നിരത്തിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് സിട്രൺ C3. അവതരണവും വില പ്രഖ്യാപനവുമെല്ലാം പൂർത്തിയാക്കിയ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഇപ്പോൾ ക്രോസ്ഓവറിനായുള്ള ഡെലിവറികളും ആരംഭിച്ചിരിക്കുകയാണ്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് എന്ന് സിട്രൺ തന്നെ വിശേഷിപ്പിക്കുന്ന C3 ബ്രാൻഡിൽ നിന്നും ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ്. 5.71 ലക്ഷം മുതൽ 8.06 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. നിലവിൽ 20 ലാ മൈസൺ ഡീലർഷിപ്പുകളിലാണ് ഹാച്ച്ബാക്ക് വിൽപ്പനയ്‌ക്കെത്തുന്നത്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

കൂടാതെ C3 വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സിട്രൺ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വാഹനം വാങ്ങാനാവും. ഓൺലൈനിലൂടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നവർക്ക് ഡോർസ്റ്റൈപ്പ് ഡെലിവറിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഡീലർഷിപ്പുകൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

ഉയരമുള്ള എസ്‌യുവി സ്റ്റാൻസും വ്യതിരിക്തമായ സ്റ്റൈലിംഗും ഉള്ള ഒരു ഹാച്ച്ബാക്ക് ആയാണ് C3 എന്ന ക്രോസ്ഓവർ വാഹനത്തെ സിട്രൺ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്‌ഷനുകളും നാല് ആക്‌സസറി പാക്കേജുകളും ഓഫറുകളിലൂടെ ഇത് ലൈവ്, ഫീൽ വേരിയന്റുകളിൽ ലഭ്യമാകും.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

90 ശതമാനവും പ്രാദേശികമായി നിർമിച്ചിരിക്കുന്നതെന്ന പ്രത്യേകതയുള്ള സിട്രൺ C3 ശരിക്കും ഒരു മൈക്രോ എസ്‌യുവി എന്ന വിശേഷണത്തിന് അർഹമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയോടാണ് C3 പ്രധാനമായും കിടപിടിക്കുന്നതെങ്കിലും ഇതേ വിലയിലുള്ള മറ്റ് ഹാച്ച്ബാക്കുകളുടെയും വിപണി പിടിക്കാൻ മോഡൽ പ്രാപ്‌തമാണ്.

MOST READ: അൽപം സൗണ്ട് ആവാം; ഇലക്‌ട്രിക് വാഹനങ്ങൾ നിശബ്‌ദത പാലിക്കേണ്ടതില്ലെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വരെ ആറ് വ്യത്യസ്‌ത വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും. അതോടൊപ്പം 10 കളർ ഓപ്ഷനുകളിലും മൂന്നു കസ്റ്റമൈസേഷൻ പായ്ക്കുകളിലും 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളിലും സിട്രൺ C3 ഒരുക്കിയെടുക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സിട്രൺ പ്ലാന്റിലാണ് വാഹനത്തിനായുള്ള നിർമാണം നടക്കുന്നത്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

കൂടാതെ 24×7 റോഡ്‌സൈഡ് അസിസ്റ്റൻസിനൊപ്പം 2 വർഷത്തെ അല്ലെങ്കിൽ 40,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെ വരുന്നുവെന്നതും ആകർഷകമായ കാര്യമാണ്. എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് പെട്രോൾ എഞ്ചിനുകളാണ് ഉൾപ്പെടുന്നത്.

MOST READ: സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ ഉടമസ്ഥാവകാശം മാറ്റാൻ എന്തെല്ലാം ചെയ്യേണം?

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

അതിൽ 81 bhp പവറിൽ 115 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. സിട്രൺ C3 എസ്‌യുവിയിലെ രണ്ടാമത്തെ ഓപ്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

ഇത് പരമാവധി 110 bhp കരുത്തിൽ 190 Nm torque വരെ നൽകും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് സിട്രൺ ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് കാറുകൾക്ക് ഡിമാന്റ് ഏറിവരുന്ന കാലത്ത് അത്തരം ഒരു ഗിയർബോക്‌സ് സംവിധാനം അവതരിപ്പിക്കാത്തത് C3 എസ്‌യുവിയുടെ വിൽപ്പനയെ സാരമായെങ്കിലും ബാധിക്കാനിടയുണ്ടാവുമെന്നാണ് വിലയിരുത്തൽ.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,981 മില്ലീമീറ്റർ നീളവും 1,733 മില്ലീമീറ്റർ വീതിയും 1,604 മില്ലീമീറ്റർ ഉയരവും 2,540 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് സിട്രൺ C3 മോഡലിനുള്ളത്. ഇതിന്റെ ബൂട്ട് സ്പേസ് 315 ലിറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 180 മില്ലീമീറ്ററും ആണ്. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്‌ക്കൊപ്പം മഹീന്ദ്ര KUV100, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്കൊപ്പമാണ് മോഡലിന്റെ മത്സരം.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, എബിഎസ്, ഇബിഡി എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായും സിട്രൺ C3 ക്രോസ്ഓവറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

ഈ 5 സീറ്റർ കാറിന് എക്സ്ക്ലൂസീവ് ഇന്റീരിയർ ഫീച്ചറുകളും ലഭിക്കുന്നുണ്ട്. C3-യുടെ അടിസ്ഥാന വേരിയന്റിന് നിരവധി സവിശേഷതകൾ ഇല്ലെങ്കിലും ടോപ്പ് വേരിയന്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മിറർ സ്‌ക്രീൻ സാങ്കേതികവിദ്യയുള്ള ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഉണ്ട്.

നിരത്തുകളിൽ ചീറിപായാം, എസ്‌യുവി ട്വിസ്റ്റുള്ള C3 ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിച്ച് Citroen

കൂടാതെ 4 സ്പീക്കറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ, കോൾ ബട്ടണുകൾ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പവർ വിൻഡോകൾ എന്നിവയും അതിലേറെയും ഫീച്ചറുകളും സിട്രൺ C3 മോഡലിന്റെ പ്രത്യേകതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen started the deliveries of new c3 in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X