ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ലംബോർഗിനി തങ്ങളുടെ ആദ്യ അവന്റഡോർ അൾട്ടിമേ റോഡ്‌സ്റ്റർ ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താവിന് കൈമാറി.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ഇപ്പോൾ ഡെലിവർ ചെയ്തിരിക്കുന്ന ലംബോർഗിനി അവന്റഡോർ അൾട്ടിമേ റോഡ്‌സ്റ്റർ ടോപ്‌ലെസ് സൂപ്പർകാറിന്റെ ആകെയുള്ള 250 യൂണിറ്റുകളിൽ ഒന്നാണ്. ലിമിറ്റഡ് റൺ മോഡലിന്റെ വില സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

കൂപ്പെ, റോഡ്‌സ്റ്റർ രൂപങ്ങളിലാണ് അൾട്ടിമേ വാഗ്ദാനം ചെയ്യുന്നത്. കൂപ്പെ മോഡൽ ലോകമെമ്പാടും 350 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതേസമയം ലംബോർഗിനി അവന്റഡോർ അൾട്ടിമേയുടെ റോഡ്‌സ്റ്റർ പതിപ്പ് അതിലും അപൂർവമാണ്, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഇതിന്റെ 250 യൂണിറ്റുകൾ മാത്രമേ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിൻ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സീരീസ് പ്രൊഡക്ഷനിൽ ലംബോർഗിനി അവസാനമായി പുറത്തിറക്കുന്ന മോഡൽ കൂടിയാണ് അവന്റഡോർ അൾട്ടിമേ. ലംബോർഗിനിയുടെ അടുത്ത V12 മോഡലിൽ ഹൈബ്രിഡ് പവർട്രെയിനിന്റെ രൂപത്തിൽ ഇലക്ട്രിക്കൽ അസിസ്റ്റൻസ് കമ്പനി അവതരിപ്പിക്കും.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

മെന്റൽ SVJ മോഡലിൽ കാണപ്പെടുന്ന 6.5 ലിറ്റർ V12 എഞ്ചിന്റെ അതേ ട്വീക്ക് ചെയ്ത പതിപ്പാണ് ലംബോർഗിനി അവന്റഡോർ അൾട്ടിമയ്ക്ക് കരുത്തേകുന്നത്. അവന്റഡോർ അൾട്ടിമേയുടെ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിൻ 8,500 rpm-ൽ 770 bhp പവറും 6,750 rpm-ൽ 720 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും. ലംബോർഗിനി അവന്റഡോർ അൾട്ടിമേയിലെ 6.5 ലിറ്റർ V12 എഞ്ചിൻ 1-12-4-9-2-11-6-7-3-10-5-8 ഫയറിംഗ് ഓർഡർ ഫീച്ചർ ചെയ്യുന്നു.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന ഏഴ് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. ഉയർന്ന വേഗതയിൽ കൺട്രോളും സ്റ്റെബിലിറ്റിയും ഒപ്റ്റിമൈസ് ചെയ്യുമ്പോൾ കുറഞ്ഞ വേഗതയിൽ അജിലിറ്റി വർധിപ്പിക്കുന്ന ഫോർ വീൽ സ്റ്റിയറിംഗ് സംവിധാനവും ലംബോർഗിനി അവന്റഡോർ അൾട്ടിമയുടെ സവിശേഷതയാണ്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ലംബോർഗിനി അവന്റഡോർ അൾട്ടിമയ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.8 സെക്കൻഡ് മതിയാകും. അൾട്ടിമേയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത വെറും 8.7 സെക്കൻഡിൽ ക്ലോക്ക് ചെയ്യാൻ സാധിക്കും. V12 സൂപ്പർകാറിന് മണിക്കൂറിൽ 355 കിലോമീറ്റർ ടോപ്പ് സ്പീഡുമുണ്ട്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ഇതിന് മുമ്പ് വിപണിയിൽ എത്തിയിരുന്ന എല്ലാ അവന്റഡോറുകളേയും പോലെ, അൾട്ടിമേയിലും അലൂമിനിയം ഫ്രണ്ട്, റിയർ ഫ്രെയിമുകളുള്ള ഒരു കാർബൺ ഫൈബർ മോണോകോക്ക് സംവിധാനമുണ്ട്. എഞ്ചിൻ കവർ, റിയർ എയർ ഇൻലെറ്റുകൾ, സ്‌പോയിലർ എന്നിവ കാർബൺ ഫൈബറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, മറ്റ് പാനലുകൾ അലുമിനിയവും മറ്റ് സിൻതന്റിക് മെറ്റീരിയലുകളും ഉപയോഗിക്കുന്നു. കാർബൺ-ഫൈബർ ഹാർഡ് ടോപ്പും അൾട്ടിമേ റോഡ്‌സ്റ്ററിന്റെ സവിശേഷതയാണ്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

പിറെല്ലി P സീറോ കോർസ 255/30 ZR 20 92Y ടയറുകളുമായി മുൻവശത്ത് 20 ഇഞ്ച് വീലുകളാണ് അവന്റഡോർ അൾട്ടിമേ റോഡ്‌സ്റ്ററിൽ വരുന്നത്. 355/25 ZR 21 107Y യൂണിറ്റുകളാണെങ്കിലും പിൻ വീലുകൾക്ക് 21 ഇഞ്ച് വലിപ്പമുണ്ട്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ലംബോർഗിനി അവന്റഡോർ അൾട്ടിമേയിൽ ഒരു പുഷ് റോഡ് മാഗ്നെറ്റോറിയോളജിക് ആക്റ്റീവ് ഫ്രണ്ട് ആൻഡ് റിയർ സസ്പെൻഷൻ സെറ്റപ്പ് ഹൊറിസോണ്ടൽ ഡാംപറുകളും സ്പ്രിംഗുകളുമുണ്ട്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ആറ് -പിസ്റ്റൺ ഫിക്സഡ് മോണോബ്ലോക്ക് അലുമിനിയം ക്യാലിപ്പറുകൾ ഫീച്ചർ ചെയ്യുന്ന 400 mm കാർബൺ സെറാമിക് ഡിസ്കുകളാണ് മുൻവശത്തെ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. അലുമിനിയം നാല് -പിസ്റ്റൺ ഫിക്സഡ് മോണോബ്ലോക്ക് ക്യാലിപ്പറുകളുള്ള 380 mm കാർബൺ സെറാമിക് ഡിസ്കുകളാണ് പിൻ വീലുകൾക്കുള്ള സ്റ്റോപ്പിംഗ് പവർ നൽകുന്നത്.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ഓരോ ലംബോർഗിനി അവന്റഡോർ അൾട്ടിമേ റോഡ്‌സ്റ്ററിന് ഉള്ളിൽ ഒരു കാർബൺ-ഫൈബർ ഫലകം ലഭിക്കുന്നു, ഇത് ഈ സൂപ്പർകാർ ലോകത്തെ 250 യൂണിറ്റുകളിൽ ഒന്നാണെന്ന് വ്യക്തമാക്കുന്നു.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

അവന്റഡോറിന്റെ ഡിസൈൻ ശൈലിയുടെ അന്തിമവും ആത്യന്തികവുമായ ആവിഷ്കാരമാണ് അൾട്ടിമേ. ലംബോർഗിനിയുടെ ആഡ് പേഴ്‌സണാം ഡിവിഷനും കസ്റ്റമൈസേഷൻ കോൾ ഓഫ് ഡ്യൂട്ടിക്ക് അപ്പുറത്തേക്ക് പോകാൻ തയ്യാറുള്ളതിനാൽ, ഓരോ അവന്റഡോർ അൾട്ടിമേ കൂപ്പെയ്കളും റോഡ്‌സ്റ്ററുകളും യുണീക്കായ ഒരു ലുക്ക് അവതരിപ്പിക്കും.

ആകെയുള്ള 250 -ൽ ഒന്ന് ഇന്ത്യയിലും; ലിമിറ്റഡ് എഡിഷൻ Aventador Ultimae Roadster ഡെലിവർ ചെയ്ത് Lamborghini

ഞങ്ങളുടെ അഭിപ്രായം

ലംബോർഗിനി അവന്റഡോർ അൾട്ടിമേ ഇറ്റാലിയൻ ബ്രാൻഡിന്റെ വൈൾഡസ്റ്റ് V12 റേജിംഗ് ബുളിനോടും അന്തിമ വിടവാങ്ങലാണ്. പ്യുവർ V12 പവർ ലംബോർഗിനികൾക്കുള്ള അവസാന ഫെയർവെൽ കൂടിയാണിത്, വർധിച്ചുവരുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബ്രാൻഡ് തങ്ങളുടെ ലൈനപ്പ് ഇലക്ട്രിക്ക് ആക്കാൻ നോക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
First inidan customer gets delivery of limited run lamborghini aventador ultimae roadster
Story first published: Wednesday, June 15, 2022, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X