400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ബ്രോങ്കോ എന്ന മോഡൽ തന്നെ ഇതിനകം വളരെയധികം പ്രോമിസിംഗും ജനപ്രിയവുമായ മോഡലാണ്. എന്നാൽ സ്റ്റാൻഡേർഡ് ബ്രോങ്കോയ്ക്ക് ഒരല്പം മസാലയും ഫ്ലേവറും ചേർക്കാൻ ഫോർഡ് തീരുമാനിച്ചു. അതിന്റെ ഫലമായി ബ്രാൻഡ് ഇപ്പോൾ പുതിയ ബ്രോങ്കോ റാപ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഫോർഡ് ബ്രോങ്കോ ഇതിനകം തന്നെ വളരെ അഭികാമ്യമായ എസ്‌യുവിയാണ്. ലാൻഡ് റോവർ ഡിഫൻഡർ അല്ലെങ്കിൽ ജീപ്പ് റാംഗ്ലർ പോലുള്ള ഏതൊരു വലിയ ഓഫ് റോഡറിനുമുള്ള രൂപവും ഓഫ്-റോഡ് ശേഷിയും ആകർഷണീയതയും ഇതിനും ഉണ്ടായിരുന്നു. എന്നാൽ ബ്രോങ്കോ റാപ്റ്ററിനൊപ്പം, അത് പെർഫെക്ട് ബേർഡ് ഓഫ് പ്രേ ആണെന്ന് ഉറപ്പാക്കാൻ ഫോർഡ് എല്ലാ തലങ്ങളും മെച്ചപ്പെടുത്തി.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ബ്രോങ്കോ റാപ്റ്ററിന്റെ രൂപകൽപ്പന ഒരു അപ്പോക്കലിപ്‌സ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് തോന്നുന്നു. ഇത് സ്റ്റാൻഡേർഡ് ഫോർ-ഡോർ ബ്രോങ്കോയേക്കാൾ നാല് ഇഞ്ച് വീതിയുള്ളതാണ്, ഇത് വാഹനത്തിന്റെ സ്റ്റാൻസിനെ സഹായിക്കുക മാത്രമല്ല, മികച്ച കോർണറിംഗ് പെർഫോമെൻസ് നൽകുകയും ചെയ്യുന്നു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഹെവി-ഡ്യൂട്ടി ബാഷും സ്‌കിഡ് പ്ലേറ്റുകളും രൂപഭംഗി വർധിപ്പിക്കുക മാത്രമല്ല, വാഹനത്തിന്റെ എല്ലാ സുപ്രധാന ഘടകങ്ങളും സംരക്ഷിച്ചുകൊണ്ട് വളരെ മികച്ചതാക്കാൻ കഴിവുള്ളതാണ്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

അടുത്തതായി ടിപ്പിക്കൽ റാപ്റ്റർ ഫാഷണിൽ ഒരുക്കിയിരിക്കുന്ന ഗ്രില്ലാണ് നമ്മുടെ ശ്രദ്ധ നേടുന്നത്, കൂടാതെ ഇതിന് ഇപ്പോൾ 'ബ്രോങ്കോ' എന്നതിന് പകരം 'ഫോർഡ്' ലെറ്ററിംഗ് ലഭിക്കുന്നു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്, എന്നാൽ ആമ്പർ ശൈലിയിലുള്ള ഡിആർഎല്ലുകളാണ്, കൂടാതെ ഫോർഡ് ലെറ്ററിംഗിന് മുകളിൽ മൂന്ന് പൊസിഷൻ ലാമ്പുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ഡിസൈനിലേക്ക് ഒരു ബോൾഡ് ലുക്ക് ചേർക്കുന്നത് ഹുഡ് ആണ്, ഇത് കൂടുതൽ മസ്കുലാർ ലുക്കിന് ഒരു ഹുഡ് സ്കൂപ്പും ലഭിക്കുന്നു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

അകത്ത്, ബ്രോങ്കോ റാപ്റ്ററിന്റെ ക്യാബിൻ ലേയൗട്ടും രൂപകൽപ്പനയും സാധാരണ എസ്‌യുവിക്ക് സമാനമാണ്. എന്താണ് ഡ്രൈവ് ചെയ്യുന്നതെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നതിന് യാത്രക്കാരുടെ ഭാഗത്ത് ഒരു ലൗഡ് റാപ്‌റ്റർ ബാഡ്‌ജിംഗും എംബോസ് ചെയ്‌തിരിക്കുന്നു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

"ഹേയ്, ഞാൻ കൂളാണ്!" എന്ന് പറയാൻ ധാരാളം ഓറഞ്ച് ഹൈലൈറ്റുകളും വാഹനത്തിൽ ഉണ്ട്. അതോടൊപ്പം നീക്കം ചെയ്യാവുന്ന ഡോറുകളും റൂഫ് പാനലുകളും, സ്റ്റാൻഡേർഡ് എസ്‌യുവിയിലെ പോലെ ഇതിലും നൽകിയിട്ടുണ്ട്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

സ്റ്റാൻഡേർഡ് പോലെ, ഓഫ്-റോഡിംഗിൽ മികച്ച സംരക്ഷണത്തിനായി സൂപ്പർ ചങ്കി സൈഡ്‌വോളുകളുള്ള 37 ഇഞ്ച് ഓൾ-ടെറൈൻ ടയറുകളിലാണ് എസ്‌യുവി റോളുചെയ്യുന്നത്. മുന്നിലും പിന്നിലും യഥാക്രമം 13, 14 ഇഞ്ച് ട്രാവൽ സസ്പെൻഷൻ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഫോർഡ് ഫോക്‌സുമായി ചേർന്നാണ് ഈ സിസ്റ്റം ഒരുക്കിയിരിക്കുന്നത്. കൂടാതെ, മികച്ച ബീറ്റിംഗ് എടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഫ്രണ്ട്, റിയർ ആക്‌സിലുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഈ മെച്ചപ്പെടുത്തലുകളുടെ എല്ലാം അനന്തരഫലം സ്റ്റാൻഡേർഡ് എസ്‌യുവിയേക്കാൾ വീതിയും ഉയരവുമുള്ള ഒരു എസ്‌യുവിയാണ്. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസും 210 mm -ൽ നിന്ന് 333 mm ആയി വർധിച്ചു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

എന്നാൽ ഓഫ്‌റോഡിംഗ് സമയത്ത് ഇതെല്ലാം നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ, ബ്രോങ്കോ റാപ്റ്ററിന് ശക്തമായ ഒരു എഞ്ചിൻ ആവശ്യമാണ്, എന്നാൽ ഫോർഡ് അതും കവർ ചെയ്തിട്ടുണ്ട്.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

3.0 ലിറ്റർ ആറ് സിലിണ്ടർ ഇക്കോബൂസ്റ്റ് എഞ്ചിൻ, 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഹൂഡിന് താഴെ ഇരിക്കുന്ന ഈ യൂണിറ്റ് 400 bhp-ൽ കൂടുതൽ കരുത്ത് പുറപ്പെടുവിക്കാൻ ലക്ഷ്യമിടുന്നു. കൂടാതെ കാതുകൾക്ക് ആനന്ദത്തിനായി ആക്റ്റീവ് വാൽവ് സാങ്കേതികവിദ്യയുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉണ്ടാകും.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

അധിക പെർഫോമൻസ് നേരിടാൻ ഫോർ-വീൽ ഡ്രൈവ് സിസ്റ്റവും നവീകരിച്ചിട്ടുണ്ട്. കൂടാതെ, ട്രാൻസ്ഫർ കേസിൽ 67.7:1 ക്രാൾ റോഷ്യോയ്ക്ക് 3.06 4x4 LO റേഷ്യോ ഉണ്ട്. അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ, ബ്രോങ്കോ റാപ്റ്ററിന് ചില മെച്ചപ്പെട്ട ക്രാളിംഗ് കഴിവുകൾ ഉണ്ടായിരിക്കും.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

G.O.A.T. (ഗോസ് ഓവർ എനി ടൈപ്പ് ഓഫ് ടെറൈൻ) ഓഫ്-റോഡ് മോഡുകൾ സ്വാഭാവികമായും ലഭ്യമാകും. മികച്ച ഡ്രൈവബിലിറ്റിക്കായി വാഹനത്തിന്റെ ഡ്രൈവ്ട്രെയിനുമായി ഇവ ജോഡിയാകുന്നു.

400 bhp കരുത്തിനൊപ്പം കൂടുതൽ ബൾക്കി & പരുക്കൻ രൂപത്തിൽ പുതിയ Bronco Raptor അവതരിപ്പിച്ച് Ford

ഇതിന് കീഴിൽ, പരമാവധി ആക്രമണത്തിന് റെവ് ശ്രേണിയിൽ ലോവർ റേഞ്ചിൽ നിന്ന് എഞ്ചിന് എല്ലാ പവറും ഉണ്ടെന്ന് ഉറപ്പാക്കാൻ ഒരു പുതിയ ബജ മോഡും വാഹനത്തിന് ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford uveils new bolder and agressive bronco raptor
Story first published: Tuesday, January 25, 2022, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X