മുഖം മാറ്റാനൊരുങ്ങി Force; Urbania അവതരിപ്പിച്ചു, വില, ഫീച്ചര്‍, എഞ്ചിന്‍ സവിശേഷതകള്‍ അറിയാം

പുതുതലമുറ മൊബിലിറ്റി പ്ലാറ്റ്ഫോമായ അര്‍ബാനിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഫോഴ്സ് മോട്ടോര്‍സ്. അടുത്തിടെ ഇന്‍ഡോറില്‍ സംഘടിപ്പിച്ച ഡീലര്‍മാരുടെ മീറ്റില്‍ വാഹനത്തെ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് വില്‍പ്പനയ്ക്കും എത്തിച്ചിരിക്കുന്നത്.

28.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം വേരിയന്റുകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി പറയുന്നു. T1N എന്ന കോഡ്നാമത്തില്‍, പുതിയ ഫോഴ്സ് അര്‍ബാനിയ വാന്‍ അടുത്ത മാസം ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കും.

മുഖം മാറ്റാനൊരുങ്ങി Force; Urbania അവതിപ്പിച്ചു, വില, ഫീച്ചര്‍, എഞ്ചിന്‍ സവിശേഷതകള്‍ അറിയാം

അതിനുശേഷം ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. 3,350 mm, 3,615 mm, 4,400 mm എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വീല്‍ബേസ് ഫോര്‍മാറ്റുകളില്‍ പുതിയ ഫോഴ്സ് അര്‍ബാനിയ ലഭ്യമാകും. വാഹനത്തിന്റെ പ്രാരംഭ മോഡലിന് 28.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. അതേസമയം ടോപ്പ്-എന്‍ഡ് വേരിയന്റിന് 31.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വേരിയന്റിനെ ആശ്രയിച്ച്, പുതിയ ഫോഴ്സ് അര്‍ബേനിയ അതിന്റെ ഏറ്റവും നീളം കൂടിയ രൂപത്തില്‍ 17 പേര്‍ക്ക്, ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ 10 പേര്‍ക്ക് സിറ്റീംഗ് നല്‍കും. മീഡിയം വീല്‍ബേസ് പതിപ്പില്‍ 13 പേര്‍ക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം. ഫോഴ്സ് പറയുന്നതനുസരിച്ച്, കമ്പനി ഏകദേശം 1,000 കോടി രൂപ പുതിയ അര്‍ബാനിയ പ്ലാറ്റ്ഫോമിന്റെ വികസനത്തിനായി നിക്ഷേപിച്ചിട്ടുണ്ട്. മാത്രമല്ല, പുതിയ ഫോഴ്സ് അര്‍ബേനിയ പൂര്‍ണ്ണമായും ഗ്രൗണ്ട്-അപ്പ്, മോഡുലാര്‍ മോണോകോക്ക് പാനല്‍ വാന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണ്.

മാത്രമല്ല, ഡ്രൈവര്‍ക്കും കോ-ഡ്രൈവറിനും എയര്‍ബാഗുകള്‍ക്കൊപ്പം ക്രാഷും റോള്‍ഓവര്‍ പാലിക്കലും വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 2020-ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നാലെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡും, പിന്നീട് വന്ന പ്രതിസന്ധികളും വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിക്കുകയായിരുന്നു. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, അര്‍ബാനിയ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകള്‍ അവതരിപ്പിക്കുന്ന മോഡല്‍ കൂടിയാണ്.

ഇത് രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണമായും ഗ്രൗണ്ട്-അപ്പ് മോഡുലാര്‍ മോണോകോക്ക് പാനല്‍ വാന്‍ പ്ലാറ്റ്ഫോമാണ്. ക്രാഷ്, റോള്‍ഓവര്‍, കാല്‍നട സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്ന രാജ്യത്തെ ആദ്യത്തെ വാന്‍ കൂടിയാണിത്. കൂടാതെ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ESP, ABS, EBD, ETDC, ഓള്‍-വീല്‍ വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സവിശേഷതകളുമായാണ് അര്‍ബാനിയ വരുന്നത്.

ട്രാന്‍വേഴ്സ് സ്പ്രിംഗുകളോട് കൂടിയ സ്വതന്ത്ര ഫ്രണ്ട് സസ്‌പെന്‍ഷന്‍, വ്യക്തിഗത എസി വെന്റുകള്‍, റീക്ലൈനിംഗ് സീറ്റുകള്‍, സീല്‍ ചെയ്ത പനോരമിക് വിന്‍ഡോകള്‍, വ്യക്തിഗത റീഡിംഗ് ലാമ്പുകള്‍, ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകള്‍, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീല്‍, എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്ത കോക്ക്പിറ്റ് തുടങ്ങിയ സവിശേഷതകള്‍ക്കും വാഹനം മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഡാഷ്ബോര്‍ഡ് ഘടിപ്പിച്ച ഗിയര്‍ ലിവര്‍, ബില്‍റ്റ്-ഇന്‍ ബ്ലൂടൂത്ത്, ക്യാമറ ഇന്‍പുട്ടുകളുള്ള വലിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ് സിസ്റ്റം എന്നിവയും വാഹനത്തിലെ മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകളാണ്. സുഖസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ക്യാബിനിനുള്ളിലെ NVH ലെവലുകള്‍ കുറയ്ക്കുന്നതിനും, എഞ്ചിന്‍ പൂര്‍ണ്ണമായും പുറത്ത് സ്ഥാപിച്ചിരിക്കുന്ന 2-ബോക്‌സ് നിര്‍മ്മാണമാണ് അര്‍ബാനിയയുടെ സവിശേഷത.

കൂടാതെ, അര്‍ബാനിയ 10, 13, 17 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മെര്‍സിഡീസ് ഡിറൈവ്ഡ് FM 2.6 CR ED TCIC ഡീസല്‍ എഞ്ചിനാണ് അര്‍ബാനിയയ്ക്ക് കരുത്തേകുന്നത്. ഈ പവര്‍ട്രെയിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു കൂടാതെ 114 bhp പീക്ക് പവറും 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഫേസ് 1 സ്ഥാപിത ശേഷി പ്രതിമാസം 1,000 വാഹനങ്ങളാണ്, ഇത് പ്രതിമാസം 2,000 യൂണിറ്റായി ഉയര്‍ത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Force urbania launched in india with three different wheelbase formats prices starting at rs 28 99 l
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X