പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ഏറെക്കാലമായി രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോർസിന്‍റെ വരവ്. ഇതിന്റെ ഭാഗമായി 1984 -ൽ സ്ഥാപിതമായ ചൈനീസ് ബ്രാൻഡ് പൂനെയിലെ തലേഗാവിലെ പുതിയ നിർമാണ കേന്ദ്രം വരെ ഏറ്റെടുത്തിരുന്നു.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

രണ്ട് വര്‍ഷം മുമ്പാണ് ഗ്രേറ്റ് വാള്‍ മോട്ടോർസിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവ് പ്രഖ്യാപിച്ചത്. 2020 ആദ്യം ഹവാല്‍ മോട്ടോർസ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും വാർത്തകളുണ്ടായിരുന്നെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതോടെ കാര്യങ്ങളാകെ മാറി.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ചൈനയ്ക്കും, ചൈനീസ് ഉത്പന്നങ്ങൾക്കും എതിരായി രാജ്യത്തുണ്ടായ വികാരം ഗ്രേറ്റ് വാൾ മോട്ടോർസിന് തിരിച്ചടിയായി. ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതാണ് ബ്രാൻഡിന്റെ അരങ്ങേറ്റം അനിശ്ചിതാവസ്ഥയിലാക്കിയത്. എങ്കിലും ഇന്ത്യൻ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാതെ കമ്പനി മുന്നോട്ടു പോവുകയായിരുന്നു.

MOST READ: കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

എന്നാൽ ഇനിയും കാത്തിരിക്കുന്നതിൽ അർഥമില്ലെന്ന് മനസിലാക്കിയ ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് അവശേഷിക്കുന്ന 11 ജീവനക്കാരെയും ബ്രാൻഡ് പിരിച്ചുവിട്ടു.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് വിവിധ വകുപ്പുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് ഈ ആഴ്ച്ച ആദ്യം പിങ്ക് സ്ലിപ്പും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തെ മുൻകൂർ ശമ്പളവും ഗ്രേറ്റ് വാൾ നൽകിയിരുന്നു. പിരിച്ചുവിട്ട ജീവനക്കാർക്ക് ആറ് മാസത്തെ വേരിയബിൾ വേതനമാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

MOST READ: പുത്തൻ Citroen C3 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു, വില പ്രഖ്യാപനം ജൂലൈ 20-ന്

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ഗ്രേറ്റ് വാളിന്റെ ഇന്ത്യയിലെ ജനറൽ മോട്ടോർസുമായുള്ള (GM) കരാർ 2022 ജൂൺ 30-ന് അവസാനിക്കാനിരിക്കെയാണ് ചൈനീസ് കമ്പനിയുടെ ഈ സുപ്രധാന നീക്കം. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലെ ആരാധകർക്കിടയിലേക്ക് GWM അരങ്ങേറ്റം കുറിക്കുന്നത്. നിരവധി എസ്‌യുവികളെ അണിനിരത്തി ശ്രദ്ധയാകർഷിക്കാനും കമ്പനിക്ക് സാധിച്ചു.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ചൈനീസ് വാഹന നിർമാതാക്കൾ 1 ബില്യൺ ഡോളറിന്റെ അതായത് ഏകദേശം 7,400 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. കൂടാതെ ജനറൽ മോട്ടോർസിന്റെ പഴയ തലേഗാവ് പ്ലാന്റ് ഏറ്റെടുക്കാനും ഒരുങ്ങിയിരുന്നു. ഹവാൽ ബ്രാൻഡിന് കീഴിൽ പുതിയ വാഹനങ്ങൾ നിർമിക്കുന്നതിന് സൗകര്യം നവീകരിക്കാനും പ്ലാന്റ് നവീകരിക്കാനും നിക്ഷേപം ഉപയോഗിക്കാനായിരുന്നു പദ്ധതി.

MOST READ: കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ഇതിനായി മഹാരാഷ്ട്ര സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. ബെംഗളൂരുവിലെ ഒരു ഗവേഷണ-വികസന കേന്ദ്രത്തിനൊപ്പം പ്ലാന്റും ഘട്ടം ഘട്ടമായി 3000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുടർന്നാണ് 2020-ൽ കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കുന്നത്. ഇത് കമ്പനിയുടെ പദ്ധതികൾ വൈകിപ്പിച്ചു.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ഗാൽവാൻ താഴ്‌വര ഏറ്റുമുട്ടലിനുശേഷം ആ വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യവും മാറിമറിഞ്ഞു. ഇത് ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള എല്ലാ നിക്ഷേപങ്ങളും രാജ്യത്ത് നിർത്തിവെച്ചു.

MOST READ: ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ലോക്ക്ഡൗണിനിടെ ഇന്ത്യയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്ന ആത്മനിർബർ ഭാരത് പ്രഖ്യാപനം പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്നുമുണ്ടായതും അരങ്ങേറ്റത്തിന് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സർക്കാരിൽ നിന്നുള്ള എഫ്ഡിഐ നിയന്ത്രണങ്ങൾക്ക് കീഴിലുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ നേടുന്നതിൽ GWM പരാജയപ്പെടുകയും ചെയ്തു.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

കഴിഞ്ഞ വർഷം ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഇന്ത്യയിലെ മാനേജ്‌മെന്റ് ടീമിലെ പ്രധാന അംഗങ്ങളും കമ്പനി വിട്ടതും ചൈനീസ് ബ്രാൻഡിന് തിരിച്ചടിയായി. 2021 മാർച്ചിൽ GWM വിട്ട് കിയ ഇന്ത്യയിൽ ചേർന്ന ഹർദീപ് സിംഗ് ബ്രാർ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ചില ഉയർന്ന ഉദ്യോഗസ്ഥരും പടിയിറങ്ങി.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ഒരു വർഷത്തിനുശേഷം, GWM സ്ട്രാറ്റജി, പ്ലാനിംഗ് ഡയറക്ടർ കൗശിക് ഗാംഗുലിയും കമ്പനി വിട്ടു. GWM ഇന്ത്യയിലെ ആദ്യത്തെ പ്രധാന നിയമനങ്ങളിൽ ഒരാളായ അദ്ദേഹം 2018 ഒക്ടോബറിലാണ് ഗ്രേറ്റ് വാൾ മോട്ടോർസിനൊപ്പം പ്രവർത്തനം ആരംഭിച്ചത്.

പ്രതീക്ഷകളെല്ലാം അവസാനിച്ചു, ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം പൂട്ടികെട്ടി Great Wall Motor

ആയതിനാൽ ഇത്തരത്തിൽ കാത്തുകെട്ടിയിരിക്കുന്നതിൽ അർഥമില്ലെന്ന് മനസിലാക്കിയതോടെ ഇന്ത്യയിൽ നിന്നും പറക്കാൻ കമ്പനി തയാറാവുകയായിരുന്നു.

Most Read Articles

Malayalam
English summary
Great wall motor shut the doors on its india operations details
Story first published: Saturday, July 2, 2022, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X