ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ ആവശ്യം ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം കൂടുതല്‍ നഗരങ്ങളില്‍ സിഎന്‍ജിയുടെ എളുപ്പത്തിലുള്ള ലഭ്യതയും ഈ പ്രവണതയ്ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന് വേണം പറയാന്‍.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

മാരുതി സുസുക്കിയും ഹ്യുണ്ടായിയും സിഎന്‍ജി വിഭാഗത്തിലെ മുന്‍നിരക്കാരായിരുന്നു. ടാറ്റ മോട്ടോര്‍സ് അടുത്തിടെ തങ്ങളുടെ രണ്ട് പാസഞ്ചര്‍ വാഹനങ്ങളായ ടിയാഗോ, ടിഗോര്‍ എന്നിവയില്‍ ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ മാസ് മാര്‍ക്കറ്റ് വാഹന നിര്‍മാതാക്കളായി മാറിയിരിക്കുന്നു.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടാറ്റ മോട്ടോര്‍സ് ഈ വര്‍ഷം ജനുവരി 2022-ല്‍ ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കി. ലോഞ്ച് സമയത്ത്, ടിയാഗോ സിഎന്‍ജി XE, XM, XT, XZ+ എന്നീ നാല് വകഭേദങ്ങളിലും ടിഗോര്‍ സിഎന്‍ജി XZ, XZ+ എന്നീ രണ്ട് വകഭേദങ്ങളിലുമായിരുന്നു അവതരിപ്പിച്ചത്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

എന്നാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ടിഗോര്‍ സിഎന്‍ജിയിലേക്ക് പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ടാറ്റ മോട്ടോര്‍സ് ടിഗോര്‍ സിഎന്‍ജിയില്‍, XM എന്നൊരു വേരിയന്റിനെക്കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടാറ്റ ടിഗോര്‍ സിഎന്‍ജി XM വേരിയന്റിന് 7.40 ലക്ഷം രൂപ മുതലാണ് വില. ഇത് ടിഗോര്‍ XZ സിഎന്‍ജി വേരിയന്റിനേക്കാള്‍ 50,000 രൂപ കുറവാണ്. ടിഗോര്‍ പെട്രോള്‍ പതിപ്പിന് 6 ലക്ഷം മുതല്‍ 8.29 ലക്ഷം രൂപ വരെയും സിഎന്‍ജി ടിഗോറിന് 7.40 ലക്ഷം മുതല്‍ 8.59 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിഗോര്‍ പെട്രോളും ടിഗോര്‍ സിഎന്‍ജിയും തമ്മിലുള്ള വില വ്യത്യാസം 90,000 രൂപയാണ്. ടിയാഗോ സിഎന്‍ജി ബേസ് മുതല്‍ സെക്കന്‍ഡ് ഫ്രം ടോപ്പ് ട്രിം വരെ ലഭ്യമാണ്, അതേസമയം ടിഗോര്‍ സിഎന്‍ജി മിഡ്, ടോപ്പ് സ്‌പെക് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിഗോര്‍ സിഎന്‍ജി XM വേരിയന്റ് ഓപാല്‍ വൈറ്റ്, ഡേടോണ ഗ്രേ, അരിസോണ ബ്ലൂ, ഡീപ് റെഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിഗോര്‍, ടിയാഗോ എന്നിവയ്ക്ക് അതിന്റെ ടെയില്‍ഗേറ്റില്‍ i-CNG ബാഡ്ജിംഗ് സ്പോര്‍ട് ചെയ്യുന്നു എന്നതൊഴിച്ചാല്‍ അതിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിയാഗോ സിഎന്‍ജിക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ക്രോം ആക്സന്റ് എന്നിവ അതിന്റെ എക്സ്റ്റീരിയറില്‍ ലഭിക്കുന്നു, അതേസമയം ഇന്റീരിയര്‍ ബീജ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിഗോര്‍ സിഎന്‍ജിക്ക് റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ നിറമുള്ള റൂഫ് എന്നിവയ്ക്കൊപ്പം ബ്ലാക്ക്, ബീജ് ഉള്ള ഇന്റീരിയര്‍ നിറങ്ങളും പുതിയ സീറ്റ് ഫാബ്രിക്കുമുണ്ട്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ഇപ്പോള്‍ സിഎന്‍ജി കിറ്റ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ബൂട്ട് സ്‌പേസ് റെഗുലര്‍ പതിപ്പിനെക്കാള്‍ കുറവാണ്. ടിയാഗോ ബൂട്ട് സ്‌പേസ് പെട്രോള്‍ മോഡലില്‍ കണ്ട 242 ലിറ്ററില്‍ നിന്ന് സിഎന്‍ജി വേരിയന്റില്‍ 80 ലിറ്ററായി കുറയുന്നുവെന്ന് വേണം പറയാന്‍. ടിഗോര്‍ ബൂട്ട് സ്‌പേസ് പെട്രോള്‍ മോഡലില്‍ 419 ലിറ്ററില്‍ നിന്ന് 205 ലിറ്ററായി കുറച്ചു.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് കരുത്തേകുന്നത് 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ്. പെട്രോള്‍ ഫോര്‍മാറ്റിലുള്ള ഈ എഞ്ചിന്‍ 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

എന്നിരുന്നാലും, സിഎന്‍ജിയില്‍, ഇത് 73 bhp പവറും 95 Nm ടോര്‍ക്കും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, ടിയാഗോയുടെയും ടിഗോറിന്റെയും പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ തമ്മിലുള്ള 13 bhp, 18 Nm എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ട് മോഡലുകളിലും എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഘടിപ്പിച്ചിരിക്കുന്നു. ARAI അവകാശപ്പെടുന്നത് 26.49 km/kg ആണ് ഇന്ധനക്ഷമത.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിയാഗോ സിഎന്‍ജിയും ടിഗോര്‍ സിഎന്‍ജിയും മാരുതി, ഹ്യുണ്ടായി എന്നിവയില്‍ നിന്നുള്ള മറ്റ് സിഎന്‍ജി മോഡലുകളുമായിട്ടാണ് മത്സരിക്കുന്നത്. ടാറ്റ ടിയാഗോ സിഎന്‍ജിക്ക് മാരുതി വാഗണ്‍ ആര്‍ സിഎന്‍ജിയും അടുത്തിടെ പുറത്തിറക്കിയ സെലേറിയോ സിഎന്‍ജിയും എതിരാളികളായിരിക്കും, അതേസമയം ടിഗോര്‍ സിഎന്‍ജി ഹ്യുണ്ടായി ഓറ സിഎന്‍ജിയ്ക്ക് എതിരെയാകും വിപണിയില്‍ മത്സരിക്കുക.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

''ടിഗോര്‍ തങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു ഉല്‍പ്പന്നമാണ്, കൂടാതെ സിഎന്‍ജി വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കല്‍ തങ്ങളുടെ വില്‍പ്പനയുടെ ആക്കം കൂട്ടിയെന്നാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞത്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

നിലവില്‍, ടിഗോറിന്റെ ഉപഭോക്തൃ ബുക്കിംഗുകളില്‍ 75 ശതമാനവും സിഎന്‍ജി വേരിയന്റില്‍ നിന്നാണ് വരുന്നത്, ഇത് ടിഗോര്‍ പോര്‍ട്ട്ഫോളിയോയിലെ ഈ സാങ്കേതികവിദ്യയുടെ ശക്തമായ ഡിമാന്‍ഡിന്റെ തെളിവാണ്.

ഡിമാന്‍ഡ് വര്‍ധിച്ചു; Tigor സിഎന്‍ജിക്ക് പുതിയ വേരിയന്റ് സമ്മാനിച്ച് Tata

ടിഗോര്‍ സിഎന്‍ജിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും തങ്ങളുടെ ന്യൂ ഫോര്‍ എവര്‍ ബ്രാന്‍ഡ് തത്ത്വചിന്തയ്ക്ക് അനുസൃതമായി, എന്‍ട്രി ലെവല്‍ ട്രിം ഉപയോഗിച്ച് സിഎന്‍ജി സാങ്കേതികവിദ്യ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കായി പുതിയ ടിഗോര്‍ സിഎന്‍ജി XM സഹായിക്കും. ഈ കൂട്ടിച്ചേര്‍ക്കല്‍ ഈ സെഗ്മെന്റിലെയും സിഎന്‍ജി വിഭാഗത്തിലെയും തങ്ങളുടെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജന്‍ അംബ അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Demand increase tata motors launched new variant for tigor cng find here all details
Story first published: Tuesday, August 9, 2022, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X