Just In
- 15 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്‌യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 17 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 1 hr ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Movies
'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
പുത്തൻ ഹൈബ്രിഡ് എസ്‌യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
രാജ്യത്ത് ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ടൊയോട്ട അടുത്തിടെ 'ഹം ഹേ ഹൈബ്രിഡ്' ക്യാമ്പയിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. അതിനുപുറമെ, ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ വരാനിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവിക്ക് ശക്തമായ അടിത്തറയിടാനും 'ഹം ഹേ ഹൈബ്രിഡ്' ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

ടൊയോട്ടയിൽ നിന്നുള്ള ഈ പുതിയ ഹൈബ്രിഡ് എസ്‌യുവിക്ക് ടൊയോട്ട D22 എന്നാണ് കോഡ് നെയിമാണ് ആദ്യം നൽകിയിരുന്നത്, എന്നാൽ വരാനിരിക്കുന്ന ഈ ഹൈബ്രിഡ് എസ്‌യുവിക്ക് 'ഹൈറൈഡർ' എന്ന് പേരിടുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായിട്ടാണ് ഈ ഹൈബ്രിഡ് എസ്‌യുവി വികസിപ്പിച്ചെടുക്കുന്നത്.

സോർസുകൾ അനുസരിച്ച്, വരാനിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവി 2022 ജൂൺ അവസാനത്തിന് മുമ്പ് അനാവരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ടൊയോട്ടയുടെ ഹൈബ്രിഡ് എസ്‌യുവി പതിപ്പ് മാരുതി സുസുക്കിയുടെ പതിപ്പിനേക്കാൾ അല്പം നേരത്തെ പുറത്തിറക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കൂടാതെ, വരാനിരിക്കുന്ന ടൊയോട്ട ഹൈബ്രിഡ് എസ്‌യുവി മറ്റ് ഇടത്തരം എസ്‌യുവികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് എതിരാളിയായി വിപണിയിൽ സ്ഥാനം പിടിക്കും.

വരാനിരിക്കുന്ന ടൊയോട്ട D22 എസ്‌യുവിയെക്കുറിച്ച് പറയുമ്പോൾ, ഹൈബ്രിഡ് എസ്‌യുവിയിൽ ടൊയോട്ടയുടെ ത്രീ സിലിണ്ടർ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ 1.5 ലിറ്റർ എഞ്ചിൻ കൂടുതൽ ഇന്ധനക്ഷമതയുള്ള അറ്റ്കിൻസൺ സൈക്കിളും അവതരിപ്പിച്ചേക്കാം.

അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട യാരിസ് ക്രോസിന് കരുത്ത് പകരുന്നതും ഇതേ പവർട്രെയിൻ തന്നെയാണ്. മുകളിൽ സൂചിപ്പിച്ച 1.5 ലിറ്റർ ഇന്റേണൽ കംബഷൻ എഞ്ചിനും (ICE) ഇലക്ട്രിക് മോട്ടോറും ചേർന്ന് 113.5 bhp പീക്ക് പവർ ഉത്പാദിപ്പിക്കുന്നു.

എഞ്ചിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ, ഇന്റേണൽ കംബഷൻ എഞ്ചിൻ 120 Nm പീക്ക് torque ഉത്പാദിപ്പിക്കുന്നു, അതേസമയം ഇലക്ട്രിക് മോട്ടോർ 141 Nm അല്പം കൂടുതൽ torque ഉം ഉത്പാദിപ്പിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, വരാനിരിക്കുന്ന ടൊയോട്ട D22 ഹൈബ്രിഡ് എസ്‌യുവി ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്‌റ്റഡ് കാർ ടെക്, ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫയർ, സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന ഒരു നീണ്ട ഫീച്ചർ ലിസ്റ്റ് സ്‌പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.

കൂടാതെ, ഹൈബ്രിഡ് എസ്‌യുവിയിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഫീച്ചർ ചെയ്യുമെന്നും ABS, EBD, ട്രാക്ഷൻ കൺട്രോൾ (TC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) തുടങ്ങിയ മറ്റ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം വരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ പിൻ പാർക്കിംഗ് സെൻസറുകളും, റിയർ വ്യൂ ക്യാമറ എന്നിവയും ഇതിലുണ്ടാവും.

അടുത്തിടെ, ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാന്റെ 2022 ആവർത്തനവും ഇന്ത്യയിൽ അവതരിപ്പിച്ചു. 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ABS, EBD, TC, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), പാർക്ക് അസിസ്റ്റ് വിത്ത് ബാക്ക് ഗൈഡ് മോണിറ്റർ, VSC, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ടോപ്പ്-ഷെൽഫ് സുരക്ഷാ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ, പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാനിൽ 175.5 bhp കരുത്തുള്ള 2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 160 kW ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യുകയും മൊത്തം 215 bhp പവർ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.