വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

സെപ്റ്റംബർ വിൽപ്പനയിൽ വാഹന വിപണി മികച്ച നേട്ടമാണ് കൈവരിച്ചത്. മൊത്തത്തിലുള്ള കണക്കുൾ അനുസരിച്ച് 2022 സെപ്റ്റംബർ മാസത്തിൽ, മാരുതി സുസുക്കിയുടെ ആൾട്ടോ വളരെക്കാലത്തിന് ശേഷം വിൽപ്പന ചാർട്ടുകളിൽ ഒന്നാമതെത്തി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12,143 യൂണിറ്റുകൾ വിറ്റഴിച്ച ചെറു ഹാച്ച് ഈ വർഷം വിൽപ്പനയിൽ 104.5 ശതമാനം കുതിച്ചുചാട്ടത്തോടെ 24,844 യൂണിറ്റുകൾ വിറ്റഴിച്ചു. പുതിയ തലമുറ ആൾട്ടോ K10 -ന്റെ വരവ് തീർച്ചയായും ആൾട്ടോയെ അതിന്റെ ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,632 യൂണിറ്റുകളിൽ നിന്ന് 20,078 യൂണിറ്റ് വിൽപ്പനയുമായി വാഗൺ ആർ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബലേനോയ്ക്ക് ഈ വർഷം ആദ്യം ഗണ്യമായ നവീകരണം ലഭിച്ചു, അതിനാൽ തന്നെ 2021 സെപ്റ്റംബറിൽ 8,077 യൂണിറ്റുകളിൽ നിന്ന് 140 ശതമാനം വളർച്ചയോടെ 19,369 യൂണിറ്റ് വിൽപ്പന പ്രീമിയം ഹാച്ച്ബാക്ക് രേഖപ്പെടുത്തി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

ബ്രെസ കോംപാക്ട് എസ്‌യുവി, അകത്തും പുറത്തും പരിഷ്‌ക്കരണങ്ങളോടെ പുതിയ മോഡലിന്റെ അരങ്ങേറ്റത്തിന് ശേഷം തുടർച്ചയായി രണ്ടാം മാസവും ടാറ്റ നെക്‌സോണിന് മുന്നിൽ തന്നെ തുടരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,874 യൂണിറ്റുകളിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന 724 ശതമാനം വളർച്ചയുമായി 15,445 യൂണിറ്റ് വിൽപ്പന വാഹനം രേഖപ്പെടുത്തി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

ടാറ്റ നെക്‌സോൺ ഒട്ടും പിന്നിലായിരുന്നില്ല, പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ വിറ്റ 9,211 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 14,518 യൂണിറ്റ് വിൽപ്പന എസ്‌യുവി രേഖപ്പെടുത്തി. 57.6 ശതമാനം വളർച്ചയോടെ ഇത് ബ്രാൻഡിനെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്താൻ സഹായിച്ചു.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

സെപ്റ്റംബർ വിൽപ്പന ലിസ്റ്റിന്റെ രണ്ടാം പകുതിയിൽ അതായത് ആറാം സ്ഥാനത്ത് ഹ്യുണ്ടായി ക്രെറ്റയാണ് ഫിനിഷ് ചെയ്തത്. മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം മുഖം മിനുക്കി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

കഴിഞ്ഞ മാസം, 2021 സെപ്റ്റംബറിൽ നേടി 8,193 യൂണിറ്റുകളിൽ നിന്ന് 12,866 യൂണിറ്റ് വിൽപ്പനയുമായി അതിന്റെ സെഗ്മെന്റിൽ 57 ശതമാനം വളർച്ചയോടെ കൊറിയൻ എസ്‌യുവി മുന്നേറി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

കഴിഞ്ഞ മാസം 12,697 യൂണിറ്റുകളുടെ വിൽപ്പനയുമായി മാരുതി സുസുക്കി ഇക്കോ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ പാസഞ്ചർ വാഹനമായി മാറി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

ടാറ്റ പഞ്ച് മൊത്തം 12,251 യൂണിറ്റുകൾ നേടി മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി വെന്യു എന്നിവയെ പിൻ തള്ളി എട്ടാം സ്ഥാനത്തെത്തി. കോം‌പാക്ട് ഹാച്ച് 375.7 ശതമാനം വളർച്ചയോടെ 11,988 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

വിൽപ്പനയിൽ 6 വള്ളപ്പാട് അകലെ Maruti! Tata -യും Hyundai -യും പിന്നാലെ; സെപ്റ്റംബറിൽ മികവ് പുലർത്തിയ കാറുകൾ

ഹ്യുണ്ടായി വെന്യു മൊത്തം 11,033 യൂണിറ്റുകൾ നേടി 39.2 ശതമാനം വളർച്ചയോടെ ആദ്യ പത്തിൽ ഇടം നേടി. ചുരുക്കത്തിൽ ടോപ്പ് 10 -ൽ ആറ് മോഡലുകളുമായി മാരുതി തന്നെയാണ് വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത്. ടാറ്റയും ഹ്യുണ്ടായിയും രണ്ട് മോഡലുകൾ വീതം തങ്ങളുടെ സാനിധ്യം ഈ ലിസ്റ്റിൽ അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Cars that made to the top 10 sales chart in september 2022
Story first published: Wednesday, October 5, 2022, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X