180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

എസ്‌യുവികളുടെ ആഗോള ഡിമാൻഡ് നിലനിർത്താൻ, പല വാഹന നിർമ്മാതാക്കളും ഈ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിലൊന്നാണ് ഹോണ്ട. സമീപ മാസങ്ങളിൽ, ഇന്ത്യയൊഴികെ ലോകമെമ്പാടും ഒന്നിലധികം പുതിയ എസ്‌യുവികൾ ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്. ഇവിടെ, അടുത്ത വർഷം ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ഹോണ്ട പുറത്തിറക്കുന്ന ഏറ്റവും പുതിയ എസ്‌യുവിയാണ് ചൈനീസ് വിപണിയിലെ ZR-V. ഹ്യുണ്ടായി ക്രെറ്റയെ വെല്ലുന്ന ഒരു കോംപാക്ട് എസ്‌യുവിയായാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. ചൈനയിൽ ക്രെറ്റ ix25 എന്ന പേരിലാണ് വിൽക്കുന്നത്. രസകരമെന്നു പറയട്ടെ, ഹോണ്ടയുടെ ഇന്ത്യക്കായുള്ള കോംപാക്ട് എസ്‌യുവിയെ ZR-V എന്ന് നാമകരണം ചെയ്യുമെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ചൈനീസ് ഹോണ്ട ZR-V ഏതാനും ആഴ്ചകൾക്ക് മുമ്പ് അനാച്ഛാദനം ചെയ്ത യുഎസ് സ്പെക്ക് HR-V -ക്ക് സമാനമാണ്. ഇതിന് അതേ വലിയ ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലും, ഇൻഡിക്കേറ്ററുകളായി കൂടി പ്രവർത്തിക്കുന്ന 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും, താഴത്തെ ബമ്പറിൽ C-ആകൃതിയിലുള്ള ഇൻസെർട്ടുകളും മറ്റും ലഭിക്കുന്നു.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

2023 ഹോണ്ട ZR-V -ക്ക് സ്ലീക്കും തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ-ലൈറ്റുകളും ലഭിക്കുന്നു. ഇതിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം ലഭിക്കുന്നു, അത് യുഎസ് സ്പെക്ക് HR-V -ൽ കാണുന്നില്ല. ZR-V -യുടെ ഇന്റീരിയറുകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അവ HR-V -യുടേതിന് സമാനമാകാൻ സാധ്യതയുണ്ട്. ഇതിന് വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ലെതർ സീറ്റുകൾ, പിൻ എസി വെന്റുകൾ തുടങ്ങിയവ ലഭിക്കും.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ഔദ്യോഗിക എഞ്ചിൻ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹൂഡിന് താഴെ എന്താണ് ഇരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാം. ചൈനയ്‌ക്കായി വെളിപ്പെടുത്തിയ ഹോണ്ട ZR-V -ക്ക് ടെയിൽഗേറ്റിൽ '240 ടർബോ' ബാഡ്‌ജിംഗ് ഉണ്ട്. ചൈനയിൽ GAC ഹോണ്ട വിൽക്കുന്ന ഇന്റഗ്രയിലും ഇതേ ബാഡ്ജ് ഉപയോഗിച്ചിട്ടുണ്ട്.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ഹോണ്ട ഇന്റഗ്ര ഒരു ലിഫ്റ്റ്ബാക്ക് കൂപ്പെയാണ്, അത് CVT ഗിയർബോക്സുമായി ഇണചേർന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 180 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതേ നൂതന VTEC ടർബോ യൂണിറ്റ് പുതിയ ഹോണ്ട ZR-V എസ്‌യുവിക്ക് കരുത്ത് പകരാൻ സാധ്യതയുണ്ട്. ഇത് ZR-V -യെ ചൈനീസ് വിപണിയിലെ ഏറ്റവും ശക്തമായ കോംപാക്ട് എസ്‌യുവികളിലൊന്നായി മാറ്റുന്നു.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

നിലവിൽ, GAC ഹോണ്ട താൽപ്പര്യമുള്ള രജിസ്ട്രേഷനുകൾ മാത്രമാണ് സ്വീകരിക്കുന്നത്, ഈ വർഷം അവസാനത്തോടെ ഹോണ്ട ZR-V -യുടെ ഔദ്യോഗിക ലോഞ്ച് നടക്കും. GAC -ക്ക് പുറമെ ചൈനയിലെ ഡോംഗെഫെങുമായും ഹോണ്ടയ്ക്ക് പങ്കാളിത്തമുണ്ട്. ഡോംഗ്ഫെങ് ഹോണ്ട ZR-V-യുടെ ഒരു പതിപ്പ്, ചില പ്രധാന ദൃശ്യ വ്യത്യാസങ്ങളോടെ മറ്റൊരു പേരിൽ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ജാസ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവർ ഒഴികെ, ഇന്ത്യയിൽ വാഗ്ദാനം ചെയ്യാൻ ഹോണ്ടയ്ക്ക് ഒരു എസ്‌യുവിയുമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്‌യുവി സെഗ്‌മെന്റ് രജിസ്റ്റർ ചെയ്ത വിൽപ്പനയിലെ വൻ വർധനവ് കണക്കിലെടുത്താണ് വളരെ ആശ്ചര്യമാണ്.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

ക്രെറ്റയെയും സെൽറ്റോസിനെയും ഏറ്റെടുക്കാൻ ഇന്ത്യയിൽ HR-V അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ടായിരുന്നു, പക്ഷേ അത് പിന്നീട് ഉപേക്ഷിച്ചു. HR-V കൂടുതൽ പ്രീമിയം ആയതിനാൽ വിലനിർണ്ണയം ഒരു വെല്ലുവിളിയായേക്കാം എന്നതിനാലാവാം. ഹോണ്ട ഇപ്പോൾ ഒരു ഇന്ത്യൻ നിർദ്ദിഷ്‌ട കോംപാക്ട് എസ്‌യുവിയിൽ പ്രവർത്തിക്കുന്നതായിട്ടാണ് റിപ്പോർട്ട്. പെട്രോൾ ICE, ഹൈബ്രിഡ് ഓപ്ഷൻ എന്നിവയോടൊപ്പം ഇത് അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

180 bhp കരുത്തുമായി പുത്തൻ ZR-V കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

മറ്റ് അനുബന്ധ വാർത്തകളിൽ ജാപ്പനീസ് വാഹന ഭീമൻ ഇനത്യൻ വിപണിയിൽ അടുത്തിടെ തങ്ങളുടെ പ്രീമിയം സെഡാൻ മോഡലായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കി. പെർഫോമെൻസിനൊപ്പം മികച്ച മൈലേജുമായിട്ടാണ് സെഡാൻ എത്തുന്നത്. ഇന്ത്യയിൽ 19.49 ലക്ഷം രൂപയാണ് ഹോണ്ട സിറ്റി e:HEV -യുടെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda unveiled new zr v compact suv details
Story first published: Saturday, May 7, 2022, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X