ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

ഏഴാം തലമുറ 7 സീരീസ് ലക്ഷ്വറി സെഡാൻ അവതരിപ്പിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. 2023 മോഡലുകൾ ഒരു സമ്പൂർണ നവീകരണത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം 7 സീരീസിന്റെ ഇലക്ട്രിക് പതിപ്പായ i7 സെഡാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നതാണ്. i7 എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് പതിപ്പുകൾക്കൊപ്പം ഇന്റേണൽ കമ്പഷൻ (പെട്രോൾ, ഡീസൽ), ഹൈബ്രിഡ്, ഇവി രൂപങ്ങളിലാണ് പുതിയ ബിഎംഡബ്ല്യു 7 സീരീസ് വാഗ്ദാനം ചെയ്യുന്നത്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

മോഡലിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇലക്‌ട്രിഫൈഡ് വേരിയന്റ് ശ്രേണിക്ക് മുകളിലായി സ്ഥാനംപിടിക്കുന്നത്. സെഗ്‌മെന്റിൽ മെഴ്‌സിഡസ് ബെൻസ് EQS മോഡലുമായാണ് പുതിയ ബിഎംഡബ്ല്യു i7 മത്സരിക്കുക.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

ഡിസൈനിന്റെ കാര്യത്തിൽ ബിഎംഡബ്ല്യു 7 സീരീസും i7 ഇലക്ട്രിക്കും ടു-എലമെന്റ് ക്രിസ്റ്റൽ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വലിയ കിഡ്‌നി ഗ്രില്ലാണ് ആഡംബര സെഡാന്റെ മുൻവശത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യം. അതോടൊപ്പം ഷാർപ്പ് ലൈനുകളിലൂടെ ഒരുക്കിയെടുത്തിരിക്കുന്ന രൂപം മുൻഗാമിയേക്കാൾ ബോൾഡാണ്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

7 സീരീസിന് M സ്‌പോർട് സ്‌റ്റൈലിംഗ് ലഭിക്കുമ്പോൾ നീല ആക്‌സന്റുകൾ ഉപയോഗിച്ച് i7 വ്യത്യസ്തമാക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 20 ഇഞ്ച് അലോയ്‌കൾ മുതൽ 21 ഇഞ്ച് വരെയുള്ള M സ്‌പോർട്ട് വീലുകൾ വരെയുള്ള "7" ശ്രേണിയിൽ ഡാർക്ക് ആക്‌സന്റുകളോട് കൂടിയ വീൽ സൈസുകൾ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

2023 ബിഎംഡബ്ല്യു 7 സീരീസിലെ ക്യാബിൻ പുതിയ iDrive 8 യൂസർ ഇന്റർഫേസിനൊപ്പം ബ്രാൻഡിന്റെ ലൈവ് കോക്ക്പിറ്റ് പ്ലസിന്റെ ഏറ്റവും പുതിയ ആവർത്തനമാണ് സ്വീകരിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും വളഞ്ഞ ഡിസ്‌പ്ലേയുള്ളതും തുടർച്ചയായ ഒരു ഗ്ലാസ് പീസുമാണ് മറ്റൊരു ആകർഷണ കേന്ദ്രം.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

വെന്റിലേഷൻ, ക്ലൈമറ്റ് കൺട്രോൾ ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കായി ടച്ച്-കപ്പാസിറ്റീവ് കൺട്രോളുള്ള ഒരു പുതിയ ഇന്ററാക്ഷൻ ബാർ 7 സീരീസിൽ കാണാം. എന്നാൽ 7 സീരീസ് പിൻസീറ്റ് സൗകര്യത്തിലാണ് കൂടുതൽ ഊന്നൽ കൊടുത്തിരിക്കുന്നതെന്ന് നിസംശയം പറയാം. 31.3 ഇഞ്ച് 8K തിയറ്റർ സ്‌ക്രീൻ ഡിസ്‌പ്ലേ, 7 സീരീസിലും i7 ഇലക്ട്രിക്കിലും മുൻവശത്തെ രണ്ട് സീറ്റുകൾക്കിടയിലായി ഇടംപിടിച്ചിട്ടുണ്ട്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

ഓൺലൈൻ സേവനങ്ങളിലേക്ക് ആക്‌സസ് നൽകുന്നതിന് ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് "കാർ തിയേറ്റർ" അനുഭവം നേടാനാകും. ഓരോ യാത്രക്കാരനും പ്രത്യേകമായി നൽകിയിരിക്കുന്ന രണ്ട് 5.5 ഇഞ്ച് ടേബിളുകളും ഡോർ പാനലുകൾക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. 36 ഉയർന്ന നിലവാരമുള്ള സ്പീക്കറുകൾ കൊണ്ടുവരുന്ന ഓപ്‌ഷണൽ ബോവേഴ്‌സ് & വിൽകിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റമാണ് കൂറ്റൻ സ്‌ക്രീനിനെ പൂരകമാക്കുന്നത്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

അതേസമയം ലക്ഷ്വറി സെഡാന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ 18 ഇൻ-കാർ സ്പീക്കറുകൾ ലഭ്യമാണ്. പൂർണമായ 4D ഓഡിയോ ഫംഗ്‌ഷനുവേണ്ടി ഹെഡ്‌ലൈനറിലേക്ക് നാല് സ്പീക്കറുകൾ സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ബി‌എം‌ഡബ്ല്യു i7, 7 സീരീസ് മോഡലുകളുടെ ക്യാബിൻ എന്നിവയിൽ സുസ്ഥിര സാമഗ്രികളുടെ വിപുലമായ ഉപയോഗം ഉൾപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

സീറ്റുകൾ അപ്ഹോൾസ്റ്റേർഡ് മെറിനോ ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ക്യാബിനിൽ കാഷ്മീയർ വൂളും ഉപയോഗിച്ചിട്ടുണ്ട്. എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം പുതിയ ബിഎംഡബ്ല്യു 7 സീരീസ് പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ്, കൂടാതെ ഇലക്ട്രിക് ഓപ്ഷനുകൾ എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യും.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

48 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് നവീകരിച്ച 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ എഞ്ചിനാണ് ബേസ് 740i പതിപ്പിന് ലഭിക്കുക. ഈ യൂണിറ്റ് ഇപ്പോൾ 375 bhp കരുത്തിൽ 519 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

ടോപ്പ് എൻഡ് 760i xDrive വേരിയന്റിന് 536 bhp പവറിൽ 750 Nm torque വരെ നിർമിക്കാൻ കഴിയുന്ന 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ലഭിക്കുന്നത്. 4.2 സെക്കൻഡിനുള്ളിൽ മോഡൽ 0-100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ പ്രാപ്‌തമാണ്. അതേസമയം ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് ലഭിക്കുന്നത്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

ബിഎംഡബ്ല്യു i7 xDrive60 മോഡലിന് 101.7 kWh ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് തുടിപ്പേകുന്നത്. 536 bhp കരുത്തിൽ 744 Nm torque നിർമിക്കുന്ന ഈ മോഡലിന് 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഒറ്റ ചാർജിൽ i7 ന് 483 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

പുതിയ തലമുറ 7 സീരീസിലെ മറ്റ് സവിശേഷതകളിൽ ഓട്ടോമാറ്റിക് സെൽഫ് ലെവലിംഗും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി ഉള്ള ഫോർ-കോണർ എയർ സസ്പെൻഷൻ സിസ്റ്റം എന്നിവയും ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്.

ഏഴാം തലമുറയിലേക്ക് കടന്ന് BMW 7 സീരീസ്, ശ്രേണിയിൽ ഇത്തവണ ഇലക്‌ട്രിക് മോഡലും

സുരക്ഷാ ഫീച്ചറുകളിൽ 2023 ബിഎംഡബ്ല്യു 7 സീരീസ് ശ്രേണിക്ക് ലെവൽ 2 പ്ലസ് ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് സിസ്റ്റം ലഭിക്കുന്നു. നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ ഭാഗമായി ലെയ്ൻ-സെന്ററിംഗ് സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ലെയ്ൻ-ചേഞ്ച് ഫംഗ്ഷനുകളും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched seventh generation 7 series models with all electric i7 variant
Story first published: Thursday, April 21, 2022, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X