ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ ഒടുവില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താങ്ങാനാവുന്ന മോഡലായ C3 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ചെറുപ്പക്കാര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഡിസൈനില്‍ നിന്ന് ആരംഭിച്ചാല്‍, ടാറ്റ പഞ്ച്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മറ്റ് എസ്‌യുവികളോട് മത്സരിക്കുന്ന ഒരു ചെറിയ മൈക്രോ-എസ്‌യുവി പോലെയാണ് സിട്രണ്‍ C3 കാണപ്പെടുന്നത്. അതിനാല്‍, സിട്രണ്‍ ഇതിനെ ഹാച്ച്ബാക്ക് എന്ന് പരിചയപ്പെടുത്തിയെങ്കിലും ഇതിന് ഒരു ട്രെന്‍ഡിംഗ് എസ്‌യുവി രൂപമുണ്ടെന്ന് വേണം പറയാന്‍.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

കൂടാതെ, വിചിത്രമായ ഡിസൈന്‍ ഭാഷ സിട്രണ്‍ C3-യ്ക്ക് വളരെയധികം യൂത്ത്ഫുള്‍നെസും നല്‍കുന്നു. അതിനുപുറമെ, ഈ വിചിത്രമായ ഡിസൈന്‍ അതിന്റെ വര്‍ണ്ണാഭമായതും വിചിത്രവുമായ ഡാഷ്ബോര്‍ഡ് ഉപയോഗിച്ച് കാറിന്റെ ഇന്റീരിയറിലേക്ക് കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യുന്നു.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സിട്രണ്‍ C3-യുടെ ഇന്റീരിയറിനെ കുറിച്ച് പറയുമ്പോള്‍, ഇത് വളരെ പ്രീമിയമായി കാണപ്പെടുന്നു, കൂടാതെ ചെറുതും എന്നാല്‍ ചങ്ക് പോലെ കാണപ്പെടുന്നതുമായ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വൈഡ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാല്‍ ഇത് ആകര്‍ഷകമാണ്.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തുടങ്ങിയാല്‍, അടിസ്ഥാനപരമായി കാണപ്പെടുന്ന യൂണിറ്റാണിത്. തങ്ങളുടെ ബജറ്റ് നിരീക്ഷിക്കുന്ന യുവ ഉപഭോക്താക്കള്‍ക്ക് സവിശേഷതകള്‍ വളരെ ഉപയോഗപ്രദമാണ്.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിലേക്ക് വരുമ്പോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള വലിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റാണിത്. എന്നിരുന്നാലും, ഈ യൂണിറ്റിന് ഇന്‍-ബില്‍റ്റ് നാവിഗേഷന്‍ സിസ്റ്റം ഇല്ലെന്ന് വേണം പറയാന്‍.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

അതിനുപുറമെ, സിട്രണ്‍ C3 ഒരു മൊബൈല്‍ ഫോണ്‍ ഹോള്‍ഡറും മുന്‍വശത്തുള്ള യുഎസ്ബി പോര്‍ട്ടിലേക്ക് ഫോണ്‍ കണക്ട് ചെയ്യുന്നതിനായി ചാര്‍ജര്‍ വയര്‍ ക്ലിപ്പുകളും ഉള്‍ക്കൊള്ളുന്നു.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

അതേസമയം ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനത്തിന്റെ ഓരോ ഘടകങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സിട്രണ്‍ C3-യുടെ, ടോപ്പ് എന്‍ഡ് C3 വേരിയന്റിന് പോലും ഇലക്ട്രിക്കല്‍ ORVM-കളോ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇന്നത്തെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ ഒഴിവാക്കലുകള്‍ അനാവശ്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഹാലൊജന്‍ ഹെഡ്‌ലാമ്പുകളും സ്വമേധയാ ക്രമീകരിക്കാവുന്ന ORVM-കളും മാറ്റിസ്ഥാപിക്കുന്നത് കൂടുതല്‍ താങ്ങാനാകുന്നതിനാല്‍, ഈ ഒഴിവാക്കലുകള്‍ അര്‍ത്ഥവത്താണെന്ന് വേണം പറയാന്‍.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എന്നിരുന്നാലും, ഹെഡ്‌ലാമ്പുകള്‍ സ്പ്ലിറ്റ് ഡിസൈന്‍ തീമിനൊപ്പം വരുന്നതിനാല്‍, മുന്‍വശം മനോഹരമാണെന്ന് വേണം പറയാന്‍. മറുവശത്ത്, ORVM-കള്‍ ബോഡിയുടെ നിറമുള്ള ബിറ്റുകളുമായിട്ടാണ് വരുന്നത്.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ടോപ്പ് എന്‍ഡ് വേരിയന്റില്‍ പോലും അലോയ് വീലുകളുടെ അഭാവമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഒഴിവാക്കല്‍. ഇത് വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്തുന്നതിനും, വൈവിധ്യമാര്‍ന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് തിരഞ്ഞെടുപ്പുകളും കണക്കിലെടുക്കുമ്പോള്‍ ഇത് അര്‍ത്ഥവത്താണ്.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇതിനെല്ലാം പുറമേ, സിട്രണ്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 80.8 bhp പീക്ക് പവറും 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടര്‍ PURETECH 82 എഞ്ചിനാണ് സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ഓപ്ഷന്‍. മാത്രമല്ല, ഈ പവര്‍ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ടോപ്പ്-എന്‍ഡ് മോഡലിന് സമാനമായ എഞ്ചിനാണ് ഉപയോഗിക്കുന്നത്, എന്നാല്‍ ടര്‍ബോചാര്‍ജറും ഈ 'PURETECH 110' എഞ്ചിനും 108.4 bhp പീക്ക് പവറും 190 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിന് 6-സ്പീഡ് ഗിയര്‍ബോക്‌സും ലഭിക്കുന്നു. വാരാന്ത്യ യാത്രകള്‍ ആഗ്രഹിക്കുന്ന യുവ വാങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമാണെന്ന് വേണം പറയാന്‍.

ചെറുപ്പക്കാര്‍ ഇഷ്ടപ്പെടും Citroen C3; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

5.70 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഇന്ത്യ) പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. കൂടാതെ, വാഹനത്തിനൊപ്പം 3 ആഡ്-ഓണ്‍ പാക്കുകളും 56 കസ്റ്റമൈസേഷന്‍ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. യൂവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓരോ ഡിസൈന്‍ ബീറ്റുകളും ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 will be the perfect car for young buyers read to find more details here
Story first published: Monday, August 1, 2022, 20:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X