പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

നിരവധി വിവരങ്ങളും സ്പെക്കുകളും ലീക്ക് ആയതിനെ തുടർന്ന്, ബിഎംഡബ്ല്യു ആഗോള വിപണികൾക്കായി ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത 3-സീരീസ് ഔദ്യോഗികമായി വെളിപ്പെടുത്തി. ഇത് അടുത്ത മാസം വിൽപ്പനയ്‌ക്കെത്തും.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

മിഡ്‌ലൈഫ് റിഫ്രഷിന് നിരവധി എക്സ്റ്റീരിയർ മാറ്റങ്ങളും പുതിയ കളർ സ്കീമുകളും പുതിയ അലോയി വീൽ ഡിസൈനുകളും ലഭിക്കുന്നു. 2023 ബിഎംഡബ്ല്യു 3 സീരീസ് ഗ്രാഫിക്കൽ മാറ്റങ്ങളും അപ്ഡേറ്റ് ചെയ്ത ഗ്രില്ല് സെക്ഷനും അതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

മുൻവശത്ത്, പുതിയ ഗ്രില്ല് ഇൻസെർട്ടുകളും പുതുക്കിയ ബമ്പറും ഉള്ള വിശാലമായ സെൻട്രൽ എയർ ഇൻടേക്ക് നമുക്ക് കണ്ടെത്താനാകും. പുതിയ കളർ ഷേഡുകളായ സ്‌കൈസ്‌ക്രാപ്പർ ഗ്രേ മെറ്റാലിക്, ബ്രൂക്ലിൻ ഗ്രേ മെറ്റാലിക്, ഷാഡോലൈൻ ട്രിമ്മിലെ മെച്ചപ്പെടുത്തിയ ബ്ലാക്ക് എക്‌സ്റ്റീരിയർ ഘടകങ്ങൾ, എം സ്‌പോർട്ട് പാക്കിലെ പരിഷ്‌കരിച്ച ക്രോം ബിറ്റുകൾ, എം-സ്‌പോർട് സ്‌പെസിഫിക് റിയർ ഏപ്രൺ, പുതിയ 19 ഇഞ്ച് വീലുകൾ തുടങ്ങിയവയാണ് മറ്റ് ഹൈലൈറ്റുകൾ.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

2023 ബിഎംഡബ്ല്യു M340i, M340i x-ഡ്രൈവ് വേരിയന്റുകൾക്ക് സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലുകൾക്ക് പുതിയ മെഷ് ഡിസൈൻ, ഡ്യുവൽ സ്‌പോക്ക് അലോയി വീലുകൾ, M റിയർ സ്‌പോയിലർ, ട്രപസോയിഡ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

പുതിയ കർവ്വ് ഡിസ്‌പ്ലേയും പുതിയ പ്രവർത്തനക്ഷമതയുള്ള ഏറ്റവും പുതിയ i-ഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റവും ലഭിക്കുന്നതിനാൽ ഇന്റീരിയറിലെ മാറ്റങ്ങൾ കൂടുതൽ സമഗ്രമാണ്.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനും ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേ വഴിയൊരുക്കുന്നു.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

ഏറ്റവും പുതിയ പേഴ്‌സണൽ അസിസ്റ്റന്റ് ടെക്, ഓപ്‌ഷണൽ പേഴ്‌സണൽ eSIM മുതലായവയ്‌ക്കൊപ്പം മെച്ചപ്പെട്ട സ്പീച്ച് റെക്കഗ്ണിഷന് പുതിയ OS കാരണമാകുന്നു. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, അതേ 2.0 -ലിറ്റർ ടർബോചാർജ്ഡ് ഫോർ പോട്ട് എഞ്ചിൻ 330i, 330e ട്രിമ്മുകളിൽ ജർമ്മൻ നിർമ്മാതാക്കൾ തുടർന്നും ഉപയോഗിക്കും.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

ഇത് 330i -യിൽ 255 bhp കരുത്തും 400 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു, അതേസമയം 330e -ൽ 288 bhp മാക്സ് പവറും 420 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. 330e -ൽ പവർട്രെയിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്നു.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

2023 ബിഎംഡബ്ല്യു M340i -യിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ ഉണ്ട്, അതേസമയം ഒരു x-ഡ്രൈവ് ഓൾ വീൽ-ഡ്രൈവ് സിസ്റ്റം പോർട്ട്ഫോളിയോയിലുടനീളം ഓപ്ഷണൽ ആയിരിക്കുമ്പോൾ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.

പുത്തൻ അപ്പ്ഡേറ്റുകളും ഫീച്ചറുകളുമായി 2023 മോഡൽ 3-സീരീസ് അവതരിപ്പിച്ച് BMW

M340i 382 bhp കരുത്തും 500 Nm പരമാവധി torque ഉം നൽകുന്നു. അപ്‌ഡേറ്റ് ചെയ്‌ത ബിഎംഡബ്ല്യു 3 സീരീസ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ അരങ്ങേറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയിൽ തുടർന്നും, ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw unveiled 2023 3 series with new updates and features
Story first published: Thursday, May 19, 2022, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X