കാത്തിരിപ്പ് അവസാനിച്ചു; C3 ക്രോസ്ഓവറിന്റെ വില പ്രഖ്യാപിച്ച് സിട്രൺ; വില 5.70 ലക്ഷം മുതൽ

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കായ C3 ഇതാ നിരത്തുകളിലേക്ക്. കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ വാഹനത്തിന്റെ വില പ്രഖ്യാപനവും പൂർത്തിയാക്കി ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ പഞ്ചിനേയും നിസാൻ മാഗ്നൈറ്റിനെയുമെല്ലാം.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

90 ശതമാനവും പ്രാദേശികമായി നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുള്ള സിട്രൺ C3 ശരിക്കും ഒരു മൈക്രോ എസ്‌യുവി എന്ന വിശേഷണത്തിന് അർഹമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വരെ ആറ് വ്യത്യസ്‌ത വേരിയന്റുകളിൽ ലഭ്യമാവുന്ന മോഡലിന് 5.70 ലക്ഷം മുതൽ 8.05 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

ബ്രാൻഡിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്ന് പുതിയ മോഡലുകൾ കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതിയിൽ ആദ്യത്തേതാണ് പുതിയ C3. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലുള്ള സികെ ബിർള ഫാക്ടറിയിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഡീലർ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നിലവിൽ ഫ്രഞ്ച് ബ്രാൻഡ്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച C3 ക്രോസ്ഓവറിന്റെ ബുക്കിംഗ് സിട്രണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിരുന്നു. ആഗോള നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എത്തിയിട്ടുള്ള സിട്രോണിന്റെ മൂന്നാം തലമുറയാണ് ഇന്ത്യയില്‍ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്നും പറയാം.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വകഭേദങ്ങളെയാണ് സിട്രൺ C3 ആറ് വേരിയന്റുകളായി തിരിച്ചിരിക്കുന്നത്. 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണം നൽകുന്ന ഒരു കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിൽ (CMP) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ ഒരു യുണീക് ക്രോസ്ഓവർ സ്റ്റൈലിംഗും എസ്‌യുവികളുടേതു പോലെ ഉയർന്ന ശൈലിയും കോർത്തിണക്കിയാണ് വാഹനത്തിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

എങ്കിലും സിട്രൺ ഇതിനെ പൂർണമായും എസ്‌യുവി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല. ടാറ്റയും മാരുതിയും തങ്ങളുടെ ഹാച്ച്ബാക്കുകളായ പഞ്ച്, എസ്-പ്രെസോ, ഇഗ്നിസ് എന്നിവയെ എസ്‌യുവി എന്ന് വിളിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സിട്രൺ അവരുടെ C3 മോഡലിനെ ഹാച്ച്ബാക്ക് എന്നാണ് വിളിക്കാൻ ആഗ്രഹിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

സിട്രൺ C3 ഹാച്ചിന്റെ വിലകളെ കുറിച്ച് പറയുകയാണെങ്കിൽ ബേസ് മോഡലായ 1.2 ലിറ്റർ ലൈവ് മാനുവൽ വേരിയന്റിന് 5.70 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. അതേസമയം രണ്ടാമത്തെ ഫീൽ വേരിയന്റിന് 6.62 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ടി വരിക.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

സിട്രൺ C3 ഫീൽ വൈബ് പായ്ക്കിന് 6.77 ലക്ഷം രൂപയും C3 ഫീൽ ഡ്യുവൽ ടോണിന് 6.77 ലക്ഷം രൂപയുമാണ് വില. ഫീൽ ഡ്യുവൽ ടോൺ വൈബ് പായ്ക്കിന് 6.92 ലക്ഷം രൂപയും ലൈനിന് മുകളിലുള്ള 1.2 ടർബോ ഫീൽ ഡ്യുവൽ ടോൺ വൈബ് പായ്ക്കിന് 8.05 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി ഫ്രഞ്ച് വാഹന നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫോക്‌സ് ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് റെയിലുകൾ, ബോഡി ക്ലാഡിംഗ് എന്നിവയുമായാണ് പുതിയ സിട്രൺ C3 വരുന്നത്. പുത്തൻ ഹാച്ച്ബാക്കിന് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത് എന്നത് വശക്കാഴ്ച്ചയിലെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

കൂടാതെ നാല് മോണോ-ടോൺ, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ C3 ലഭിക്കും. ഈ മോണോ-ടോൺ നിറങ്ങളിൽ പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ എന്നിവ ഉൾപ്പെടുമ്പോൾ പ്ലാറ്റിനം ഗ്രേ റൂഫുള്ള സെസ്റ്റി ഓറഞ്ച്, സെസ്റ്റി ഓറഞ്ച് നിറമുള്ള റൂഫുള്ള പോളാർ വൈറ്റ് എന്നിവയാണ് ഡ്യുവൽ-ടോൺ നിറങ്ങൾ.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

3,981 മില്ലീമീറ്റർ നീളവും 1,733 മില്ലീമീറ്റർ വീതിയും 1,586 മില്ലീമീറ്റർ ഉയരവും 2,540 മില്ലീമീറ്റർ വീൽബേസുമുള്ള സിട്രൺ C3 മോഡൽ പഞ്ച്, ഇഗ്നിസ് എന്നിവയേക്കാൾ വലിപ്പമുണ്ടെന്ന് വ്യക്തം. കൂടാതെ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ് തുടങ്ങിയ കോം‌പാക്‌ട് എസ്‌യുവികളേക്കാൾ നീളമുള്ള വീൽബേസോടുകൂടിയാണ് ഈ സിട്രൺ മോഡൽ വിപണിയിലേക്ക് എത്തുന്നത് എന്ന കാര്യവും ഏവരെയും ആശ്ചര്യപ്പെടുത്തിയേക്കാം.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

സിട്രൺ C3-യുടെ ഇന്റീരിയർ സ്പേസ് പ്രീമിയം ആയിരിക്കും. വാഹനത്തിന് 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുമ്പോൾ ഈ സെഗ്‌മെന്റിലെ എല്ലാ ഹാച്ച്‌ബാക്കുകളിലും കാണുന്നതിനേക്കാൾ കൂടുതൽ പ്രായോഗികത മോഡലിന് അവകാശപ്പെടാനും സാധിക്കും. അതേമയം 315 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

ഈ ഇന്റീരിയറുകൾ ലെതറെറ്റ് അപ്ഹോൾസ്റ്ററിയോടു കൂടിയ ആനോഡൈസ്ഡ് ഗ്രേ, സെസ്റ്റി ഓറഞ്ച് നിറങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, വെർട്ടിക്കൽ എസി വെന്റുകൾ, മറ്റ് ഡ്രൈവർ, പാസഞ്ചർ സൗകര്യങ്ങൾ എന്നിവ ഫീച്ചറുകളിൽ ഉൾപ്പെടും.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി എന്നിവയിലൂടെയാണ് സിട്രൺ C3-യുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. അതിൽ 1.2 NA ലിറ്റർ പെട്രോൾ യൂണിറ്റ് 81 bhp കരുത്തും 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 110 bhp പവറിൽ 190 Nm torque വരെയും വികസിപ്പിക്കാനും ശേഷിയുള്ളതാണ്.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

ഈ എഞ്ചിൻ ഓപ്ഷനുകളിൽ യഥാക്രമം 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് C3-യിൽ ലഭ്യമാവാത്തത് വിൽപ്പനയെ ബാധിക്കുമോ എന്ന കാര്യം അധികം വൈകാതെ തന്നെ അറിയാൻ കഴിയും.

കാത്തിരിപ്പ് അവസാനിച്ചു; സിട്രൺ C3 മോഡലിന്റെ വില പ്രഖ്യാപിച്ചു; വില 5.70 ലക്ഷം മുതൽ

ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച സാഹചര്യത്തിൽ ടാറ്റ പഞ്ചിനും മാരുതി സുസുക്കി ഇഗ്‌നിസിനും എതിരാളിയാവും C3 നേരിട്ട് എതിരാളിയാവുമ്പോൾ മഹീന്ദ്ര KUV100, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നീ മോഡലുകളും സിട്രണിൽ നിന്നും മത്സരം നേരിടേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen india announced the prices of much awaited c3 model details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X