നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന നിര്‍മാതാക്കളാണ് ഹോണ്ട. പുതിയ മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ഇപ്പോഴിതാ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട, മലേഷ്യയില്‍ അതിന്റെ ഏറ്റവും ജനപ്രിയമായ ക്രോസ്ഓവര്‍ എസ്‌യുവി HR-Vയുടെ ഏറ്റവും പുതിയ ആവര്‍ത്തനം അവതരിപ്പിച്ചിരിക്കുകയാണ്. 2022 മോഡലായിട്ടാണ് പുതിയ HR-V പുറത്തിറക്കിയിരിക്കുന്നത്, അടുത്ത മാസത്തോടെ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ഇത് എത്തി തുടങ്ങുമെന്നും ഹോണ്ട അറിയിച്ചു.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളും ടോപ്പ്-ഓഫ്-ലൈന്‍ 1.5 ലിറ്റര്‍ eHEV RS മോഡലിനായി ഒരു ഹൈബ്രിഡ് സിസ്റ്റവും ഉള്‍പ്പെടുന്ന ഒന്നിലധികം ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകളോടെയാണ് ഹോണ്ട പുതിയ HR-V വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പുതിയ ഹോണ്ട സിറ്റി eHEV ഹൈബ്രിഡില്‍ വരുന്ന അതേ ഹൈബ്രിഡ് സിസ്റ്റം ആയിരിക്കും ഈ ഹൈബ്രിഡ്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

2022 HR-Vയുടെ അപ്ഡേറ്റുകളെ സംബന്ധിച്ചിടത്തോളം, പുതിയ എസ്‌യുവി പഴയ മോഡലിന്റെ എക്‌സ്റ്റീരിയര്‍ സ്റ്റൈലിംഗ് ഒഴിവാക്കി പുതിയതും കൂടുതല്‍ ആധുനികവും ഭാവിയില്‍ കാണപ്പെടുന്നതുമായ ഡിസൈനിനായി മാറിയെന്ന് വേണം പറയാന്‍.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

വാഹനത്തിന്റെ മുന്‍ഭാഗത്ത് ഒരു പുതിയ ബോഡി-നിറമുള്ള മള്‍ട്ടി-സ്ലേറ്റഡ് ഗ്രില്‍ ലഭിക്കുന്നു, അത് ഒരു ഇവി കാറിനെപ്പോലെയാണ് തോന്നിപ്പിക്കുന്നതും. ഡിആര്‍എല്ലുകളോട് കൂടിയ സുഗമമായ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മെഷോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ലോവര്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയും ഇതിന് ലഭിക്കുന്നു.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

വശത്തേക്ക് വരുമ്പോള്‍, വാഹനം ഒരു കൂപ്പെ എസ്‌യുവി പോലെ കാണപ്പെടുന്നു. പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും കൂടുതല്‍ വ്യക്തമായ സ്‌കിഡ് പ്ലേറ്റും സഹിതം പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഒരു കൂട്ടമാണ് പിന്നിലെ സവിശേഷത.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

പുതിയ HR-V യുടെ മറ്റ് സവിശേഷതകളില്‍ ഹോണ്ട സെന്‍സിംഗ്, മധ്യഭാഗത്ത് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, HR-V-യില്‍ സ്റ്റാന്‍ഡേര്‍ഡ് ആയ ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

RS ഡ്യുവല്‍-സോണ്‍ എയര്‍ കണ്ടീഷനിംഗ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ ഗ്രേഡ് S, E, V ട്രിമ്മുകള്‍ക്ക് സിംഗിള്‍-സോണ്‍ കൂളിംഗ് മാത്രമേ ഉള്ളൂ. പിന്‍ എസി വെന്റുകള്‍ എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

രണ്ട് വ്യത്യസ്ത വീല്‍ ചോയിസുകള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന സ്പെക് V, RS ട്രിമ്മുകളില്‍ 18 ഇഞ്ച് വീലുകളാണ് ഉള്ളതെങ്കില്‍, ലോവര്‍ സ്പെക് S, E ട്രിമ്മുകള്‍ക്ക് 17 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹൈബ്രിഡ് സിറ്റി eHEV സെഡാനില്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ i-MMD സാങ്കേതികവിദ്യ, ഹൈബ്രിഡ് ഹോണ്ട HR-Vയില്‍ വിന്യസിച്ചിട്ടുണ്ട്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

രണ്ട് മോട്ടോറുകളുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിന്‍ പരമാവധി 131 bhp പവര്‍ ഔട്ട്പുട്ടും 253 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. വിലകുറഞ്ഞ ട്രിമ്മുകള്‍ക്ക്, വാഹനത്തിന് അധിക 1.5 ലിറ്റര്‍ എഞ്ചിന്‍ ചോയിസുകളും ഉണ്ട്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ഹോണ്ട HR-V ഇന്ത്യന്‍ വിപണിയിലും അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ്. കൂടാതെ ഒരു മത്സരാധിഷ്ഠിത വില നല്‍കി ശ്രേണിയില്‍ ലോഞ്ച് ചെയ്താല്‍, ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയെ മാറ്റി മാറിക്കാനും ഇത് സഹായിക്കും.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

മറ്റ് ഹോണ്ട വാര്‍ത്തകളില്‍, കമ്പനിയില്‍ നിന്നുള്ള പുതിയ ക്രോസ്ഓവറിന്റെ ഒരു പരീക്ഷണയോട്ടം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന് WR-V യുടെ വലുപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ ഇത് WR-Vയില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

നിലവില്‍, WR-V യുടെ വില ആരംഭിക്കുന്നത് 8.88 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. ഉയര്‍ന്ന പതിപ്പിന് 12.08 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

പെട്രോള്‍ എഞ്ചിന്‍ പരമാവധി 90 bhp പവറും 110 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എഞ്ചിന്‍ പരമാവധി 100 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ഘടിപ്പിച്ചിരിക്കുന്നു.

നവീകരിച്ച HR-V മലേഷ്യയില്‍ അവതരിപ്പിച്ച് Honda; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയും

ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവരോടാണ് ഹോണ്ട WR-V മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda launched 2022 hr v in malaysia report says will launch india also
Story first published: Wednesday, June 29, 2022, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X