X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

X5-ന്റെ ലൈനപ്പ് വിപുലീകരിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇതിന്റെ ഭാഗമായി ഈ വിഭാഗത്തിലേക്ക് xDrive 30d M സ്പോര്‍ട് എന്നറിയപ്പെടുന്ന പുതിയ വേരിയന്റാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

97.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ പുതിയ വേരിയന്റ് എസ്‌യുവിയുടെ നിരയിലെ പുതിയ ടോപ്പ്-സ്‌പെക് വേരിയന്റായി മാറുകയും ചെയ്യുന്നു. 262 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് xDrive 30 M സ്പോര്‍ട് വേരിയന്റിനും കരുത്ത് നല്‍കുന്നത്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ഈ മോട്ടോര്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു, xDrive സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുകയും ചെയ്യുന്നു.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്പോര്‍ട് X പ്ലസ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്റ്റിയറിംഗ് വീലിന് പിന്നിലെ പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷന്‍, അഡാപ്റ്റീവ് ടു-ആക്സില്‍ എയര്‍ സസ്പെന്‍ഷന്‍, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ടെയില്‍-ഗേറ്റ് എന്നിങ്ങനെയുള്ള അധിക ഫീച്ചറുകള്‍ ബിഎംഡബ്ല്യു X5 xDrive 30d M സ്പോര്‍ട്ടിന് ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്‍ യാത്രക്കാര്‍ക്ക് സുഖപ്രദമായ സീറ്റുകള്‍, M-സ്‌പെക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ട്രാവല്‍ ആന്‍ഡ് കംഫര്‍ട്ട് സിസ്റ്റം, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, HUD, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, പുതിയ ഇന്റീരിയര്‍ ട്രിമ്മുകള്‍ ഒപ്പം ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും 20 ഇഞ്ച് M-സ്‌പെക് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ബിഎംഡബ്ല്യു X5 xDrive 30d M സ്‌പോര്‍ടിന്റെ എക്‌സ്റ്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്, M-സ്‌പെക് ഫ്രണ്ട് ഏപ്രണ്‍, സൈഡ് സ്‌കര്‍ട്ടുകള്‍, ബോഡി കളറില്‍ വീല്‍ ആര്‍ച്ച് ട്രിംസ്, M-സ്‌പെക്ക് ബ്ലൂ കളര്‍ ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന M സ്‌പോര്‍ട് ഡിസൈന്‍ പാക്കേജാണ്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

റിയര്‍ ഡിഫ്യൂസര്‍, M സ്പോര്‍ട്ട്-സ്‌പെക്ക് കാര്‍ കീ, സൈഡ് പ്രൊഫൈലില്‍ M സ്പോര്‍ട്ട് ലോഗോ, പുതിയ ടെയില്‍ പൈപ്പുകള്‍ എന്നിവയാണ്. അടുത്തിടെയാണ് ബിഎംഡബ്ല്യു 5 സീരീസിന് 50 Jahre M എഡിഷന്‍ സമ്മാനിച്ചത്. ഈ സ്പെഷ്യല്‍ എഡിഷന്‍ സെഡാന്റെ വില 67.50 ലക്ഷം രൂപയാണ് (എക്സ്‌ഷോറൂം).

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ രാജ്യത്ത് ഈ പ്രത്യേക പതിപ്പ് സെഡാനിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രത്യേക പതിപ്പ് ബിഎംഡബ്ല്യു കാറുകളില്‍ നിന്ന് വ്യത്യസ്തമായി, പുതുതായി പുറത്തിറക്കിയ ബിഎംഡബ്ല്യു 5 സീരീസ് '50 Jahre M എഡിഷന്‍' സെഡാന്‍ തമിഴ്നാട്ടിലെ ചെന്നൈയിലുള്ള വാഹന നിര്‍മാതാക്കളുടെ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കും.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ബിഎംഡബ്ല്യു 5 സീരീസ് '50 Jahre M എഡിഷനെ' കുറിച്ച് പറയുമ്പോള്‍, 'M' ഡിവിഷന്റെ 50 വര്‍ഷം ആഘോഷിക്കുന്നതിനാണ് പ്രത്യേക പതിപ്പ് സെഡാന്‍ പുറത്തിറക്കിയത്, കൂടാതെ ഈ മോഡല്‍ തന്നെ ടോപ്പ് എന്‍ഡ് ബിഎംഡബ്ല്യു 5 സീരീസ് 530i M സ്പോര്‍ട്ട് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

അതായത് സ്‌പെഷ്യല്‍ എഡിഷന്‍ ബിഎംഡബ്ല്യു 5 സീരീസ് '50 Jahre M എഡിഷന്‍' 2.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4, DOHC പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ഈ എഞ്ചിന്‍ 5,200 rpm-ല്‍ 248 bhp കരുത്തും 1,450 rpm-4,800 rpm-നും ഇടയില്‍ 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ, ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

ബിഎംഡബ്ല്യു പറയുന്നതനുസരിച്ച്, 5 സീരീസ് '50 Jahre M എഡിഷന്' വെറും 6.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. മാത്രമല്ല, സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു 5 സീരീസ് 530i പോലെ, ഈ മോഡലിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

X5 xDrive 30d M Sport ഇന്ത്യയില്‍ അവതരിപ്പിച്ച് BMW; വില 97.90 ലക്ഷം രൂപ

കാറിന്റെ മെക്കാനിക്കലുകള്‍ സാധാരണ ബിഎംഡബ്ല്യു 5 സീരീസ് 530i സെഡാനുമായി ഏറെക്കുറെ സമാനമാണെങ്കിലും, എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ വിശദാംശങ്ങളും ബിഎംഡബ്ല്യു 5 സീരീസ് '50 Jahre M എഡിഷനെ' സവിശേഷമാക്കുന്നുവെന്ന് വേണം പറയാന്‍.

Note: Images are representative purpose.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw x5 xdrive 30d m sport introduced in india find here all details
Story first published: Tuesday, July 26, 2022, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X