തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

2021 ഏപ്രിലില്‍ C5 എയര്‍ക്രോസ് എന്നൊരു പ്രീമിയം മോഡല്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 29.90 ലക്ഷം രൂപയായിരുന്നു ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ഈ വര്‍ഷം ജൂലൈയില്‍ 5.71 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കമ്പനി C3 എന്നൊരു മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റ പഞ്ച്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയ്ക്കെതിരെയാണ് C3 പ്രധാനമായും മത്സരിക്കുന്നത്. എന്നാല്‍ ഇവിടംകൊണ്ട് ഒന്നും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് കമ്പനി.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

വൈകാതെ തന്നെ C3 എയര്‍ക്രോസിനെ അവതരിപ്പിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ കമ്പനി സജീവമാക്കുകയും ചെയ്തിരിക്കുകയാണ്.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

C3 എയര്‍ക്രോസിന് നിലവിലെ C3-യുടെ അതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. ആന്തരികമായി CC24 എന്ന കോഡ്‌നാമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് C3 സമാരംഭിച്ച അതേ C-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമാണ് വിപണിയില്‍ എത്തുന്നത്. എഞ്ചിന്‍ ഓപ്ഷനുകളും സമാനമായിരിക്കാനാണ് സാധ്യത.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

എന്നിരുന്നാലും, C3 എയര്‍ക്രോസിന് ചില അധിക സവിശേഷതകള്‍ ലഭിച്ചേക്കാമെന്ന് വേണം കരുതാന്‍. വിപണിയിലെത്തുമ്പോള്‍, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ എതിരാളികള്‍ക്ക് C3 എയര്‍ക്രോസ് വെല്ലുവിളി ഉയര്‍ത്തും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് വെളിപ്പെടുത്തിയതുപോലെ, സിട്രണ്‍ ഇന്ത്യയ്ക്കായി ഒരു എംപിവിയും ആസൂത്രണം ചെയ്യുന്നു. തങ്ങളുടെ എല്ലാ എസ്‌യുവികള്‍ക്കും പിന്നീട് ഇലക്ട്രിഫൈഡ് പതിപ്പുകള്‍ ലഭിക്കുമെന്ന് തവാരസ് പറഞ്ഞിരുന്നു.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

C3-നെ അപേക്ഷിച്ച് C3 എയര്‍ക്രോസിന് കൂടുതല്‍ വൃത്താകൃതിയിലുള്ള പാനലിംഗ് ഉണ്ടെന്ന് വേണം പറയാന്‍. ഈ ഡിസൈന്‍ സമീപനം കാറിന് അധിക വോളിയം നല്‍കുകയും മികച്ചതും മനോഹരവുമായ പ്രൊഫൈല്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ഇത് നിലവിലുള്ള C3-നേക്കാള്‍ ദൃശ്യപരമായി നീളമുള്ളതായി തോന്നുകയും ചെയ്യുന്നു. കൂടുതല്‍ ഇടം നല്‍കുന്നതിന് ദൈര്‍ഘ്യം 4 മീറ്ററില്‍ കൂടുതലായിരിക്കാം. എന്നാല്‍ നെക്സോണ്‍, ബ്രെസ സെഗ്മെന്റ് എസ്‌യുവികള്‍ക്ക് സമാനമായതോ അതിലും കുറവോ ആയിരിക്കും വില.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ക്രോം ഫിനിഷിലുള്ള സിഗ്‌നേച്ചര്‍ സിട്രോണ്‍ ലോഗോ, മുകളില്‍ ഘടിപ്പിച്ച എല്‍ഇഡി ഡിആര്‍എല്‍, സ്ലീക്ക് ഹെഡ്‌ലാമ്പുകള്‍, മികച്ച ഫ്രണ്ട് ഗ്രില്‍, സ്ലാറ്റുകളുള്ള എയര്‍ഡാം, മെറ്റാലിക് ഫിനിഷിലുള്ള ഫോക്സ് സ്‌കിഡ് പ്ലേറ്റ്, വീല്‍ ആര്‍ച്ചുകളില്‍ കട്ടിയുള്ള ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, റിയര്‍ സ്പോയിലര്‍, വലിയ പിന്‍ ബമ്പറും എഡ്ജി ടെയില്‍ ലാമ്പുകളും എക്സ്റ്റീരിയര്‍ സവിശേഷതകളാകും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

C3 പോലെ തന്നെ, പുതിയ എയര്‍ക്രോസ് എസ്‌യുവിയുടെ ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചറുകളും, സവിശേഷതകളും പ്രദാനം ചെയ്യും. പുറത്ത് നിന്ന് നോക്കിയാല്‍ എസ്‌യുവി വളരെ ഒതുക്കമുള്ളതായി തോന്നുമെങ്കിലും C3 എയര്‍ക്രോസിന് ഇടമുള്ള ഇന്റീരിയര്‍ ഉണ്ടായിരിക്കും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ഇന്റലിജന്റ് ഡിസൈന്‍, ഇന്നൊവേഷന്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി സൊല്യൂഷനുകള്‍ എന്നിവയുടെ മിശ്രിതത്തിലൂടെയാണ് ഇത് നേടിയെടുത്തത്. C3 എയര്‍ക്രോസ് ഒന്നിലധികം ഇന്റീരിയര്‍ തീം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ധാരാളം ബൂട്ട് സ്‌പേസ് ഉണ്ടായിരിക്കും കൂടാതെ സീറ്റുകള്‍ മടക്കിവെച്ച് അധിക സ്റ്റോറേജ് സൃഷ്ടിക്കാനും കഴിയും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

പ്രകടനത്തിന്റെ കാര്യത്തില്‍, C3 എയര്‍ക്രോസിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപയോഗിക്കുമെന്നാണ് സൂചന. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളും അതേ ശേഷിയുള്ള ടര്‍ബോ യൂണിറ്റും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ആദ്യത്തേത് 5,750 rpm-ല്‍ 82 bhp പരമാവധി പവറും 3,750 rpm-ല്‍ 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ടര്‍ബോ യൂണിറ്റ് 110 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. സുരക്ഷ ഫീച്ചറുകളും, നിലവിലെ C3-ന് സമാനമായിരിക്കും.

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ഡ്യുവല്‍ എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, EBD ഉള്ള എബിഎസ്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ സിട്രോണ്‍ C3-ല്‍ വാഗ്ദാനം ചെയ്യുന്ന ചില പ്രധാന സുരക്ഷാ ഫീച്ചറുകളാണ്. ഈ വര്‍ഷം അവസാനത്തോടെ അരങ്ങേറ്റം നടന്നേക്കുമെന്നാണ് സൂചന.

Source: Akhilesh Vasudevan/Rushlane Spylane

തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

അതേസമയം C5 എയര്‍ക്രോസിന്റെ വില്‍പ്പന കാര്യമായി മുന്നോട്ട് പോകുന്നില്ലെങ്കിലും, C3-യുടെ വില്‍പ്പന വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് കമ്പനി. ഇന്ത്യയില്‍ C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ഇതിനകം തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അധികം വൈകാതെ തന്നെ C3 ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് വേരിയന്റ് കൂടി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen planning to launch c3 aircross suv in india soon will rival brezza nexon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X