കൂടുതൽ അഴകോടെ, കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു, അവതരണം സെപ്റ്റംബറിൽ

ആഗോള വിപണിയിലെ ശക്തരായ സിട്രൺ ഇന്ത്യൻ വിപണിയിലും പയ്യെ ചുവടുറപ്പിക്കുകയാണ്. ആദ്യം C5 എയർക്രോസ് എന്ന പ്രീമിയം മോഡലിനെ അവതരിപ്പിച്ച് കളത്തിലിറങ്ങിയ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് കാര്യമായ ചലനങ്ങൾ ഒന്നും തന്നെയുണ്ടാനായില്ല.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

എന്നാൽ പുതിയ പദ്ധതികളുടെ ഭാഗമായി ബജറ്റ് സെഗ്മെന്റിലേക്ക് C3 എന്ന പ്രാദേശികവത്ക്കരിച്ച മൈക്രോ എസ്‌യുവിയെ അവതരിപ്പിച്ച് ഏവരെയും സിട്രൺ ഞെട്ടിച്ചു. ദേ ഇപ്പോൾ C5 എയർക്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കൂടി ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് കമ്പനി.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

C5 എയർക്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 2022 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നവീകരിച്ച മോഡലിനെ പഴയ പോലെ സെമി-നോക്ക്ഡ്-ഡൗൺ (SKD) റൂട്ട് വഴി കൊണ്ടുവരാൻ തന്നെയാണ് സിട്രണിന്റെ പദ്ധതിയും. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻഗാമിയേക്കാൾ കൂടുതൽ ആധുനികമായ രൂപമാണ് എസ്‌യുവി വഹിക്കുന്നത്.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

2022 C5 എയർക്രോസിന്റെ പുതുക്കിയ ഫ്രണ്ട് ഡിസൈൻ തന്നെയാണ് മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിലെ മോഡലിന്റെ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് രൂപത്തിന് പകരം കൂടുതൽ പരമ്പരാഗത രൂപത്തിലുള്ള ശൈലിയാണ് എയർക്രോസിന് ഇപ്പോൾ സിട്രൺ സമ്മാനിച്ചിരിക്കുന്നത്. പുതിയ സിംഗിൾ പീസ് റാപ്പ്റൗണ്ട് ഹെഡ്‌ലാമ്പുകൾ, പാറ്റേൺ പിന്തുടരുന്ന എൽഇഡി ഡിആർഎൽ എന്നിവയെല്ലാം ഡിസൈനിനോട് നീതി പുലർത്തുന്നുമുണ്ട്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

വാഹനത്തിന്റെ എയറോഡൈനാമിക്‌സിനെ സഹായിക്കുമെന്ന് പറയപ്പെടുന്ന ബമ്പറിലെ വലിയ ഇൻസെറ്റ് വെന്റുകളാൽ മുൻവശത്തെ എയർ ഡാം ചുറ്റപ്പെട്ടിരിക്കുകയാണ്.കോൺട്രാസ്റ്റ് ഇൻസേർട്ട് ഉള്ള സൈഡ് ക്ലാഡിംഗിലെ ബ്ലോക്ക് പോലെയുള്ള പാറ്റേണിംഗ് നിലവിലെ C5 എയർക്രോസ് എസ്‌യുവിയിൽ നിന്ന് നിലനിർത്തിയിട്ടുണ്ട്.

MOST READ: ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

എന്നിരുന്നാലും പുതിയ മോഡലിന് എല്ലാ വേരിയന്റുകളിലും പുതിയ അലോയ് വീൽ ഡിസൈനുകൾ സിട്രൺ സമ്മാനിച്ചിട്ടുണ്ട്. ഇനി പിൻവശത്തേക്ക് നോക്കിയാൽ ടെയിൽ ലാമ്പുകളിൽ മാത്രമാവും പുതുമ കാണാനാവുക. ഇതിന് ഡാർക്ക് ഫിനിഷ് നൽകിയിരിക്കുന്നതിനാൽ കൂടുതൽ സ്പോർട്ടി ആകർഷണം വഹിക്കാൻ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

പുറംമോടിയിലേതു പോലെ തന്നെ അകത്തളത്തിലും എസ്‌യുവിക്ക് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. കൂടാതെ ടൂ-പീസ് ക്യൂബ്ഡ് എയർ-കോൺ വെന്റുകൾ സ്‌ക്രീനിന് താഴെ സ്ഥാപിച്ചിരിക്കുന്ന കൂടുതൽ പരമ്പരാഗത രൂപത്തിലുള്ള ചതുരാകൃതിയിലുള്ള യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുമുണ്ട് കമ്പനി.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

കൂടാതെ സിസ്റ്റത്തിനായുള്ള ടച്ച് അധിഷ്‌ഠിത കീകൾ നിലനിർത്താനും സിട്രൺ തീരുമാനിച്ചു. അവ ഇപ്പോൾ എയർ-കോൺ വെന്റുകൾക്ക് താഴെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നു മാത്രം. ഓട്ടോമാറ്റിക് ഗിയർബോക്സിനുള്ള ഗിയർ ലിവർ ടോഗിൾ സ്വിച്ച് യൂണിറ്റിനും മറ്റ് പ്രവർത്തനങ്ങൾക്കായി പരിഷ്ക്കരിച്ച സ്വിച്ച് ഗിയറിനും വഴിയൊരുക്കി.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

കൂടാതെ മുൻ സീറ്റുകൾ ഇപ്പോൾ മികച്ച കുഷ്യൻ ആണെന്നും 15 മില്ലീമീറ്ററിന്റെ അധിക പാഡിംഗ് ഉള്ളതാണെന്നും ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകളോടെയാണ് വരുന്നതെന്നും സിട്രൺ പറയുന്നു. പുതുക്കിയ C5 എയർക്രോസിന് ക്യാബിനിൽ കൂടുതൽ USB പോർട്ടുകളും വയർലെസ് ചാർജിംഗും ലഭിക്കും.

MOST READ: 2022 Venue -ന് മൂന്ന് മാസം വെയിറ്റിംഗ്; പുത്തൻ മോഡലിന് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന C5 എയർക്രോസിന്റെ എഞ്ചിൻ ഓപ്ഷനിൽ മാറ്റങ്ങളൊന്നും തന്നെയുണ്ടാവില്ല.175 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് C5 എയര്‍ക്രോസിന്റെ ഹൃദയതുടിപ്പ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് സിട്രൺ എസ്‌യുവി ഇന്ത്യയിൽ എത്തുന്നത്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ഫ്രണ്ട് വീൽ ഡ്രൈവ് മോഡലിന് 18.6 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.നിലവിലെ തലമുറ വിൽപ്പനയ്‌ക്കെത്തിയതിനുശേഷം 85 രാജ്യങ്ങളിലായി സിട്രൺ C5 എയർക്രോസിന്റെ 3.25 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. 2021 ഏപ്രിലിലാണ് ഈ മോഡൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നതും. ഫ്രഞ്ച് ബ്രാൻഡിന് തങ്ങളുടെ മിനിസ്‌ക്യൂൾ ഡീലർ നെറ്റ്‌വർക്ക് വഴി വാഹനത്തിന്റെ ആയിരത്തോളം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

ജൂലൈ 20-ന് വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന C3, പുതുക്കിയ C5 എയർക്രോസ്, ഭാവി മോഡലുകൾ എന്നിവയുടെ വിൽപ്പന സാധ്യമാക്കുന്നതിനായി സമീപഭാവിയിൽ 19 നഗരങ്ങളിലായി 20 ആയി ഇന്ത്യയിലെ ഡീലർഷിപ്പുകൾ വർധിപ്പിക്കുമെന്നും സിട്രൺ വ്യക്തമാക്കിയിട്ടുമുണ്ട്.

കിടിലൻ ലുക്കിൽ പുതിയ Citroen C5 Aircross ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, ഇന്ത്യയിലേക്കും ഉടൻ

പുതുക്കിയ C5 എയർക്രോസ് ഇന്ത്യയിൽ സ്‌കോഡ കൊഡിയാക്ക്, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടിഗുവാൻ എന്നിവയോടാണ് മത്സരിക്കുന്നത്. വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോണും ഈ സെഗ്മെന്റിൽ പ്രാധാന്യമർഹിക്കുന്ന മോഡലായി മാറും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen planning to launch the new c5 aircross facelift in india by september
Story first published: Saturday, June 18, 2022, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X