റെ eDrive 40 വേരിയന്റിന് പൂർണ ചാജിൽ 590 കിലോമീറ്റർ റേഞ്ച് (WLTP സൈക്കിൾ) ലഭിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. അതേസമയം പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള M50 xDrive വേരിയന്റിന് ഒറ്റ ചാർജിൽ 510 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നും (WLTP സൈക്കിൾ) കമ്പനി പറയുന്നു.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

ചാർജിംഗിനെ സംബന്ധിച്ചിടത്തോളം ബിഎംഡബ്ല്യു i4 ആഢംബര ഇലക്ട്രിക് സെഡാന് 200kW വരെ ചാർജ് ചെയ്യാൻ കഴിയും. വെറും 10 മിനിറ്റിനുള്ളിൽ 164 കിലോമീറ്റർ വരെ സഞ്ചരിക്കാൻ മതിയായ റേഞ്ച് eDrive40 നൽകും. eDrive40 പതിപ്പിൽ 116kW വരെ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാൻ കഴിയുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ഇതിന് ലഭിക്കുന്നു.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

ബിഎംഡബ്ല്യു i4 ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. പകരം M50 xDrive, ഔഡി ഇ-ട്രോൺ GT, പോർഷെ ടെയ്‌കാൻ എന്നിവയുടെ എൻട്രി ലെവൽ പതിപ്പുകളോട് മാറ്റുരയ്ക്കാൻ ഇത് പ്രാപ്‌തമായിരിക്കും.

i4 ഇലക്ട്രിക് ലക്ഷ്വറി സെഡാനെ ഇന്ത്യയിൽ പരിചയപ്പെടുത്തി BMW, അവതരണം മെയ് 26-ന്

ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന ഇലക്ട്രിക് വാഹനം കൂടിയാണ് ബിഎംഡബ്ല്യു i4. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സെഡാൻ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ഇന്ത്യ ലൈനപ്പിലെ iX എസ്‌യുവിക്ക് താഴെയാണ് i4 സ്ഥാനം പിടിക്കുക. ഇ-എസ്‌യുവിക്ക് രാജ്യത്ത് 1.16 കോടി രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw india unveiled the i4 electric sedan ahead of launch on may 26 details
Story first published: Thursday, April 28, 2022, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X