വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 Jahre M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ M ഡിവിഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി M4 കോമ്പറ്റീഷൻ കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ചു. ലക്ഷ്വറി കാറിനായി ആഭ്യന്തര വിപണിയിൽ 1.53 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

ലോകമെമ്പാടുമുള്ള ഒരു എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷനാണ് ഈ കാർ എന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നതു തന്നെ. ഈ മോഡലിന്റെ 10 യൂണിറ്റുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ എത്തിക്കൂവെന്നും എന്ന് ലക്ഷ്വറി ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

M340i xDrive, 6 സീരീസ് GT, 5 സീരീസ് എന്നിവയുടെ 50 Jahre M എഡിഷൻ ലിമിറ്റഡ്-റൺ മോഡലുകൾ കമ്പനി ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) ഇന്ത്യയിൽ എത്തുന്നത്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

മികച്ച എഞ്ചിനീയറിംഗ് സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്സ്, അഡ്രിനാലിൻ-ഫ്യുവൽ നൽകുന്ന ബോഡി സ്റ്റൈലിംഗ്, ഹെഡ്-ടേണിംഗ് റോഡ് എന്നിവയുടെ യുണീക് കോമ്പിനേഷനുകളോടെയാണ് ബിഎംഡബ്ല്യു M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

ബിഎംഡബ്ല്യു M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഒരു പുതിയ തലത്തിൽ വാഗ്ദാനങ്ങളില്ലാത്ത ട്രാക്ക്, സ്ട്രീറ്റ് അനുഭവവും സാന്നിധ്യവും വാഗ്ദാനം ചെയ്യുന്നുവെന്ന് ജർമൻ ആഡംബര കാർ ബ്രാൻഡ് അവകാശപ്പെടുന്നു. ലക്ഷ്വറി കാർ M എംബ്ലത്തോടുകൂടിയ ബിഎംഡബ്ല്യുവിന്റെ സമകാലിക സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലുമായാണ് വരുന്നത്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

ഇത് പരമ്പരാഗത സിഗ്നേച്ചർ ചിഹ്നത്തിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. M എംബ്ലം മുന്നിലും പിന്നിലും വീൽ ഹബ് ക്യാപ്പുകളിലും കാണാം. ഈ സ്പെഷ്യൽ എഡിഷൻ M4 കോമ്പറ്റീഷൻ കൂപ്പെയിൽ ഐക്കണിക് M റൗണ്ടൽ ബോണറ്റ്, ബൂട്ട്, വീൽ ഹബ് ക്യാപ്സ് എന്നിവയും ഉൾപ്പെടുന്നുണ്ട്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

കൂടാതെ ബിഎംഡബ്ല്യുവിന്റെ ഈ 50 ജഹ്രെ M എഡിഷൻ മോഡൽ മക്കാവു ബ്ലൂ, ഇമോള റെഡ് എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതും. ഇതുകൂടാതെ മാറ്റ് ഗോൾഡ് ബ്രോൺസ് നിറത്തിൽ ഒരുക്കിയിരിക്കുന്ന M ഫോർജ്ഡ് അലോയ് വീലുകളാണ് കാറിനെ കൂടുതൽ ആകർഷകമാക്കുന്നത്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

മുന്നിലും പിന്നിലും യഥാക്രമം 19, 20 ഇഞ്ച് അലോയ് വീലുകളാണ് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നതും. അകത്തളത്തിലേക്ക് നോക്കിയാൽ M4 കോമ്പറ്റീഷൻ കൂപ്പെയുടെ ക്യാബിൻ ഉയർന്ന ഗ്രേഡ് മെറിനോ ലെതറിലാണ് ബിഎംഡബ്ല്യു പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും ആകർഷകമാണ്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

M സ്‌പോർട് സീറ്റുകളും ഡോർ സില്ലുകളും 50 എം ജഹ്രെ ബാഡ്ജുകൾ അലങ്കരിക്കുമ്പോൾ സെന്റർ കൺസോളിന് 50 M ജഹ്രെ അക്ഷരങ്ങളുള്ള പ്രത്യേക മെറ്റൽ പ്ലെയ്‌ക്കും ലഭിക്കുന്നു. കാറിന്റെ ക്യാബിൻ വ്യക്തമായി ഘടനാപരമായ പ്രതലങ്ങളും എർഗണോമിക് ശൈലിയിലുള്ള കോക്ക്പിറ്റ് രൂപകൽപ്പനയും ഉൾക്കൊള്ളുന്നു.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

ഇതിന് സെന്റർ കൺസോളിൽ ഒരു മെറ്റൽ പ്ലാക്ക്, സീറ്റ് ഹെഡ്‌റെസ്റ്റ്, എം സീറ്റ് ബെൽറ്റുകൾ, മൾട്ടിഫങ്ഷണൽ M സ്റ്റിയറിംഗ് വീൽ, ലംബർ സപ്പോർട്ടോടുകൂടിയ സീറ്റ് ഹീറ്റിംഗ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കൽ സീറ്റ് അഡ്ജസ്റ്റ്‌മെന്റ് എന്നിവ ലഭിക്കുന്നു. അതോടൊപ്പം ത്രീ-സോൺ ക്ലൈമറ്റ് കൺട്രോളും ലക്ഷ്വറി കാറിലുണ്ട്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

മറ്റ് സവിശേഷതകളിൽ ബിഎംഡബ്ല്യു ലേസർ ഹെഡ്‌ലൈറ്റുകൾ, അഡാപ്റ്റീവ് M സസ്പെൻഷൻ, കാർബൺ ഫൈബർ റൂഫ്, 12.3 ഇഞ്ച് M ഡ്രൈവർ ഡിസ്പ്ലേ, 10.25-ഇഞ്ച് സെൻട്രൽ ഇൻഫർമേഷൻ ഹബ്, 16-സ്പീക്കർ, 464-വാട്ട്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നീ സവിശേഷതകളാലും M4 കോമ്പറ്റീഷൻ കൂപ്പെയിൽ ലഭ്യമാണ്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

എട്ടു സ്പീഡ് M സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് ചേർന്ന് ഘടിപ്പിച്ച 2,993 സിസി, ആറ് സിലിണ്ടർ, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ 503 bhp കരുത്തിൽ പരമാവധി 650 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 ജഹ്രെ M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW

കൂടാതെ വെറും 3.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കുമെന്നും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു അവകാശപ്പെടുന്നുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched the all new m4 competition coupe 50 jahre m edition in india
Story first published: Thursday, August 11, 2022, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X