ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

ടാറ്റ എയ്‌സ് എന്ന് പറയുമ്പോഴേ മനസിലേക്ക് ഓടിയെത്തുക ആ കുട്ടിയാനയുടെ പരസ്യം തന്നെയായിരിക്കും. ഇന്ത്യയിലെ വാണിജ്യ വാഹന വിഭാഗത്തിൽ ഇത്രയും വലിയ വിപ്ലവം തീർത്ത മറ്റൊരു മോഡൽ വിരളമായിരിക്കും.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

17 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള വാണിജ്യ വാഹനമാണ് ടാറ്റയുടെ എയ്‌സ്. പല തവണ മുഖം മിനുക്കിയെത്തിയ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തിച്ച് അടുത്തിടെ ഏവരെയും ടാറ്റ ഞെട്ടിക്കുകയും ചെയ്‌തിരുന്നു.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

മാലിന്യമുക്തമായ ചരക്ക് ഗതാഗത സംവിധാനത്തിന് പുതിയ കുതിപ്പേകുമെന്ന അവകാശവാദത്തോടെയാണ് എയ്‌സ് ഇവിയെ നിര്‍മാതാക്കളായ ടാറ്റ മോട്ടോർസ് പുറത്തിറക്കിയത്. തങ്ങളുടെ ഓൾ-ഇലക്‌ട്രിക് എയ്‌സിന്റെ ഡെലിവറി 2022 ഒക്‌ടോബർ മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

വരാനിരിക്കുന്ന ഉപഭോക്താക്കൾക്കായി വേണ്ടവിധം പരീക്ഷണം നടത്തിയതിന് ശേഷമാണ് എയ്‌സ് ഇവിയുടെ കൈമാറ്റം ആരംഭിക്കുന്നത്. ഈ വർഷം മെയ് മാസത്തിലായിരുന്നു വാഹനത്തെ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

2005-ൽ ആദ്യമായി ടാറ്റ എയ്‌സ് പുറത്തിറക്കുമ്പോൾ തന്നെ വാഹനം അറിയപ്പെട്ടിരുന്നത് 'ചോട്ടാ ഹാത്തി' എന്നാണ്. വാഹനത്തിന്റെ ദൃഢത, ഉപയോഗ സൗകര്യം എന്നിവ 23 ദശലക്ഷം പേർക്ക് സംരംഭകത്വത്തിലേക്കുള്ള വഴി തുറന്നതായും കമ്പനി പറയുന്നു. ഇലക്ട്രിക്കിന് പുറമെ ഡീസൽ, പെട്രോൾ, സി‌എൻ‌ജി ഓപ്ഷനുകളിൽ എയ‌്സ് ലഭ്യമാണ്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

154 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള ടാറ്റ മോട്ടോർസിന്റെ EVOGEN പവർട്രെയിൻ ആണ് എയ്‌സ് ഇലക്ട്രിക് ഉപയോഗിക്കുന്നത്. IP67 റേറ്റിംഗുള്ള 21.3 kWh ലിഥിയം-അയൺ അയേൺ ഫോസ്ഫേറ്റ് (LEP) ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതും. ഇത് പരമാവധി 36 bhp കരുത്തിൽ 130 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

എസി ഇൻഡക്ഷൻ മോട്ടോറിലേക്കാണ് ബാറ്ററി പായ്ക്ക് അതിന്റെ പവർ നൽകുന്നത്. ടാറ്റ എയ്‌സ് ഇവിക്ക് 1,840 കിലോഗ്രാം ഭാരമാണുള്ളത്. 600 കിലോഗ്രാം പേലോഡ് വഹിക്കാൻ ഇതിന് കഴിയും. ഗ്രേഡബിലിറ്റി 22 ശതമാനമാണെന്നും കമ്പനി പറയുന്നു. അതായത് കുത്തനെയുള്ള വലിയ കയറ്റങ്ങൾ വരെ അനായാസം കയറാൻ ഇവി പതിപ്പിന് കഴിയുമെന്നാണ് അർഥമാക്കുന്നത്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

ചാർജിംഗ് ഓപ്‌ഷനുകളിൽ സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനങ്ങളാണ് ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോന്നിനും പ്രത്യേക പോർട്ടുകളാണ് ഇതിനായി നൽകിയിരിക്കുന്നതും. ഒരു സാധാരണ 15A സോക്കറ്റ് വഴി വരെ വാഹനം ചാർജ് ചെയ്യാം. ഒരു സാധാരണ ചാർജർ ഉപയോഗിക്കുമ്പോൾ, 6-7 മണിക്കൂറിനുള്ളിൽ 20 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാനാകും.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

അതേസമയം എയ്‌സ് ഇവിയിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 105 മിനിറ്റ് മാത്രമാവും എടുക്കുക. ടാറ്റ എയ്‌സിന് 3,800 മില്ലീമീറ്റർ നീളവും 2,100 മില്ലീമീറ്റർ വീൽബേസുമുണ്ട്. ടേണിംഗ് റേഡിയസ് 4,300 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലീമീറ്ററുമാണ്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

ഹിംഗഡ് റിയർ ടെയിൽ‌ഗേറ്റുള്ള ലൈറ്റ് വെയ്റ്റ് കണ്ടെയ്‌നറുമായാണ് ഇത് വരുന്നത്. അകത്തെ ലോഡിംഗ് സ്പേസ് 208 അടി ആണ്.രാജ്യത്തെ വിവിധ റോഡ്, കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എയ്‌സ് ഇവിക്ക് കരുത്തുറ്റ രൂപകൽപനയാണ് ടാറ്റ മോട്ടോർസ് നൽകിയിരിക്കുന്നത്. എല്ലാ കാലാവസ്ഥകളിലും സംരക്ഷണം ഉറപ്പാക്കുന്ന വിപുലമായ ബാറ്ററി കൂളിംഗ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

പെട്രോളിൽ പ്രവർത്തിക്കുന്ന എയ്‌സ് പോലെ തന്നെ ഇലട്രിക് മോഡലിനും അനായാസമായി മോശം റോഡുകളും കുഴികളും പോലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയും. കൂടാതെ ടാറ്റ എയ്‌സ് ഇലക്ട്രിക് 5 വർഷത്തിലധികം ബാറ്ററി ലൈഫ്, സമർപ്പിത സർവീസ് പിന്തുണ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ എളുപ്പത്തിലുള്ള ലഭ്യത എന്നിവയാൽ പിന്തുണ ലഭിക്കും.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

പുതിയ എയ്‌സ് ഇവിയിലെ ചില നൂതന സവിശേഷതകളിൽ റീജനറേറ്റീവ് ബ്രേക്കിംഗും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും സ്വീകാര്യമായ കാര്യമാണ്. ബ്രേക്കുകൾ പ്രയോഗിക്കുമ്പോഴും ഇറക്കങ്ങൾ ഇറങ്ങുമ്പോഴും ഇത് ബാറ്ററി റീചാർജ് ചെയ്യുന്നു. ഡ്രാഗ് റെസിസ്റ്റൻസ് കുറച്ചുകൊണ്ട് റേഞ്ച് മെച്ചപ്പെടുത്തുന്ന ഒരു എയ്‌റോ ഡിഫ്ലെക്ടറും എയ്‌സ് ഇലക്ട്രിക് വാണിജ്യ വാഹനത്തിലുണ്ട്.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. വാഹനം വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വാഹനം കൈമാറുന്നതിന് ധാരണപത്രം ഒപ്പുവെച്ചതായാണ് വിവരം.

ഒക്‌ടോബർ മുതൽ ഉപഭോക്താക്കളിലേക്ക്, Ace ഇലക്‌ട്രിക്കിന്റെ ഡെലിവറി ആരംഭിക്കുന്നതായി Tata

ഈ കരാര്‍ അനുസരിച്ച് 39,000 എയ്‌സ് ഇലക്ട്രിക്കാണ് ഈ കമ്പനികള്‍ക്കും ഇവരുടെ ലോജസ്റ്റിക്‌സ് പങ്കാളികള്‍ക്കും കൈമാറുന്നത്. രാജ്യത്ത് സീറോ-എമിഷൻ കാർഗോ മൊബിലിറ്റി കൈവരിക്കാനുള്ള ടാറ്റയുടെ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് എയ്‌സ് ഇവി. വരും വർഷങ്ങളിൽ, ടാറ്റ നിരവധി വാണിജ്യ ഇവികൾ പുറത്തിറക്കും.

Most Read Articles

Malayalam
English summary
Deliveries for all electric tata ace will commence from october 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X