X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു X4 പതിപ്പിനേക്കാൾ കുറച്ച് മാറ്റങ്ങളുമായാണ് സ്‌പെഷ്യൽ എഡിഷൻ സ്‌പോർട്‌സ് ആക്‌റ്റിവിറ്റി കൂപ്പെ (SC) വിപണിയിൽ എത്തിയിരിക്കുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

ക്രോം ഹൈലൈറ്റുകളുള്ള ഫ്രണ്ട് ഗ്രിൽ പോലെയുള്ള മാറ്റങ്ങളാണ് അതിൽ പ്രധാനം. പിൻ ബമ്പറിന് ഇപ്പോൾ പുതിയ ആൻവിൽ ആകൃതിയിലുള്ള ഇൻലേകൾ ക്രോം ഫിനിഷോടു കൂടിയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. വലിയ ടെയിൽ പൈപ്പുകൾ, പുതുക്കിയ റിഫ്ലക്ടറുകൾ എന്നിവയും പുതിയ X4 M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷന് ലഭിച്ചിരിക്കുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ‌ലാമ്പുകളും ഓട്ടോമാറ്റിക് ടെയിൽ‌ഗേറ്റിനൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ ബിഎംഡബ്ല്യു തുടർന്നും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിക്ക് സ്‌പോർട്ടി ഫീൽ നൽകുന്ന റെഡ് കളർ ഓപ്ഷനിലാണ് ബ്രേക്ക് കാലിപ്പറുകൾ നൽകിയിരിക്കുന്നത്.വേറിട്ട കൂപ്പെ ശൈലിയിലുള്ള ചരിഞ്ഞ മേൽക്കൂരയും നിലനിർത്തിയിട്ടുണ്ട്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

അങ്ങനെ വാഹനത്തിന്റെ മൊത്തത്തിലുള്ള സ്‌പോർട്ടി ഫീൽ സംരക്ഷിക്കാനും ജർമൻ ആഢംബര വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു X4 സിൽവർ ഷാഡോയിൽ കാർബൺ ബ്ലാക്ക്, ഫൈറ്റോണിക് ബ്ലൂ, ആൽപൈൻ വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ ലഭ്യമാണ്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

ഈ സ്‌പെഷ്യൽ എഡിഷൻ എസ്‌എസിയുടെ ക്യാബിന് ലെതർ വെർണാസ്‌ക അപ്‌ഹോൾസ്റ്ററിയോട് കൂടിയ മോച്ച കളർ തീമും പേൾ ക്രോം ഫിനിഷോടുകൂടിയ 'M' അലുമിനിയം റോംബിക്കൽ ഡാർക്ക് ഇന്റീരിയറുമാണ് സമ്മാനിച്ചിരിക്കുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

M സ്‌പോർട് മോഡൽ ആയതിനാൽ തന്നെ ബിഎംഡബ്ല്യുവിന്റെ ജെസ്‌ചർ കൺട്രോൾ സഹിതം 12.35 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 16-സ്പീക്കർ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളെല്ലാം വാഹനത്തിൽ കമ്പനി അണിനിരത്തിയിട്ടുണ്ട്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

ഒരു പനോരമിക് സൺറൂഫ്, ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ടെയിൽഗേറ്റ്, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, അഡാപ്റ്റീവ് സസ്‌പെൻഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തിൽ ലഭ്യമാണ്.ബിഎംഡബ്ല്യു X4 കൂപ്പെ എഡിഷന്റെ സിൽവർ ഷാഡോ എഡിഷൻ xDrive30i, xDrive30d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലക്ഷ്വറി വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

ഇവയ്ക്ക് യഥാക്രമം 71.90 ലക്ഷം, 73.90 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ ഇത് പ്രാദേശികമായി ഉത്പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

ഈ നടപടി ക്രമമാണ് വാഹനത്തിന്റെ വില ഇത്രയും കുറയാൻ കാരണമായത്. shop.bmw.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ബിഎംഡബ്ല്യു X4 കൂപ്പെ എഡിഷന്റെ സിൽവർ ഷാഡോ എഡിഷനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

xDrive30i വേരിയന്റിന് കരുത്തേകുന്നത് ട്വിൻ-ടർബോചാർജ്ഡ് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇതിന് പരമാവധി 252 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. വെറും 6.6 സെക്കൻഡിനുള്ളിൽ ഇതിന് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

മറുവശത്ത് ബിഎംഡബ്ല്യു X4 കൂപ്പെ സിൽവർ ഷാഡോ എഡിഷന്റെ xDrive30d പതിപ്പിന് 265 bhp പവറിൽ 620 Nm torque നൽകുന്ന ട്വിൻ-ടർബോ 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇതിന് കേവലം 5.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ ഓടിയെത്താനാവും. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

X4 കൂപ്പെ എസ്‌യുവിയുടെ M സ്‌പോർട്ട് സിൽവർ ഷാഡോ എഡിഷൻ അവതരിപ്പിച്ച് BMW, വില 71.90 ലക്ഷം രൂപ

കൂടാതെ X4 സിൽവർ ഷാഡോ എഡിഷന് ബിഎംഡബ്ല്യുവിന്റെ xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കും. സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നാലെ സ്പെഷ്യൽ എഡിഷൻ മോഡലും കൂടി എത്തുന്നതോടെ വാഹന നിര വിപുലീകരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched new x4 silver shadow edition in india details
Story first published: Monday, April 18, 2022, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X