പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

ഇന്ത്യയിലെ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 ജൂലൈയിൽ അവതരിച്ച മോഡലാണ് സിട്രൺ C3. വരവ് അങ്ങേയറ്റം ആകാംക്ഷയുണർത്തിയെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ഇതുവരെ കാര്യമായ നേട്ടമൊന്നും കൈവരിക്കാൻ കമ്പനിക്കായിട്ടില്ലെന്നാണ് തോന്നുന്നത്.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

ദേ ഇപ്പോൾ C3 പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ കാര്യമായ പരിഷ്ക്കാരവുമായി സിട്രൺ എത്തിയിരിക്കുകയാണ്. കാറിന്റെ എല്ലാ വേരിയന്റുകളിലും ഫ്രഞ്ച് വാഹന നിർമാതാക്കൾ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. 9,000 മുതൽ 17,000 രൂപ വരെയാണ് വാഹനത്തിന് ഇനി മുതൽ അധികം ചെലവഴിക്കേണ്ടി വരിക.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

പുതുക്കിയ വില വർധനവിന് ശേഷം ഇപ്പോൾ സിട്രൺ C3 യുടെ ഏക്സ്ഷോറൂം വില 5.88 ലക്ഷം രൂപ മുതൽ 8.15 ലക്ഷം രൂപ വരെയാണ്. എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് ആറ് വേരിയന്റുകളിൽ തന്നെയാണ് സിട്രൺ വിപണിയിലെത്തിക്കുന്നത്.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് സിട്രൺ C3 സ്വന്തമാക്കാനാവുന്നത്. അതിൽ ആദ്യത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 81 bhp പവറിൽ പരമാവധി 115 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് വിപണിയിലേക്കിറങ്ങുന്നത്.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

അതേസമയം രണ്ടാമത്തെ ഓപ്ഷൻ 1.2 ലിറ്റർ ടർബോചാർജ്‌ഡ് എഞ്ചിനാണ്. ഇത് 108 bhp കരുത്തിൽ 190 Nm torque വരെ നൽകും. 6 സ്പീഡ് മാനുവലാണ് ഇതിൽ സിട്രൺ വാഗ്‌ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനത്തിന് നൽകാതിരുന്നത് വലിയ തിരിച്ചടിയായാണ് പൊതുവേയുള്ള വിലയിരുത്തൽ.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

കമ്പനിയുടെ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിലാണ് സിട്രൺ C3 നിർമിച്ചിരിക്കുന്നത്. ഇത് നിരവധി പുതിയ ഇന്ത്യൻ നിർമിത മോഡലുകൾക്ക് രൂപം നൽകും. എല്ലാ സിട്രൺ മോഡലുകളുടെയും അതേ രൂപസാദൃശ്യവുമായാണ് C3 എത്തിയിരിക്കുന്നത്. ചെവ്‌റോൺസ് (ബ്രാൻഡ് ലോഗോ) മുതൽ കോൺട്രാസ്റ്റ് ഇൻസേർട്ടുകളോടു കൂടിയ ഡ്യുവൽ-ടോൺ ട്രീറ്റ്‌മെന്റ്, ഹെവി ക്ലാഡിംഗും വരെ നീളുന്ന സ്ലീക്ക് ക്രോം ഘടകങ്ങൾ വരെ ഹാച്ചിലുണ്ട്.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

ഡ്യുവൽ-ടോൺ ഓപ്ഷനുകളും കസ്റ്റമൈസേഷൻ ചോയിസുകളുടെ ഒരു ശ്രേണിയും ഉൾപ്പെടെ 10 കളർ കോമ്പിനേഷനുകളിൽ സിട്രൺ C3 സ്വന്തമാക്കാനാവും. സ്‌പോർട്ടി അലോയ് വീലുകളും റൂഫ് റെയിലുകളും മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

ഫീച്ചറുകളുടെ കാര്യത്തിൽ C3 ഹാച്ചിന് 10 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ യൂണിറ്റുള്ള സ്റ്റിക്ക്-ഔട്ട് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നാല്-സ്പീക്കർ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവയ്‌ക്കൊപ്പം സിട്രൺ C3 വാഗ്ദാനം ചെയ്യുന്നു.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

സുരക്ഷാ വശങ്ങളിലേക്ക് നോക്കിയാൽ ഇതിന് ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള ABS, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയും സിട്രൺ മോഡലിൽ നൽകിയിട്ടുണ്ട്. C3 യുടെ വില പരിധിയും ബോഡി ശൈലിയും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വിപണിയിലെ വ്യത്യസ്ത കാറുകളുമായി മത്സരിക്കുന്നുവെന്ന് പറയാം.

പഹയൻമാരെല്ലാം വിലകൂട്ടുവാണല്ലോ... ആമുഖ വിലയിൽ മാറ്റം, C3 ഹാച്ച്ബാക്ക് സ്വന്തമാക്കണേൽ ഇനി ചെലവ് കൂടും

അതായത് മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് കോംപാക്‌ട് ഹാച്ച്ബാക്കുകൾ, ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എസ്‌യുവികളുമായാണ് സിട്രൺ C3 ഹാച്ചിന്റെ മത്സരമെന്ന് സാരം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen increased the prices of c3 hatchback in india for the first time
Story first published: Tuesday, October 4, 2022, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X