ജൂണിൽ വിപണിയിലെത്താൻ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പ്രധാന എതിരാളിയായ മാരുതി സുസുക്കി ബ്രെസ പുതിയ മാറ്റങ്ങളുമായി വിപണിയിലേക്ക് വരാനിരിക്കുന്ന സാഹചര്യത്തിൽ ഹ്യുണ്ടായി വെന്യുവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും അടുത്ത മാസം മധ്യത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. മിക്കവാറും ജൂൺ 16-ന് തന്നെ കോംപാക്‌ട് എസ്‌യുവിയെ പുതിയ രൂപത്തിൽ കമ്പനി പരിചയപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുത്തൻ വെന്യുവിന് പുതുക്കിയ എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, പുതിയ സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകളിൽ ചെറിയ മാറ്റങ്ങൾ എന്നിവ ലഭിക്കും. ഇതുകൂടാതെ i20 പ്രീമിയം ഹാച്ച്ബാക്കിന് സമാനമായി സ്പോർട്ടിയർ എൻ-ലൈൻ മോഡലും ഹ്യുണ്ടായി വെന്യുവിന് ലഭിക്കുമെന്നാണ് അനുമാനം.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഇത് ഇതിനകം തന്നെ ഇന്ത്യയിൽ ഒന്നിലധികം തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയതും അവതരണത്തിനെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുഖംമിനുക്കിയെത്തുന്ന വെന്യു അവതരിപ്പിക്കുന്ന ആദ്യത്തെ വിപണി ഇന്ത്യയായിരിക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. ലോഞ്ചിംഗിന് മുമ്പ് എസ്‌യുവിയിലെത്തുന്ന പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് ഒന്നു പരിശോധിക്കാം..

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

എക്സ്റ്റീരിയർ സ്റ്റൈലിംഗ്

പരീക്ഷണയോട്ട ചിത്രങ്ങൾ നൽകുന്ന സൂചന അനുസരിച്ച് വെന്യുവിന് കാര്യമായ സ്‌റ്റൈലിംഗ് അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. എന്നാൽ കോംപാക്‌ട് എസ്‌യുവിയുടെ രൂപഘടനയും ബോക്‌സി നിലപാടും ഹ്യുണ്ടായി അതേപടി നിലനിർത്തിയാകും നവീകരണങ്ങൾ നടപ്പിലാക്കുക.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ആഗോള വിപണികളിലുള്ള ഹ്യുണ്ടായി മോഡലുകൾക്ക് അനുസൃതമായി ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റ, ട്യൂസോൺ-പ്രചോദിത ഗ്രിൽ എന്നിവ പോലുള്ള മാറ്റങ്ങളായിരിക്കും വാഹനത്തിന് ലഭിക്കുക. അതായത് വെന്യുവിന് ‘പാരാമെട്രിക് ജ്യുവൽ' ഗ്രിൽ പോലുള്ള മാറ്റങ്ങൾ ലഭിക്കുമെന്ന് സാരം. ഫ്രണ്ട് ബമ്പറും ഒരു പുനരവലോകനത്തിന് വിധേയമാകുമെങ്കിലും സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സ്റ്റൈലിംഗ് മാറ്റമില്ലാതെ തുടരും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് പുതിയ അലോയ്‌കൾ വീലുകളിൽ അണിഞ്ഞൊരുങ്ങിയായിരിക്കും എത്തുക. പിന്നിൽ ഇതിന് പുനർരൂപകൽപ്പന ചെയ്ത ബൂട്ട് ലിഡ്, പുതുക്കിയ ബമ്പർ, പുതിയ കണക്റ്റ‌ഡ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും കാണാനാവും. ഈ മാറ്റങ്ങളോടെ പിൻവശം കൂടുതൽ ആധുനികവും മനോഹരവുമായി കാണപ്പെടും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഇന്റീരിയർ സ്റ്റൈലിംഗ്

കോംപാക്‌ട് എസ്‌യുവിയുടെ അകത്തളം പരിഷ്ക്കരിച്ച അപ്ഹോൾസ്റ്ററിയുടെ രൂപത്തിലും ഒരു പുതിയ ഇന്റീരിയർ കളർ തീമിന്റെ രൂപത്തിലും ക്യാബിന് സൂക്ഷ്മമായ മാറ്റങ്ങൾ പരിചയപ്പെടുത്തും. എന്നാൽ മൊത്തത്തിലുള്ള ലേഔട്ട് നിലവിലെ മോഡലിന് സമാനമായി തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുത്തൻ ഫീച്ചറുകൾ

നിലവിലെ സബ് കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ മോഡലുകളിലൊന്നാണ് ഹ്യുണ്ടായി വെന്യുവെന്ന് നിസംശയം പറയാം. എന്നിരുന്നാലും വാഹനത്തെ മെച്ചപ്പെടുത്തുന്നതിനായി സോനെറ്റ്, ടാറ്റ നെക്‌സോൺ എന്നിവ പോലുള്ള ഫീച്ചറുകളാൽ സമ്പന്നമായ ഓഫറുകൾക്ക് അനുസൃതമായി ഇത് നിലനിർത്താൻ ഹ്യുണ്ടായിക്ക് കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യാൻ കഴിയും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുതുക്കിയ എസ്‌യുവി ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരുപക്ഷേ ബോസിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റം, എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാം അവതരിപ്പിച്ചേക്കും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

പുതിയ സുരക്ഷാ ഫീച്ചറുകൾ

സുരക്ഷാ സവിശേഷകളിൽ ഹ്യുണ്ടായി വെന്യുവിന് 360 ഡിഗ്രി ക്യാമറയും സ്റ്റാൻഡേർഡായി നാല് എയർബാഗുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഫീച്ചർ നിര പുനഃക്രമീകരിക്കുന്നതിലൂടെ കുറഞ്ഞ വേരിയന്റുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ നൽകാനും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾക്ക് സാധിക്കും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

എഞ്ചിൻ

എഞ്ചിൻ ഓപ്ഷനിലും ഗിയർബോക്‌സ് സജ്ജീകരണത്തിലൊന്നും തന്നെ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. 5 സ്പീഡ് മാനുവൽ ഉള്ള 83 bhp 1.2 ലിറ്റർ പെട്രോൾ, 6 സ്പീഡ് മാനുവൽ, iMT , 7 സ്പീഡ് DCT ഗിയർബോക്‌സുള്ള 120 bhp 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയായിരിക്കും വാഹനത്തിന് തുടിപ്പേകുക.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

കൂടാതെ 6 സ്പീഡ് മാനുവൽ ഉള്ള 100 bhp. 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഹ്യുണ്ടായി വെന്യുവിൽ തെരഞ്ഞെടുക്കാനാവും. കിയ സോനെറ്റിൽ കാണുന്നത് പോലെ ഹ്യുണ്ടായി ഇവിടെ ഡീസൽ-ഓട്ടോമാറ്റിക് ഓപ്ഷനും ചേർക്കാനും സാധ്യതയുണ്ട്. രണ്ടാമത്തേതിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഉള്ള അതേ 1.5 ലിറ്റർ ഡീസൽ ലഭിക്കുന്നു. എന്നാൽ ഉയർന്ന 115 bhp ട്യൂണിംഗിലാകും വിപണിയിലെത്തുക.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

N-ലൈൻ വേരിയന്റ്

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത വെന്യുവിനൊപ്പം ഹ്യുണ്ടായി എസ്‌യുവിയുടെ N-ലൈൻ പതിപ്പും ഇന്ത്യയിൽ പരീക്ഷിച്ചുവരികയാണ്. വെന്യൂവിന്റെ സ്പോർട്ടിയർ മോഡൽ i20 പ്രീമിയം ഹാച്ചിന് ശേഷം ആഭ്യന്തര വിപണിയിൽ എത്തുന്ന രണ്ടാമത്തെ N ലൈൻ മോഡലായിരിക്കും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഹാച്ച്ബാക്ക് പോലെ വെന്യു N ലൈനിനും റേസിയർ ഗ്രില്ലും അലോയ് വീലുകളും, ട്വീക്ക് ചെയ്ത ബമ്പറുകളും എക്സ്ക്ലൂസീവ് നിറങ്ങളും ഉൾപ്പെടെയുള്ള സ്പോർട്ടിയർ എക്സ്റ്റീരിയർ സ്റ്റൈലിംഗ് സൂചനകൾ നേടാനാകും.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

സാധാരണ 120 bhp ടർബോ-പെട്രോൾ വേരിയന്റുകളുടെ അതേ പവർ കണക്കുകൾ N ലൈൻ പതിപ്പും നൽകണം. എന്നാൽ കൂടുതൽ ആകർഷണീയമായ ഡ്രൈവിനായി സസ്പെൻഷനും സ്റ്റിയറിംഗ് വീലും കമ്പനി ട്വീക്ക് ചെയ്തേക്കാം.

ജൂണിൽ വിപണിയിലെത്താൺ റെഡി, Hyundai Venue ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

വില വ്യത്യാസം

7.11 ലക്ഷം മുതൽ 11.83 ലക്ഷം രൂപ വരെയാണ് നിലവിൽ ഹ്യുണ്ടായി വെന്യുവിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാൽ ഇതിനേക്കാൾ 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വില കൂടുതലായിരിക്കും മുഖം മിനുക്കിയെത്തുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിക്ക് എന്നതിൽ തർക്കമൊന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Here are the major changes that we can expect from hyundai venue facelift
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X