Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

പ്രശസ്ത അന്താരാഷ്ട്ര മോഡലുകളുടെ അപരൻമാരെ വിപണിയിലെത്തിക്കുന്നതിൽ പേരുകേട്ടവരാണ് പല ചൈനീസ് വാഹന നിർമാണ കമ്പനികളും. അന്താരാഷ്‌ട്ര പേറ്റന്റ് നിയമത്തെ ഒട്ടും മാനിക്കാത്ത ഇത്തരം ഡ്യൂപ്ലിക്കേറ്റ് കാറുകൾക്ക് അവിടെ വമ്പൻ മാർക്കറ്റുമാണ് ലഭിക്കുന്നത്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

അന്താരാഷ്‌ട്ര വിപണിയിൽ ഏറെ പ്രചാരമുള്ള ഒരു കാറിന്റെ കൂടി അപരനെ കളത്തിലെത്തിച്ചിരിക്കുകയാണ് ഒരു കമ്പനി. ചൈനയിലെ പ്രശസ്ത വാഹന നിർമാതാക്കളായി കണക്കാക്കപ്പെടുന്ന ഗ്രേറ്റ് വാൾ മോട്ടോർസാണ് ഇതു ചെയ്‌തിരിക്കുന്നത് എന്ന കാര്യം കൂടി കേട്ടാൽ ഏതൊരു വാഹന പ്രേമിയും ഒന്നു നെറ്റി ചുളിക്കിയേക്കാം.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

അന്താരാഷ്ട്ര വിപണിയിൽ വളരെ ജനപ്രിയമായ കോംപാക്റ്റ് ഓഫ് റോഡിംഗ് എസ്‌യുവിയായ സുസുക്കി ജിംനിയുടെ ഡിസൈൻ അതേപടി പകർത്തി ടാങ്ക് 100 എന്ന പേരിലുള്ള ഒരു ചെറിയ എസ്‌യുവിയാണ് ഗ്രേറ്റ് വാൾ മോട്ടോർസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

എന്നാൽ ജിംനിയിൽ നിന്ന് വ്യത്യസ്തമായി 3-ഡോർ, 5 ഡോർ ആവർത്തനങ്ങളിൽ ടാങ്ക് 100 വിപണിയിൽ എത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നിരുന്നാലും മൊത്തത്തിലുള്ള നീളത്തിലും വീൽബേസിലും കാര്യമായ വ്യത്യാസമൊന്നും തോന്നിയേക്കില്ല. ടാങ്ക് 100 മോഡലിന്റെ മുൻഭാഗം ഒഴികെ, മുഴുവൻ ഭാഗവും ഒരേ ബോക്‌സി രൂപഘടനയും ഗ്ലാസ് പാനലുകളുമുള്ള ജിംനിയുടെ ഒരു പകർപ്പാണ്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

വാസ്തവത്തിൽ മുൻവശം പുതുതലമുറ ഫോർഡ് ബ്രോങ്കോയെ വരെ അനുസ്മരിപ്പിക്കുന്നുമുണ്ട്. മുൻവശത്ത് ടാങ്ക് 100 എസ്‌യുവിക്ക് ഒരു കറുത്ത മൾട്ടി-സ്ലാറ്റഡ് ഗ്രിൽ ലഭിക്കുന്നുണ്ട്. അത് സമന്വയിപ്പിച്ച എൽഇഡി ഡിആർഎല്ലുകളും ടേൺ സിഗ്നലുകളും ഉള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

സുസുക്കി ജിംനിയെപ്പോലെ അതിന്റെ ചൈനീസ് പകർപ്പിലും മസ്ക്കുലർ യൂട്ടിലിറ്റേറിയൻ ബമ്പർ നമുക്ക് കാണാനാവും. അത് വാഹനത്തിന് തീർച്ചയായും ഒരു പരുക്കൻ ആകർഷണം തന്നെയാണ് നൽകുന്നത്. മുഴുവൻ ബമ്പറും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ട് വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും ഇരുവശങ്ങളിലുമായി കാണാം.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

ഇനി വശങ്ങളിൽ നിന്ന് നോക്കുമ്പോൾ കറുത്ത നിറത്തിലുള്ള ശക്തമായ പ്ലാസ്റ്റിക് ക്ലാഡിംഗുകൾ കൊണ്ട് പൊതിഞ്ഞ ഏതാണ്ട് സമാനമായ ഫ്ലേർഡ് വീൽ ആർച്ചുകൾ ഉപയോഗിച്ച് സാമ്യതകൾ കൂടുതൽ ശക്തമാണ്. അതായത് ഒറ്റ നോട്ടത്തിൽ സുസുക്കി ജിംനിയല്ല ഇതെന്ന് ആരും പറയില്ല.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

ജിംനിയിൽ നിന്ന് കടമെടുത്ത മറ്റ് ഹൈലൈറ്റുകളിൽ ബ്ലാക്ക് ഡോർ ഹാൻഡിലുകളും ബ്ലാക്ക് വിംഗ് മിററുകളും ജിംനിയുടെ വിൻഡോയുടെ ആകൃതി കൃത്യമായി പകർത്തുന്ന സൈഡ് വിൻഡോ പാനലുകളും ഉൾപ്പെടുന്നു. ഇതുകൂടാതെ കൂറ്റൻ വീൽ ആർച്ചുകൾ അലോയ് വീലുകൾ കൊണ്ട് നിറഞ്ഞതാണ്. അവ ജിംനിയിൽ ഉപയോഗിച്ചിരിക്കുന്നവയുടെ അതേ രൂപകൽപ്പന തന്നെയാണ് ഗ്രേറ്റ് വാൾ മോട്ടോർസ് മുന്നോട്ടുകൊണ്ടുപോവുന്നത്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന മേൽക്കൂര എസ്‌യുവിക്ക് മികച്ച ഡ്യുവൽ ടോൺ രൂപം നൽകുന്നുണ്ട്. ടാങ്ക് 100 എസ്‌യുവിയുടെ പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ സമാനമായ ലംബമായി അടുക്കിയിരിക്കുന്ന ടെയിൽ ലൈറ്റുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്റ്റോപ്പ് ലാമ്പ്, സ്പെയർ വീൽ ഘടിപ്പിച്ച പരന്ന ടെയിൽഗേറ്റ് എന്നിവ ജിംനിക്ക് സമാനമാണ്. സമാനമായ കരുത്തുറ്റ ബമ്പർ പിൻഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിന് താഴെ രണ്ട് ടവിംഗ് ഹുക്കുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ക്യാബിൻ ടാങ്ക് 300 എന്ന മോഡലിന് വളരെ സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നു. ജിംനിയുടെ അപരനായ ടാങ്ക് 100 പതിപ്പിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വാഗ്ദാനം ചെയ്യാമെന്നാണ് ഇതിനർഥം.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

ഗ്രേറ്റ് വാൾ മോട്ടോർസ് എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങളും ഇതുവരെ പങ്കിട്ടിട്ടില്ല. എന്നാൽ ചില റിപ്പോർട്ടുകൾ പറയുന്നത് പഴയൊരു മോഡലിൽ നിന്ന് എഞ്ചിൻ കടമെടുത്തേക്കുമെന്നാണ്. അതായത് 224 bhp കരുത്തും 387 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടാങ്ക് 100 എസ്‌യുവിക്ക് തുടിപ്പേകുന്നതെന്ന് നിഗമനം.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

അതേസമയം ഉയർന്ന സ്പെക് വേരിയന്റുകളിൽ മൂന്ന് ഡിഫറൻഷ്യൽ ലോക്കുകളുള്ള 4WD സിസ്റ്റം ടാങ്ക് 100 മോഡലിൽ സജ്ജീകരിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഒരു ഡീസൽ മോട്ടോറും സുസുക്കി ജിംനിയുടെ അപരന് ഉണ്ടാകുമെന്നാണ് സൂചന.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

നേരത്തെ 2020 ഓട്ടോ എക്സ്പോയിൽ നിരവധി എസ്‌യുവി മോഡലുകളെ അണിനിരത്തി ശ്രദ്ധനേടിയ വാഹന നിർമാതാക്കളാണ് ഗ്രേറ്റ് വാൾ മോട്ടോർസ്. എന്നാൽ പിന്നീട് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതോടെയാണ് കമ്പനിയുടെ അരങ്ങേറ്റം സാധ്യമാവാതെ പോയത്.

Jimny എസ്‌യുവിയുടെ ചൈനീസ് അപരൻ, Tank 100 മോഡലിനെ അവതരിപ്പിച്ച് Great Wall Motors

1984 -ൽ സ്ഥാപിതമായ കമ്പനി പൂനെയിലെ തലേഗാവിലെ പുതിയ നിർമാണ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അങ്ങനെയാണ് ഗ്രേറ്റ് വാൾ കമ്പനിയുടെ ഇന്ത്യൻ സ്വപ്നങ്ങൾ പൊലിയുന്നത്.

Most Read Articles

Malayalam
English summary
Great wall motors introduced the maruti jimny copycat tank 100 suv in china
Story first published: Tuesday, January 18, 2022, 9:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X