സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 5.75 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലായിരുന്നു വാഹനം എത്തിയിരുന്നത്.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

വാഹനത്തിന്റെ ഡെലിവറി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ അഭിമാനകരമായ 75 വര്‍ഷത്തെ സ്വാതന്ത്ര്യം ആഘോഷത്തിന്റെ ഭാഗമായി, കമ്പനി ഒരു ദിവസം ഡല്‍ഹിയില്‍ 75 യൂണിറ്റ് സിട്രണ്‍ C3 ഡെലിവറി ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ഡെലിവറി ഇവന്റ് സംഘടിപ്പിച്ചത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

കമ്പനിയുടെ കണക്കനുസരിച്ച്, ഡല്‍ഹിയിലെ ഡീലര്‍ പാര്‍ട്ണര്‍ പാരീസ് മോട്ടോകോര്‍പ്പ് വഴി 75 പുതിയ സിട്രണ്‍ C3 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചു. ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ നടന്ന മെഗാ കസ്റ്റമര്‍ ഡെലിവറി പരിപാടിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എല്ലാ C3 ഉപഭോക്താക്കള്‍ക്കും സിട്രണ്‍ ഇന്ത്യ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ, ഡീലര്‍ പ്രിന്‍സിപ്പല്‍ ഹിമാന്‍ഷു അഗര്‍വാള്‍, സിഇഒ അനില്‍ ഛത്വാള്‍ എന്നിവര്‍ സംയുക്തമായി താക്കോല്‍ കൈമാറി.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ബ്രാന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണ് C3. എസ്‌യുവി പോലുള്ള ചില ഘടകങ്ങളുള്ള ഒരു ഫങ്കി ഹാച്ച്ബാക്കാണ് പുതിയ സിട്രണ്‍ C3 എന്ന് പറയേണ്ടി വരും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

1.2-ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് ഫോമുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 5,750 rpm-ല്‍ 81 bhp കരുത്തും 3,750 rpm-ല്‍ 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും 19.8km/l മൈലേജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 5,500 rpm-ല്‍ 108 bhp കരുത്തും 1,750 rpm-ല്‍ 190 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് C3 പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു, എഞ്ചിന്‍ 19.4km/l മൈലേജ് നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ആറ് വ്യത്യസ്ത വേരിയന്റ് തലങ്ങളിലാണ് സിട്രണ്‍ C3 വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന 1.2P ലൈവ് വേരിയന്റിന് 5,70,500 രൂപയാണ് വില. 1.2P ഫീലിന്റെ വില 6,62,500 ആണ്. 1.2P ഫീല്‍ വൈബ് പാക്കിന് 6,77,500 രൂപയാണ് വില, 1.2P ഫീല്‍ ഡ്യുവല്‍ ടോണിനും ഇതേ വിലയാണ്.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

1.2P ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 6,92,500 രൂപയാണ് വില. ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള അതേ ട്രിം ലെവല്‍ പുതിയ സിട്രണ്‍ C3-യുടെ ടോപ്പ്-എന്‍ഡ് വേരിയന്റാണ്, ഇതിന് 8,05,500 രൂപയാണ് വില. എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലകളാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ഇന്ത്യക്കായുള്ള സിട്രണ്‍ C3-യുടെ അളവുകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇതിന് 3,981 mm നീളവും 1,733 mm വീതിയും 1,586 mm ഉയരവുമാണ്. സിട്രണ്‍ C3-യുടെ വീല്‍ബേസിന് 2,540 mm നീളമുണ്ട്, ഇത് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

സിട്രണ്‍ C3-ന് 56 വ്യത്യസ്ത കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന 3 വ്യത്യസ്ത പായ്ക്കുകള്‍ ലഭിക്കുന്നു. 70-ലധികം ആക്സസറികളുമായി സിട്രണ്‍ C3-യും ലോഞ്ച് ചെയ്യുന്നുണ്ട്. സിട്രണ്‍ C3-യില്‍ 10 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലും (രണ്ട് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമുകള്‍ ഉള്‍പ്പെടെ) രണ്ട് ഇന്റീരിയര്‍ ട്രിം നിറങ്ങളിലും വാഗ്ദാനം ചെയ്യുന്നു - ആനോഡൈസ്ഡ് ഗ്രേ & ഡ്യുവല്‍ ടോണ്‍ ഓറഞ്ച് & ഗ്രേ കോംബോ.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ഇന്ത്യയിലെ 19 നഗരങ്ങളിലെ ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഷോറൂമുകളില്‍ നിന്ന് പുതിയ സിട്രണ്‍ C3 വാങ്ങാം. രാജ്യത്തുടനീളമുള്ള 90-ലധികം നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും നേരിട്ട് ഓണ്‍ലൈനായി വാഹനം വാങ്ങാനും അവസരം ഒരുക്കുന്നുണ്ട് കമ്പനി.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

സിട്രണ്‍ C3-ക്കായി രണ്ട് വര്‍ഷം അല്ലെങ്കില്‍ 40,000km (ഏതാണ് നേരത്തെയുള്ളത്) സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെ വാഗ്ദാനം ചെയ്യുന്നു. ആക്സസറികള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കുമുള്ള വാറന്റി 12 മാസമോ 10,000 കിലോമീറ്ററോ ആണ് (ഏതാണ് നേരത്തെയുള്ളത്) കൂടാതെ വിപുലീകൃത വാറന്റിയും മെയിന്റനന്‍സ് പാക്കേജുകളും വാങ്ങാന്‍ കഴിയുന്ന ഉപഭോക്താക്കള്‍ക്ക് ഫ്രഞ്ച് ബ്രാന്‍ഡ് 24/7 റോഡ്സൈഡ് അസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

അതിലുപരിയായി, ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ C3-യില്‍ വലിയ പ്രതീക്ഷയുണ്ട്. ഉയര്‍ന്ന വില സെന്‍സിറ്റീവ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ C3 കൂടുതല്‍ താങ്ങാനാകുന്നതിനുവേണ്ടി മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് (CMP) ഫ്രഞ്ച് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

എസ്‌യുവി പോലുള്ള നിലപാട് സിട്രണ്‍ C3-യുടെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍, വലിയ 10.0 ഇഞ്ച് സിട്രണ്‍ കണക്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വണ്‍-ടച്ച് ഡൗണ്‍ വിന്‍ഡോകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലാറ്റ്-ഫോള്‍ഡിംഗ് റിയര്‍ സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

മാന്യമായി വിലയാണ് നല്‍ക്കിയിരിക്കുന്നതെങ്കിലും, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകള്‍ പോലുള്ള സവിശേഷതകള്‍ C3 യുടെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ പോലും ഇല്ല. ഇലക്ട്രിക്കല്‍ മിററുകള്‍ കേടായാല്‍ മാറ്റിസ്ഥാപിക്കാന്‍ അല്‍പ്പം ചെലവ് വരുന്നതിനാല്‍ ഇതൊരു നേട്ടമായി കണക്കാക്കാം.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

എന്നിരുന്നാലും, സിട്രണ്‍ സുരക്ഷാ ഫീച്ചറുകളൊന്നും ഒഴിവാക്കിയിട്ടില്ല, ഡ്രൈവര്‍ & പാസഞ്ചര്‍ എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, എബിഎസ് സഹിതം EBD എന്നിവയും അതിലേറെയും പോലുള്ള സുരക്ഷ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

സ്വാതന്ത്ര്യദിനം ആഘോഷമാക്കി Citroen; ഒറ്റ ദിവസം ഡെലിവറി ചെയതത് 75 C3 മോഡലുകള്‍

ഒരു എസ്‌യുവി-ഇഷ് സിലൗറ്റ് ഉണ്ടെങ്കിലും, C3 ഒരു ഹാച്ച്ബാക്ക് ആയതുകൊണ്ട്, മാരുതി സുസുക്കി വാഗണ്‍ ആര്‍, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവയ്ക്ക് എതിരെ മത്സരിക്കുന്നു. എന്നിരുന്നാലും, അതിന്റെ എസ്‌യുവി-ഇഷ് നിലപാടിന്റെ ഭാഗമായി, വിപണിയില്‍ ടാറ്റ പഞ്ച്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മോഡലുകള്‍ക്ക് യോഗ്യമായ ബദലാണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen delivers 75 c3 s in a single day to celebrate independence day
Story first published: Friday, August 19, 2022, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X