HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ കൺസ്യൂമർ ആയതിനാൽ, ചൈനീസ് വിപണി പ്യുവർ ഇവി/ ഓൾ ഇലക്ട്രിക് നിർമ്മാതാക്കൾക്ക് വളരെ വിലപ്പെട്ട ഒരു ഇടമാണ്.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

പല ഗ്ലോബൽ വാഹന നിർമ്മാതാക്കളും പലപ്പോഴും പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് തങ്ങളുടെ സ്ഥാനം ഇവിടെ ശക്തിപ്പെടുത്തുന്നു. 2021 ഒക്ടോബറിൽ, ചൈനയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ആദ്യത്തെ രണ്ട് ഇവികൾ e:N സീരീസിന്റെ ഭാഗമായി വരുമെന്നും ഹോണ്ട വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ GM -ന്റെ അൾട്ടിയം ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

അവ ഡോംഗ്ഫെംഗ് എന്ന കമ്പനിക്കൊപ്പമുള്ള കൂട്ടുകെട്ട് വഴിയാണ് വികസിപ്പിച്ചെടുത്തത്. ഹോണ്ട e:NS1, e:NP1 എന്നിവയുടെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും അവ വലിയ ബാറ്ററി പാക്കോടെയാണ് വരുന്നതെന്ന് പ്രതീക്ഷിക്കുന്നു.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ചൈനീസ് ടെസ്റ്റ് സൈക്കിളിൽ സിംഗിൾ ചാർജിൽ 510 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ ഇവയ്ക്ക് കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് എസ്‌യുവികളുടെയും ഡിസൈൻ ഏറ്റവും പുതിയ HR-V -യുടെ രൂപകല്പനയ്ക്ക് സമാനമാണ്.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്പോർട്ടി രൂപത്തിലുള്ള ഹെഡ്‌ലാമ്പുകൾ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് തിരശ്ചീനമായ എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ മുതലായവ പ്രോലോഗ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന സ്റ്റൈലിംഗിന്റെ ഫീച്ചറുകളാണ്.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ബ്ലാക്ക് നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ല്, e:NS1 -ലെ ഗ്ലോസി ബ്ലാക്ക് വീൽ ആർച്ചുകൾ, U- ആകൃതിയിലുള്ള റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ചെറുതായി രൂപപ്പെടുത്തിയ ബൂട്ട്‌ലിഡ്, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, സ്റ്റൈലിഷ് വീലുകൾ, റാക്ക് ചെയ്ത പിൻ വിൻഡ്‌ഷീൽഡ്, ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ലൈറ്റിംഗ് ബാർ എന്നിവയാണ് മറ്റ് എക്സ്റ്റേണൽ ഹൈലൈറ്റുകൾ.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഹോണ്ട മോഡലുകളുടെ ഏറ്റവും പുതിയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്റീരിയറിന് കൂടുതൽ ആധുനികമായ അപ്പീലും കൂടുതൽ പ്രീമിയം വൈബും ലഭിക്കുന്നു.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ഏറ്റവും പുതിയ സിവിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലേയേർഡ് ഡാഷ്‌ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന ടാബ്‌ലെറ്റ് ശൈലിയിലുള്ള ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് ഫംഗ്‌ഷൻ, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, രണ്ട് USB C ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് സൗകര്യം, ഡ്രൈവർ ആംറെസ്റ്റ്, ഡാഷിലും ഡോർ പാഡുകളിലും ബ്ലൂ ആക്‌സന്റുകൾ, ഹൊറിസോണ്ടൽ എസി വെന്റുകൾ എന്നിവയും അതിലേറെയും വാഹനത്തിൽ വരുന്നു.

HR-V മോഡൽ ഡിസൈനിൽ രണ്ട് പുത്തൻ ഇവികൾ അവതരിപ്പിച്ച് Honda

ഡോംഗ്ഫെംഗ് ഹോണ്ട e:NS1, e:NP1 എസ്‌യുവികൾ ഇന്ററാക്ടീവ് ഓൺലൈൻ സ്റ്റോറുകൾ വഴിയും ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷൗ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളിലെ ബ്രാൻഡിന്റെ അതുല്യ സ്റ്റോറുകൾ വഴിയും റീട്ടെയിൽ ചെയ്യും എന്ന് ഹോണ്ട വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda unveiled 2 new evs inspired from hr v details and specs
Story first published: Tuesday, May 3, 2022, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X