X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

പുതിയ X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മന്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 59.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതുക്കിയ മോഡല്‍ 30i SportX Plus, 30i M Sport എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് കഴിഞ്ഞയാഴ്ച തന്നെ കമ്പനി രാജ്യത്ത് ആരംഭിച്ചിരുന്നു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 59.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന പതിപ്പിന് 65.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

രണ്ട് പെട്രോള്‍ വേരിയന്റുകളിലായി ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കാര്‍ ഇന്ന് മുതല്‍ എല്ലാ അംഗീകൃത ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. പുതിയ X3-യുടെ ഡീസല്‍ വേരിയന്റ് പിന്നീടുള്ള ഘട്ടത്തില്‍ അവതരിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

പ്രീമിയം മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ മോഡലിന്റെ ട്രെയില്‍ബ്ലേസിംഗ് വിജയം തുടരുന്നതിനാണ് പുതിയതായി വികസിപ്പിച്ച മൂന്നാം തലമുറ ബിഎംഡബ്ല്യു X3 എത്തിയിരിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

പുതുക്കിയ ഡിസൈനും ഡ്രൈവിംഗ് പ്രകടനവും ബിഎംഡബ്ല്യു X3-നെ റോഡിലും ഓഫ് റോഡിലും ചടുലവും പ്രായോഗികവുമായ ഒരു ആഡംബരവും പ്രായോഗികവുമായ കാറാക്കി മാറ്റുന്നു.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 252 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

ഒരു ഡീസല്‍ വേരിയന്റ് പിന്നീട് നിരയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെര്‍സിഡീസ് ബെന്‍സ് GLC, ഓഡി Q5, വോള്‍വോ XC60, ലെക്‌സസ് NX, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് എന്നിവയാണ് പുതിയ X3-യുടെ എതിരാളികള്‍.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

എക്സ്റ്റീരിയറില്‍ നിന്ന് ആരംഭിച്ചാല്‍, പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കിഡ്നി ഗ്രില്ലും താഴേക്ക് പുതുക്കിയ ബമ്പറും X3-ന് ലഭിക്കുന്നു. വശങ്ങളില്‍, പുതിയ 19 ഇഞ്ച് അലോയ് വീലുകളാണ് വേറിട്ടുനില്‍ക്കുന്നത് (മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് 20 ഇഞ്ച് വലുപ്പമുള്ള യൂണിറ്റുകള്‍ ലഭിക്കും).

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

പിന്നില്‍ പുതുക്കിയ ബമ്പറും പുതിയ എല്‍ഇഡി ഇന്‍സേര്‍ട്ടുകളോട് കൂടിയ സ്ലീക്കര്‍ ടെയില്‍ ലാമ്പുകളും പിന്‍ഭാഗത്തെ മനോഹരമാക്കുന്നു. പുറമേ ഉള്ള പോലെ തന്നെ അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

ഉള്ളില്‍, ഏറ്റവും ശ്രദ്ധേയമായ മാറ്റം സെന്റര്‍ കണ്‍സോളാണ്, ഇത് ഒരു പുതിയ ഫ്രീ-സ്റ്റാന്‍ഡിംഗ് 12.35-ഇഞ്ച് ടച്ച്സ്‌ക്രീനാല്‍ നവീകരിച്ചിട്ടുണ്ട്. ചെറിയ 10.25-ഇഞ്ച് ഇപ്പോള്‍ താഴ്ന്ന വേരിയന്റുകളിലും ലഭ്യമാണ്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

താഴത്തെ കണ്‍ട്രോള്‍ ബട്ടണുകളും പരിഷ്‌ക്കരിച്ചിരിക്കുന്നു, അതേസമയം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ പുതിയ ഗ്രാഫിക്‌സ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. Sport X പ്ലസ്, M Sport എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

അപ്ഡേറ്റ് ചെയ്ത X3, നേരത്തെ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ കൂടുതല്‍ സാങ്കേതികവിദ്യകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

മുമ്പ് ലഭ്യമായ 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇപ്പോള്‍ എന്‍ട്രി ലെവല്‍ Sport X ട്രിമ്മിലേക്ക് മാത്രമായി കമ്പനി പരിമിതപ്പെടുത്തുകയും ചെയ്തു. M Sport-ല്‍ 12.35 ഇഞ്ച് വലിയ യൂണിറ്റ് ജെസ്റ്റര്‍ കണ്‍ട്രോള്‍ ഉപയോഗിച്ച് നിറഞ്ഞിരിക്കുന്നു. രണ്ട് സിസ്റ്റങ്ങള്‍ക്കും ബിഎംഡബ്ല്യുവിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റും ലഭിക്കും. M സ്പോര്‍ട്ടിന് പുതിയ 360 ഡിഗ്രി ക്യാമറയും ലഭിക്കുന്നു.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് സസ്പെന്‍ഷന്‍ (M സ്പോര്‍ട്ട് മാത്രം), 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ (M സ്പോര്‍ട്ട് മാത്രം), ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം (ശ സ്പോര്‍ട്ട് മാത്രം) എന്നിവയാണ് ഓഫറിലെ മറ്റ് ഫീച്ചറുകള്‍.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

550 ലിറ്ററാണ് വാഹനത്തിന്റെ ബൂ്ട്ട് സ്‌പെയ്‌സ്. കൂടാതെ 40/20/40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ മടക്കിവെയ്ക്കുന്നതുവഴി 1,600 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും. 6.6 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന് നിശ്ചലാവസ്ഥയില്‍ നിന്ന 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 235 കിലോമീറ്ററാണ് പരമാവധി വേഗത.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

ഇലക്ട്രോണിക് കണ്‍ട്രോള്‍ 'ഓട്ടോമാറ്റിക് ഡിഫറന്‍ഷ്യല്‍ ബ്രേക്കുകള്‍/ലോക്കുകള്‍' (ABD-X), ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍' (DTC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ബിഎംഡബ്ല്യു X3 എത്തുന്നത്.

X3 ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 59.90 ലക്ഷം രൂപ

എയര്‍ബാഗുകള്‍, അറ്റന്റീവ്നസ് അസിസ്റ്റന്‍സ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (DSC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് തുടങ്ങിയ സവിശേഷതകളും മറ്റ് സുരക്ഷാ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched x3 facelift in india find here price and other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X