ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ഉത്സവ സീസൺ അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി വാഹന നിർമാതാക്കളെല്ലാം ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തുകയാണ്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

അടുത്തിടെയായി വിൽപ്പന കുറഞ്ഞു വരുന്ന ഹോണ്ട കാർസും തങ്ങളുടെ മോഡൽ നിരയിലാകെ 2022 ഒക്‌ടോബർ മാസത്തേക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. മോഡൽ തിരിച്ചുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ഹോണ്ട WR-V

ഈ മാസം ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുന്ന ഹോണ്ടയുടെ മോഡലാണ് WR-V ക്രോസ്ഓവർ. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടോ 12,298 രൂപയുടെ സൗജന്യ ആക്‌സസറിയോ ലഭിക്കും.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

കൂടാതെ, ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ചിൽ 10,000 രൂപയുടെ കിഴിവിനൊപ്പം 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ജാസിന്റെ ക്രോസ്ഓവർ വകഭേദമായ WR-V യ്ക്ക് അൽപ്പം ഉയർന്ന സീറ്റിംഗും ഒരു വ്യത്യസ്‌ത സ്റ്റൈലിംഗുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. 2023 മാർച്ച് വരെ വിൽപ്പനയ്‌ക്കെത്തുമെന്ന് കരുതുന്ന മോഡൽ അടുത്ത സാമ്പത്തിക വർഷത്തോടെ വിപണിയിൽ നിന്നും പടിയിറങ്ങും. വിശാലവും ഫീച്ചർ റിച്ച് ഇന്റീരിയറും മോഡലിന്റെ സവിശേഷതയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇല്ലെന്നതാണ് പ്രധാന പോരാ‌യ്മ.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

അഞ്ചാംതലമുറ ഹോണ്ട സിറ്റി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മിഡ്-സൈസ് സെഡാനാണ് ഹോണ്ട സിറ്റി. വാഹനത്തിന്റെ അഞ്ചാംതലമുറ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 10,896 രൂപയുടെ സൗജന്യ ആക്‌സസറികൾ ലഭിക്കും.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

കൂടാതെ, ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ്‌ചേഞ്ചിൽ 10,000 രൂപ ഡിസ്‌കൗണ്ടിനൊപ്പം 7,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹോണ്ട ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ പോലെ സിറ്റി ഹൈബ്രിഡിനെ ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ഹോണ്ട ജാസ്

ഹോണ്ടയുടെ നിരയിലെ ഒരേയൊരു ഹാച്ച്ബാക്ക് ജാസ് ആണ്. എന്നാൽ അധികം വൈകാതെ തന്നെ ജാസും ഇന്ത്യയിൽ നിന്നും പടിയിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 2022 ഒക്‌ടോബറിലെ ഓഫറിനു കീഴിൽ എക്സ്ചേഞ്ചായി 10,000 രൂപ കിഴിവും 7,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

അതോടൊപ്പം 5,000 രൂപയുടെ ലോയൽറ്റി ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ജാസ് പ്രീമിയം ഹാച്ചിൽ ലഭ്യമാവും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ ഹൃദയം.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

ഹോണ്ട അമേസ്

ജനപ്രിയമായ അമേസിൽ 5,000 രൂപയുടെ ലോയൽറ്റി ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഒക്ടോബർ മാസത്തെ ഓഫറിനു കീഴിൽ ഹോണ്ട അണിനിരത്തുന്നത്. ഒമ്പത് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച നാഴികക്കല്ലാണ് അമേസ് അടുത്തിടെ നേടിയത്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

2021-ൽ ഇതിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവും കമ്പനി കോംപാക്‌ട് സെഡാന് സമ്മാനിച്ചിരുന്നു. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്ക് പുറമെ ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് വാഹനത്തിന് നൽകിയത്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

നാലാംതലമുറ ഹോണ്ട സിറ്റി

2014 മുതൽ വിൽപ്പനയ്‌ക്കെത്തിയ നാലാംതലമുറ സിറ്റിക്ക് 5,000 രൂപ ലോയൽറ്റി ബോണസ് മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. 2022 ഡിസംബറോടെ ഇത് നിർത്തലാക്കും. 1.5-ലിറ്റർ പെട്രോൾ എഞ്ചിനുമായി വരുന്ന ഇത് SV, V എന്നീ രണ്ട് വകഭേദങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.

ഉത്സവ സീസൺ പിടിക്കാൻ Honda, 40,000 രൂപയുടെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു

കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ. അതിന്റെ പിൻഗാമിയെപ്പോലെ സാങ്കേതികത നിറഞ്ഞതല്ലെങ്കിലും, സുഖകരമായ യാത്രയും വിശാലമായ ഇന്റീരിയറും ഇതിന് ഇപ്പോഴും ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda announced various discounts and benefits on its model lineup in october 2022
Story first published: Tuesday, October 4, 2022, 20:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X