പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ബിഎംഡബ്ല്യു തങ്ങളുടെ മുന്‍നിര ആഡംബര എസ്‌യുവിയായ X7-ന് ഒന്നിലധികം അപ്ഡേറ്റുകള്‍ക്കൊപ്പം ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ആഗോളതലത്തില്‍ അവതരിപ്പിച്ചു. 2023 X7-ന് റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് എന്‍ഡ്, അധിക പവര്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച ക്യാബിന്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ഡിസൈന്‍

പരമ്പരാഗത സജ്ജീകരണത്തിന് പകരമായി, സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് ഫിക്ചറുകള്‍ക്കൊപ്പം, ഫെയ്‌സ്‌ലിഫ്റ്റ് X7-ന് പുനര്‍നിര്‍മ്മിച്ച മുന്‍ഭാഗം ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ഈ പുതിയ ഡിസൈന്‍ ഫിലോസഫി ബിഎംഡബ്ല്യുവിന് ആദ്യത്തേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം അതിന്റെ മുന്‍ മോഡലുകളിലൊന്നും നാം ഇത് കണ്ടിട്ടില്ല. അതിനാല്‍, മറ്റ് ബിഎംഡബ്ല്യു മോഡലുകള്‍ക്ക് ഇത് പുതിയ പ്രധാനമായിരിക്കും, ഒടുവില്‍ സമീപഭാവിയില്‍ ഇലക്ട്രിക് i7 സെഡാനിലേക്കും 7 സീരീസുകളിലേക്കും ഇത് കമ്പനി അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

എസ്‌യുവിയുടെ നേരായ നിലപാട് പരിശോധിക്കുകയാണെങ്കില്‍, ബിഎംഡബ്ല്യു എല്‍ഇഡി ഡിആര്‍എല്ലുകള്‍ ബോണറ്റ് ലൈനിന് സമീപം സ്ഥാപിച്ചിട്ടുണ്ട്, അതേസമയം ഹെഡ്‌ലാമ്പുകള്‍ ബമ്പറിന് താഴെയായി നല്‍കിയിരിക്കുന്നതും കാണാം.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

X7-ന്റെ ബേസ് xDrive 40i വേരിയന്റിന് ഡാര്‍ക്ക് സ്ലാറ്റുകളും ബമ്പറില്‍ സില്‍വര്‍ ട്രിമ്മും ഉള്ള ഒരു നവീകരിച്ച കിഡ്നി ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നു. X7 xDrive 40i-യുടെ മുന്‍വശത്തെ മറ്റ് ഹൈലൈറ്റുകളില്‍ ഗ്രില്ലിനുള്ളില്‍ സംയോജിപ്പിച്ചിരിക്കുന്ന കാസ്‌കേഡ് ലൈറ്റിംഗ് ഘടകം ഉള്‍പ്പെടുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

അതേസമയം, ടോപ്പ്-സ്‌പെക്ക് M60i പതിപ്പിന് ഗ്രില്ലിലും ബമ്പര്‍ ഘടിപ്പിച്ച എയര്‍ വെന്റുകളിലും ഓള്‍-ബ്ലാക്ക് ഗ്ലോസ് ട്രീറ്റ്‌മെന്റ് ലഭിക്കുകയും ചെയ്യുന്നു. സ്പോര്‍ട്ടിയര്‍ ലുക്കിനായി M60i-യിലെ ഹെഡ്‌ലൈറ്റ് ഫിക്ചറുകളെ ബിഎംഡബ്ല്യു ഇരുണ്ടതാക്കുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

പുതിയ X7-ന് xDrive 40i-യില്‍ 21-ഇഞ്ച് വീലുകളും M60i-യില്‍ 22-ഇഞ്ചറുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പിന്‍ഭാഗത്ത്, എസ്‌യുവിയില്‍ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന നേര്‍ത്ത ക്രോം ബാറും അവതരിപ്പിക്കുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ഫീച്ചറുകള്‍

ബിഎംഡബ്ല്യു അതിന്റെ ഏറ്റവും പുതിയ iDrive 8 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിച്ച് പുതിയ X7 സജ്ജീകരിച്ചിരിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും ഇതില്‍ അടങ്ങിയിരിക്കുന്നു, മുമ്പ് ഇലക്ട്രിക് iX, i4 എന്നിവയില്‍ ഇത് ഫീച്ചര്‍ ചെയ്തിരുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, iDrive 8-ല്‍ സ്ലീക്കര്‍ ഇന്റര്‍ഫേസ്, സ്ട്രീംലൈന്‍ ചെയ്ത ഹോം സ്‌ക്രീന്‍, അതുപോലെ വോയ്സ്, ജെസ്ചര്‍ കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

X7-ന് ഇപ്പോള്‍ മള്‍ട്ടി-കോണ്ടൂര്‍ സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനും ഹീറ്റിംഗ് ഫംഗ്ഷനും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് പാക്കേജിന്റെ ഭാഗമായി, ബേസ് xDrive 40i-ന് വെഗന്‍ സെന്‍സാഫിന്‍ ലെതര്‍ ലഭിക്കുന്നു, അതേസമയം M60i-ന് വിപുലീകൃത മെറിനോ ലെതര്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

പുതുക്കിയ എഞ്ചിന്‍

ബിഎംഡബ്ല്യു ബേസ് X7 xDrive 40i-ന് അതേ 3.0-ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനും M60i-ന് ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് 4.4-ലിറ്റര്‍ V8 മോട്ടോറും വാഗ്ദാനം ചെയ്യുന്നത് തുടരുന്നുവെന്ന് വേണം പറയാന്‍.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

രണ്ടിനും ഇപ്പോള്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു. അധിക 40 bhp കരുത്തും 70.5 Nm torque ഉം ഉള്ള ഇന്‍ലൈന്‍ 6 ഇപ്പോള്‍ മൊത്തം 375 bhp കരുത്തും 519 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് xDrive 40i-യെ 5.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ അനുവദിക്കുകയും ചെയ്യുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ട്വിന്‍-ടര്‍ബോ V8 ഉള്ള M60i മുമ്പത്തെ അതേ 523 bhp കരുത്തും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ ഔട്ട്പുട്ട് ഉപയോഗിച്ച്, M60i-ന് 4.0 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും അനുവദിക്കുന്നു.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

290 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 2023 X7-ന്റെ എല്ലാ പതിപ്പുകള്‍ക്കും ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷണാലിറ്റിയോടുകൂടിയ പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും.

പുതിയ ലുക്കും കൂടുതല്‍ ഫീച്ചറുകളും; X7 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് BMW

ഇന്ത്യ ലോഞ്ചും എതിരാളികളും

പുതിയ X7 ഇതിനകം ആഗോളതലത്തില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്, ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇത് ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ എതിരാളികളെ സംബന്ധിച്ചിടത്തോളം, മെര്‍സിഡീസ്-ബെന്‍സ് GLS, ഓഡി Q7, Q8 എന്നിവരുമായിട്ടാകും വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw revealed updated x7 with new front styling and more tech
Story first published: Thursday, April 14, 2022, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X