പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

സിട്രൺ C3 എന്ന ചെറു എസ്‌യുവി ഇന്ത്യക്കായി അവതരിപ്പിച്ചതു മുതൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വാഹനത്തിന്റെ വില പ്രഖ്യാപനത്തിനായാണ്. C5 എയർക്രോസ് എന്ന പ്രീമിയം സ്പോർട്‌സ് യൂട്ടിലിറ്റി മോഡലിന് ശേഷം ഫ്രഞ്ച് ബ്രാൻഡിൽ നിന്നും ആഭ്യന്തര വിപണിക്കായി എത്തുന്ന രണ്ടാമത്തെ മോഡലാണിത് എന്നതും വലിയൊരു പ്രത്യേകതയാണ്.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന C3 എസ്‌യുവിക്കായുള്ള വില ജൂലൈ 20 നായിരിക്കും കമ്പനി പ്രഖ്യാപിക്കുക. അതിനു മുന്നോടിയായി മോഡലിനായുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് സിട്രണിപ്പോൾ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഡീലർഷിപ്പുകളിലും ഹാച്ച്ബാക്ക് എത്തിയിട്ടുണ്ട്.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

എസ്‌യുവി പോലുള്ള സ്റ്റൈലിംഗുള്ള ഇടത്തരം ഹാച്ച്‌ബാക്ക് എന്നാണ് C3 മോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നതു തന്നെ. തമിഴ്‌നാട്ടിലെ കമ്പനിയുടെ തിരുവള്ളൂരിലെ സികെ ബിർള നിർമാണ കേന്ദ്രത്തിലാണ് C3 ക്രോസ്ഓവർ നിർമിക്കുന്നത്. ആദ്യ നോട്ടത്തിൽ C5 എയർക്രോസ് എസ്‌യുവിയുടെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന സ്റ്റൈലാണ് വാഹനം പിന്തുടരുന്നത്.

MOST READ: സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

10 കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങി എത്തുന്നതിനു പുറമെ കസ്റ്റമൈസേഷനായി നാല് വ്യത്യസ്‌ത പാക്കേജുകളുമായാണ് സിട്രൺ വാഗ്‌ദാനം ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ ടാറ്റ പഞ്ച് അരങ്ങുവാഴുന്ന ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്കാണ് സിട്രൺ C3 മോഡലുമായി കടന്നുവരുന്നത്.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

വിലയുടെ കാര്യത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10 നിയോസ്, ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ് എന്നിവയുടെ അതേ ശ്രേണിയിലായിരിക്കും ഫ്രഞ്ച് ബ്രാൻഡ് കാറിനെ സ്ഥാപിക്കുക എന്നതും ശ്രദ്ധേയമാവും. C3 ക്രോസ്ഓവറിന് 5.50 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയ്‌ക്കെതിരെയും നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ ബജറ്റ് സബ്-4 മീറ്റർ എസ്‌യുവികൾക്കെതിരെയും സിട്രൺ ഹാച്ച്ബാക്ക് എന്നു വിശേഷിപ്പിക്കുന്ന ക്രോസ്ഓവർ വാഹനം മത്സരിക്കും.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

വാഹനത്തിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും തുടിപ്പേകാൻ എത്തുക. അതിൽ ആദ്യത്തേത് 82 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. രണ്ടാമത്തേത് 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്. ഇതിന് 110 bhp പവറിൽ 190 Nm torque വരെ വികസിപ്പിക്കാനും കഴിയുമെന്നാണ് സിട്രൺ പറയുന്നത്.

MOST READ: വിപണിയില്‍ എത്തിയിട്ട് രണ്ടാഴ്ചകള്‍ മാത്രം; Volkswagen Virtus-ന്റെ ഡെലിവറി 2,000 യൂണിറ്റുകള്‍ കടന്നു

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

രണ്ട് എഞ്ചിനും 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്ക് ജനപ്രീതിയേറുന്ന ഈ കാലത്ത് സിട്രൺ എന്തുകൊണ്ട് ഓട്ടോമാറ്റിക്കിലേക്ക് പോയില്ലെന്ന ചോദ്യം വരും ദിവസങ്ങളിൽ ഉയർന്നേക്കാം.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

C3 ക്രോസ്ഓവറിന്റെ NA പെട്രോൾ പതിപ്പിന് 19.8 കിലോമീറ്റർ മൈലേജും ടർബോ വേരിയന്റുകൾക്ക് 19.4 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. പുത്തൻ മോഡലിന്റെ ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെയും ഹാച്ച്‌ബാക്ക് ബോഡി സ്‌റ്റൈലുകളുടെയും മിശ്രണമുള്ള ശരിയായ ക്രോസ്ഓവർ രൂപമാണ് C3 വഹിക്കുന്നതെന്നു പറയാം.

MOST READ: തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

ക്രോം ലൈനുകളുള്ള ഒരു സിഗ്നേച്ചർ ഫ്രണ്ട് ഫെയ്‌സ്, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, മസ്ക്കുലർ ഫ്രണ്ട് ബമ്പർ, വലിയ ഫോക്സ് സ്കിഡ് പ്ലേറ്റ് എന്നിവയായിരിക്കും സിട്രൺ C3 ക്രോസിന്റെ ഡിസൈൻ വശങ്ങൾ പൂർത്തിയാക്കാനെത്തുന്നത്. വൈബ്, എലഗൻസ്, എനർജി, കൺവീനിയൻസ് എന്നിങ്ങനെ നാല് ആക്സസറി പായ്ക്കുകളും മോഡലിനായി ഫ്രഞ്ച് ബ്രാൻഡ് അവതരിപ്പിക്കും.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

ഇതോടൊപ്പം 70-ലധികം ആക്‌സസറികൾക്കൊപ്പം 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളും C3 വാഗ്ദാനം ചെയ്യുമെന്ന് ബ്രാൻഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ മിറർ സ്‌ക്രീൻ ഫംഗ്‌ഷനോടുകൂടിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സംവിധാനങ്ങളെല്ലാം C3-യിൽ ഉണ്ടാവും.

പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

അകത്തളത്തിൽ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 3 ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, 12 V സോക്കറ്റ്, തുടങ്ങിയ ഫീച്ചറുകൾക്ക് പുറമെ സിട്രൺ C3 എസ്‌യുവിക്ക് എയർ പ്യൂരിഫയർ, 2-ഡിൻ മ്യൂസിക് സിസ്റ്റം, പിൻസീറ്റ് ഓർഗനൈസർ, ജമ്പ് സ്റ്റാർട്ടർ, കാർ കവർ, ബമ്പർ കോർണർ പ്രൊട്ടക്ടർ, ഡോർ എഡ്ജ്, സിൽ ഗാർഡ് തുടങ്ങിയ പ്രായോഗിക ആക്‌സസറികളും കമ്പനി ഒരുക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 booking started price announcement on july 20 details
Story first published: Friday, July 1, 2022, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X