5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

M340i xDrive, 6 സീരിസ് GT എന്നിവയുടെ 50 M Jahre എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കിയ ശേഷം, ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 5 സീരീസ് 50 M Jahre എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

67.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക പതിപ്പ് ഇന്ന് മുതല്‍ ബിഎംഡബ്ല്യു ഇന്ത്യ വെബ്സൈറ്റ് വഴി പ്രത്യേകമായി റിസര്‍വ് ചെയ്യാന്‍ ലഭ്യമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

ബിഎംഡബ്ല്യു അതിന്റെ M ഡിവിഷന്റെ 50 മഹത്തായ വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോകമെമ്പാടും പ്രത്യേക പതിപ്പ് മോഡലുകള്‍ ഇത്തരത്തില്‍ അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായി 10 എക്സ്‌ക്ലൂസീവ് മോഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. കുറച്ച് മോഡലുകള്‍ ഇതിനകം തന്നെ കമ്പനി എത്തിക്കുകയും ചെയ്തിരുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

എക്സ്റ്റീരിയര്‍

ഈ എക്സ്‌ക്ലൂസീവ് ലിമിറ്റഡ്-റണ്‍ 5 സീരീസ് 50 M Jahre പതിപ്പ് ടോപ്പ്-ഓഫ്-ദി-ലൈന്‍ 5 സീരീസ് 530i M സ്പോര്‍ട്ട് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് മുന്നിലും പിന്നിലും വീല്‍ ഹബ് ക്യാപ്പുകളിലും ക്ലാസിക് ബിഎംഡബ്ല്യു മോട്ടോര്‍സ്പോര്‍ട്ട് ലോഗോകള്‍ ലഭിക്കുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

'50 ഇയേഴ്‌സ് ഓഫ് M' ഡോര്‍ പ്രൊജക്ടറുകളും പാക്കേജിന്റെ ഭാഗമാണ്. ഇതുകൂടാതെ, സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍ ഘടകങ്ങള്‍, വിന്‍ഡോ ഫ്രെയിമുകള്‍, പുറത്തെ റിയര്‍വ്യൂ മിററുകള്‍, എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ ഉയര്‍ന്ന ഗ്ലോസ് ബ്ലാക്ക് കളര്‍ തീമിനൊപ്പമാണ് വരുന്നത്.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

കൂടാതെ, 5 സീരീസ് 50 M Jahre എഡിഷനില്‍ റെഡ് M സ്പോര്‍ട്ട് ബ്രേക്ക് കാലിപ്പറുകള്‍ക്കൊപ്പം ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള 18 ഇഞ്ച് M അലോയ് വീലുകളും ഉണ്ട്. കാര്‍ബണ്‍ ബ്ലാക്ക്, ഫൈറ്റോണിക് ബ്ലൂ, ആല്‍പൈന്‍ വൈറ്റ്, ബെര്‍ണിന ഗ്രേ ആംബര്‍ ഇഫക്റ്റ് എന്നിവയുള്‍പ്പെടെ നാല് മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ ബിഎംഡബ്ല്യു സലൂണിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

650 മീറ്റര്‍ വരെ റേഞ്ച് ഉള്ള ലേസര്‍ ഹെഡ്‌ലൈറ്റുകളും ആന്റി-ഡാസില്‍ ഹൈ-ബീം സഹായവും ഉള്ള ഈ എക്‌സ്‌ക്ലൂസീവ് മോഡല്‍ ബിഎംഡബ്ല്യു നല്‍കിയത് ശ്രദ്ധേയമാണെന്ന് വേണം പറയാന്‍.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

ഇന്റീരിയര്‍

കോണ്‍ട്രാസ്റ്റ് ഡെക്കറേറ്റീവ് സ്റ്റിച്ചിംഗിനൊപ്പം കോഗ്‌നാക് കളര്‍ തീമില്‍ സെന്‍സാടെക് അപ്‌ഹോള്‍സ്റ്ററി ഈ പതിപ്പിന് ലഭിക്കുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

സീറ്റ് ബെല്‍റ്റുകളില്‍ M ഡിവിഷന്‍ ലിവറി, സ്റ്റിച്ചിംഗ് എന്നിവയും ഉള്‍പ്പെടുന്നു. ഈ 5 സീരീസ് 50 M Jahre-യുടെ ക്യാബിനില്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, 12.3 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഹബ്, 16 സ്പീക്കര്‍, 464 വാട്ട് ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്, ഫ്രണ്ട് സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ 530i M സ്പോര്‍ട്ടിന്റെ അതേ ഫീച്ചറുകള്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

എഞ്ചിന്‍

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1,998 സിസി, ഇന്‍ലൈന്‍-ഫോര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് 5 സീരീസ് 50 M Jahre എഡിഷന്റെ കരുത്ത്.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

ഈ മോട്ടോര്‍ 248 bhp കരുത്ത് ഉത്പാദിപ്പിക്കുകയും 350 Nm ടോര്‍ക്കും നല്‍കുകയും ചെയ്യുന്നു. 6.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

അതേസമയം, റേസര്‍ പാക്കേജ്, മോട്ടോര്‍സ്പോര്‍ട്ട് പാക്കേജ്, കാര്‍ബണ്‍ പാക്കേജ് എന്നിങ്ങനെ 5 സീരീസ് 50 M Jahre പതിപ്പിനൊപ്പം മൂന്ന് ഓപ്ഷണല്‍ പാക്കേജുകള്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

സുരക്ഷ ഫീച്ചറുകളുടെ കാര്യത്തില്‍, വാഹനത്തില്‍ ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ബ്രേക്ക് അസിസ്റ്റ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

5 സീരീസിന് 50 Jahre എഡിഷന്‍ സമ്മാനിച്ച് BMW; വില 67.50 ലക്ഷം രൂപ

പോയ വര്‍ഷമാണ് ബിഎംഡബ്ല്യു, 5 സീരീസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്ന വാഹനം ബ്രാന്‍ഡിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ഔഡി A6, വോള്‍വോ S90, ജാഗ്വര്‍ XF എന്നിവയ്ക്കെതിരെയാണ് വിപണിയില്‍ 5 സീരീസ് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched 5 series 50 jahre edition in india find here price and features details
Story first published: Thursday, July 21, 2022, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X