ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

പോയ വര്‍ഷം അവസാനത്തോടെയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഓട്ടോ e6 എന്നൊരു ഇലക്ട്രിക് എംപിവി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 29.15 ലക്ഷം രൂപയാണ് വിപണിയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

വിപണിയില്‍ അവതരിപ്പിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍, ന്യു എനര്‍ജി വെഹിക്കിള്‍ (NEV) നിര്‍മാതാക്കളായ BYD, അതിന്റെ BYD e6 ഇലക്ട്രിക് എംപിവികളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ കൈമാറുന്നതായി പ്രഖ്യാപിച്ചു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

BYD e6-ന്റെ 30 യൂണിറ്റുകളുടെ ആദ്യ ബാച്ച് അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെ 6 നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് എത്തിച്ചതായും കമ്പനി അറിയിച്ചു. ഓള്‍-ഇലക്ട്രിക് ഓഫര്‍ B2B (ബിസിനസ്-ടു-ബിസിനസ്) മാര്‍ക്കറ്റില്‍ മാത്രമേ ആദ്യം വില്‍പ്പനയ്ക്ക് ലഭ്യമാകുകയുള്ളു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

അതായത് ഇത് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ ഫ്‌ലീറ്റ് പോലുള്ള ബിസിനസ്സുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ വില്‍ക്കൂ, സ്വകാര്യ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറി പിന്നിടുള്ള ഘട്ടത്തില്‍ മാത്രമാകും ആരംഭിക്കുക.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

ഇതിന്റെ പ്രാരംഭ പതിപ്പിന് 29.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 29.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. രണ്ടാമത്തേതിന് 7 kW ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. മേല്‍പ്പറഞ്ഞ നഗരങ്ങള്‍ക്ക് പുറമെ ബെംഗളൂരുവിലും വിജയവാഡയിലും ഇലക്ട്രിക് എംപിവി ലഭ്യമാണ്. ഇപ്പോള്‍, ഈ 8 ഇന്ത്യന്‍ നഗരങ്ങളെ പരിപാലിക്കുന്ന 6 ഡീലര്‍മാരാണ് BYD-ക്കുള്ളത്.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

ഡെലിവറി ആരംഭിക്കുന്നതിനെ കുറിച്ച് BYD ഇന്ത്യയുടെ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ സെയില്‍സ് ഹെഡ് ശ്രീരംഗ് ജോഷി പറഞ്ഞത് ഇങ്ങനെ, 'പ്രധാന നഗരങ്ങളില്‍ ഉടനീളം പുതിയ e6 എംപിവികള്‍ക്ക് ലഭിക്കുന്ന പ്രതികരണം കാണുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്. ഇത് വിപണിയുടെ സാക്ഷ്യമാണ്. BYD ഇന്ത്യ അഭിസംബോധന ചെയ്യുന്ന പ്രീമിയം ഇലക്ട്രിക് എംപിവികള്‍ക്കുള്ള ആവശ്യം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

അതേസമയം, BYD ഇന്ത്യയുടെ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്, 'BYD ഇന്ത്യയില്‍, തങ്ങളുടെ ആഗോള ശക്തി ഇന്ത്യന്‍ വിപണിയില്‍ ആവര്‍ത്തിക്കുകയാണ്, വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ശക്തമായ പ്രകടനത്തില്‍ ആത്മവിശ്വാസമുണ്ട്.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

B2B ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ അനുഭവം നല്‍കാന്‍ പവര്‍-പാക്ക്ഡ് ഇലക്ട്രിക് എംപിവികള്‍ തയ്യാറാണെന്നും സഞ്ജയ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

സുരക്ഷ, വിശ്വാസ്യത, ഇന്റീരിയര്‍ സ്പേസ്, അതുപോലെ സാമ്പത്തികം എന്നിവയിലാണ് മോഡല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവര്‍ത്തനക്ഷമത, ഓള്‍-ന്യൂ e6 ഇന്ത്യന്‍ B2B വിപണിയില്‍ ഹിറ്റാകുമെന്ന് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

ഡ്രൈവിംഗ് സുഖം, ഇന്റീരിയര്‍ സവിശേഷതകള്‍ എന്നിവയില്‍ ചില മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍ക്കൊപ്പം ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉടമസ്ഥതയുടെ ആകെ ചെലവ് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും സെഗ്മെന്റിനും മൊത്തത്തില്‍ വളരെയധികം പ്രയോജനം ചെയ്യും. ഇന്ത്യയുടെ ഇവി വിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പന്ന ശ്രേണികള്‍ പുറത്തിറക്കുമെന്നും സഞ്ജയ് ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

71.7 kWh ലിഥിയം-അയണ്‍ യൂണിറ്റ് പായ്ക്ക് ചെയ്തിരിക്കുന്ന ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് e6 ഇലക്ട്രിക് എംപിവിയില്‍ ഉപയോഗിക്കുന്നത്. നഗരത്തില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 520 കിലോമീറ്റര്‍ റേഞ്ചും 415 കിലോമീറ്റര്‍ ദൂരവും ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

ഇലക്ട്രിക് മോട്ടോര്‍ ഏകദേശം 94 bhp കരുത്തും 180 Nm torque ഉം വികസിപ്പിക്കുന്നു, ഉയര്‍ന്ന വേഗത 130 kmph ആണ്. 35 മിനിറ്റിനുള്ളില്‍ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് e6, 30 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

മുഴുവന്‍ വ്യവസായത്തിനും സുരക്ഷ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുക എന്നതാണ് തങ്ങളുടെ ബ്ലേഡ് ബാറ്ററി ലക്ഷ്യമിടുന്നതെന്ന് BYD പറയുന്നു. ഉയര്‍ന്ന തോതിലുള്ള ഊര്‍ജ്ജ സാന്ദ്രതയും സുരക്ഷയും കൈവരിക്കുന്നതിനായി തങ്ങളുടെ പുതിയ തലമുറ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി നെയില്‍ പെനട്രേഷന്‍ ടെസ്റ്റില്‍ വിജയിച്ചതായും കമ്പനി പറയുന്നു.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

e6 ഇലക്ട്രിക് എംപിവി സുരക്ഷിതവും സുഖപ്രദവുമായ റൈഡ് ഗുണനിലവാരം വാഗ്ദാനം ചെയ്യുന്നു, കൂടാതെ എംപിവി സെഗ്മെന്റിലെ ഏറ്റവും വലിയ ബൂട്ട് കപ്പാസിറ്റി 580 ലിറ്റര്‍ വാഗ്ദാനം ചെയ്യുന്നു. ബോഷിന്റെ ഐപിബി ഇന്റലിജന്റ് ബ്രേക്ക് കണ്‍ട്രോള്‍ സിസ്റ്റവും ലീനിയര്‍ ബ്രേക്കിംഗ് ഫീലുമായാണ് ഇത് വരുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി റീജനറേറ്റീവ് ബ്രേക്കിംഗും ഈ മോഡലില്‍ ലഭ്യമാണ്.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

ഫീച്ചര്‍ ലിസ്റ്റില്‍, BYD e6-ല്‍ എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ലൈറ്റുകളും, ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളുള്ള ലെതര്‍ സീറ്റുകള്‍, ബ്ലൂടൂത്ത്, Wi-Fi കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് റൊട്ടേറ്റബിള്‍ ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിവയുണ്ട്.

ഡെലിവറിക്ക് സജ്ജമായി BYD e6 ഇലക്ട്രിക് എംപിവി; ആദ്യബാച്ച് ഇന്ത്യയില്‍ എത്തി

CN95 എയര്‍ ഫില്‍ട്ടറേഷന്‍ സംവിധാനവും മോഡലിന് ലഭിക്കുന്നു. 3 വര്‍ഷം/125,000 കിലോമീറ്റര്‍ വാറന്റിയോടെ BYD e6 റീട്ടെയില്‍ ചെയ്യുന്നു. ബാറ്ററി സെല്‍ വാറന്റി 8 വര്‍ഷം/500,000 കിലോമീറ്ററും ട്രാക്ഷന്‍ മോട്ടോര്‍ വാറന്റി 8 വര്‍ഷം/150,000 കിലോമീറ്ററുമാണ്.

Most Read Articles

Malayalam
English summary
Byd e6 electric mpv delivery will start soon in india first batch reached
Story first published: Friday, January 28, 2022, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X