സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാർ വില വര്‍ധിച്ചേക്കും

2023 ഒക്ടോബര്‍ മുതല്‍ എല്ലാ പാസഞ്ചര്‍ കാറുകളിലും (എം1) കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന ഈ പുതിയ ഉത്തരവ്, പിന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യാത്ത മിഡ് റേഞ്ച് വാഹനങ്ങളുടെ ബജറ്റിന് ബാധിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

20 ലക്ഷം രൂപയില്‍ താഴെ വില്‍ക്കുന്ന മിക്ക കാറുകളും എസ്‌യുവികളും മുന്‍നിര എയര്‍ബാഗുകളും സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളും മാത്രമേ നല്‍കുന്നുള്ളൂ. അതും അവരുടെ ഉയര്‍ന്ന വകഭേദങ്ങളില്‍. ഈ ഉത്തരവ് തീര്‍ച്ചയായും വാഹന യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

എല്ലാ പാസഞ്ചര്‍ കാറുകളിലും രണ്ട് എയര്‍ബാഗുകള്‍ ഇതിനകം നിര്‍ബന്ധമാണ്. ഇപ്പോള്‍ നാല് എയര്‍ബാഗുകള്‍ കൂടി ചേര്‍ക്കുന്നതോടെ ശരാശരി 8,000-10,000 രൂപ ചെലവ് വര്‍ധിക്കും. ഓരോ എയര്‍ബാഗിനും 1,800 മുതല്‍ 2,000 രൂപ വരെ വില വരും. പരിഷ്‌ക്കരണങ്ങള്‍ക്ക് 2,000 രൂപയും വരും. നാല് എയര്‍ബാഗുകള്‍ കൂടി വരുന്നതോടെ വിലയില്‍ ഏകദേശം 30,000 രൂപക്കടുത്ത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ 2022 ഒക്ടോബറിനുപകരം 2023 ഒക്ടോബര്‍ മുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ നിയമം പാലിക്കേണ്ടിവരുമെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

കോവിഡ് മഹാമാരി മൂലം വാഹന നിര്‍മ്മാതാക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തീരുമാനമെടുത്തതതെന്ന് അദ്ദേഹം പറഞ്ഞു. വിലയും വേരിയന്റും പരിഗണിക്കാതെ മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

'വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തില്‍ അതിന്റെ സ്വാധീനവും കണക്കിലെടുത്ത്, 2023 ഒക്ടോബര്‍ 01 മുതല്‍ പാസഞ്ചര്‍ കാറുകളില്‍ (എം 1 കാറ്റഗറി) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചു' ഗഡ്കരി ട്വിറ്ററില്‍ എഴുതി.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

സര്‍ക്കാര്‍ നേരത്തെ 2022 ജനുവരി 14 ന് ആറ് എയര്‍ബാഗ് ദിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കരട് വിജ്ഞാപനം അനുസരിച്ച് 6-എയര്‍ബാഗ് നിയമം 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എം1 വിഭാഗത്തിലുള്ള വാഹനങ്ങളില്‍ (8 സീറ്റുകള്‍ വരെ) രണ്ട് സൈഡ്/സൈഡ് ടോര്‍സോ എയര്‍ബാഗുകളും മുന്‍ നിരയിലെ ഔട്ട്ബോര്‍ഡ് സീറ്റിംഗ് പൊസിഷളും, ഔട്ട്‌ബോര്‍ഡ് സീറ്റിങ് പൊസിഷനില്‍ ഇരിക്കുന്നവര്‍ക്ക് ഓരോന്ന് വീതവും ഘടിപ്പിക്കണമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

18 മാസത്തിന് ശേഷമാകും നിയമം പ്രാബല്യത്തില്‍ വരികയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. പെട്ടെന്ന് നിയമം നടപ്പില്‍ വരുത്തുമ്പോള്‍ ആ മാറ്റം കൈകാര്യം ചെയ്യാനുള്ള എയര്‍ബാഗ് നിര്‍മ്മാണ ശേഷി ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിക്കായി 18 ദശലക്ഷം എയര്‍ബാഗുകള്‍ ആവശ്യമായി വരും. നിലവില്‍ 6 ദശലക്ഷം എയര്‍ബാഗുകളുടെ ശേഷി മാത്രമുള്ളതിനാല്‍ 12 ദശലക്ഷം എയര്‍ബാഗുകളുടെ കുറവ് നേരിടും.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

ആറ് എയര്‍ബാഗ് നിയമം നടപ്പാക്കുന്ന ഒരു വര്‍ഷത്തേക്ക് വൈകിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി സ്വാഗതം ചെയ്തിരുന്നു. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വാഹന നിര്‍മാതാക്കള്‍ നേരത്തെ ഉന്നയിച്ച ആശങ്കകള്‍ കേന്ദ്രം അംഗീകരിച്ചതായി മാരുതി വ്യക്തമാക്കി.

സേഫ്റ്റി കൂടും ഒപ്പം വിലയും; 6 എയര്‍ബാഗ് നിയമം വരുന്നതോടെ കാറുകള്‍ക്ക് വില വര്‍ധിച്ചേക്കും

തങ്ങള്‍ പറഞ്ഞതിന്റെ സാധുത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായും അവര്‍ വാഹന വ്യവസായത്തെ വളരെയധികം പിന്തുണയ്ക്കുകയും ചെയ്തു എന്നത് മഹത്തായ കാര്യമാണെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. വേണ്ടത്ര സമയമില്ലാത്തതിനാലും വിപണിയില്‍ മറ്റ് തടസങ്ങള്‍ ഉള്ളതിനാലുമാണ് ഈ നിയമം ഉടന്‍ നടപ്പിലാക്കരുതെന്ന് വാഹന നിര്‍ാതാക്കള്‍ ആവശ്യപ്പെട്ടത്.

Most Read Articles

Malayalam
English summary
Car price may increase with the introduction of 6 airbag rule from 2023 october
Story first published: Friday, September 30, 2022, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X