2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, ഇന്നലെയാണ് പുതുതലമുറ ട്യൂസോണിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രാരംഭ പതിപ്പിന് 27.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

അതേസമയം ടോപ്പ്-എന്‍ഡ് വേരിയന്റിനായി 34.54 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. അഞ്ച് സീറ്റുകളുള്ള ഈ വാഹനത്തിന് ഉപഭോക്താക്കളില്‍ നിന്ന് വലിയ അന്വേഷണങ്ങള്‍ ലഭിച്ചതായി കമ്പനി പറയുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നടത്തിയ അന്വേഷണങ്ങളുടെയും റിസര്‍വേഷനുകളുടെയും അടിസ്ഥാനത്തില്‍, എല്ലാ വര്‍ഷവും പുതിയ ട്യൂസോണിന്റെ 5,000 യൂണിറ്റുകള്‍ വില്‍ക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

അതിലും പ്രധാനമായി, ഈ വര്‍ഷത്തേക്കുള്ള മുഴുവന്‍ യൂണിറ്റും വിറ്റുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാം തലമുറ ആഗോള ട്യൂസോണിനായുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ എട്ട് മുതല്‍ പത്ത് മാസം വരെയാണ്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

പുതിയ എസ്‌യുവി പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ നീളവും വീതിയും ഉയരവുമുള്ളതാണ്, അതോടൊപ്പം അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസും ഇതിന് ലഭിക്കുന്നു. പിന്നില്‍ സീറ്റുകള്‍ മടക്കിക്കഴിയുമ്പോള്‍ നീട്ടാന്‍ കഴിയുന്ന വലിയ ബൂട്ട്സ്പേസും വാഹനത്തിന് ഉണ്ട്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

മുന്‍ മോഡലിനെ അപേക്ഷിച്ച് 2022 ഹ്യുണ്ടായി ട്യൂസോണിന്റെ എക്‌സ്റ്റീരിയറില്‍ ഒരു വലിയ വ്യതിയാനമാണ് കാണാന്‍ സാധിക്കുന്നത്. കാരണം അത് ഹ്യുണ്ടായിയുടെ സെന്‍സസ് സ്പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫി പിന്തുടരുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഫ്രണ്ട് ഫാസിയയില്‍ പാരാമെട്രിക് ജ്വല്‍ പാറ്റേണ്‍ ഫ്രണ്ട് ഗ്രില്ലിനൊപ്പം തടസ്സങ്ങളില്ലാതെ സംയോജിത ലൈറ്റിംഗ് സംവിധാനവും ത്രികോണാകൃതിയിലുള്ള ഹൗസിംഗിനുള്ള നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും മുന്‍വശത്തെ മനോഹരമാക്കുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

വലിയ എയര്‍ ഡാമും, സില്‍വര്‍ നിറത്തിലുള്ള ഫോക്‌സ് ബാഷ് പ്ലേറ്റും എസ്‌യുവിയുടെ മുന്നിലെ ഹൈലൈറ്റുകളാണ്. ട്യൂസോണിന്റെ വശങ്ങളില്‍ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ചങ്കി വീലാര്‍ച്ചുകളും, ഇതിന് പിന്നില്‍ ഒരു അധിക സുരക്ഷയ്ക്കായി ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിരിക്കുന്നത് കാണാന്‍ സാധിക്കും. മുന്‍ ബമ്പര്‍, വീലര്‍ച്ചുകള്‍, വശങ്ങള്‍, പിന്‍ ബമ്പര്‍ എന്നിവയിലെല്ലാം പ്ലാസ്റ്റിക് ക്ലാഡിംഗ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഷാര്‍പ്പായിട്ടുള്ള ബോഡി പാനലുകള്‍, ക്രോം ചെയ്ത വിന്‍ഡോ ലൈന്‍, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍ എന്നിവയും വശക്കാഴ്ചയെ മനോഹരമാക്കുന്നു. ഹ്യുണ്ടായി ട്യൂസോണിന്റെ പിന്നിലേക്ക് വരുമ്പോള്‍, കണക്റ്റുചെയ്ത ടെയില്‍ ലൈറ്റുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. അതേസമയം ഹ്യുണ്ടായി ബാഡ്ജ് പിന്‍ വിന്‍ഡ്സ്‌ക്രീനില്‍ നല്‍കിയിരിക്കുന്നു. ട്യൂസോണില്‍ റൂഫ് മൗണ്ടഡ് സ്പോയിലര്‍ ഘടകവും ഉണ്ട്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

പുതിയ ട്യൂസോണിന്റെ ഇന്റീരിയറിലേക്ക് വന്നാല്‍, കണ്ണിന് ഇമ്പമുള്ള ഒരു മിനിമലിസ്റ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നതെന്ന് വേണം പറയാന്‍. മൊത്തത്തില്‍ മൂന്ന് ഡിസ്പ്ലേകളുണ്ട് - ഡ്രൈവര്‍ കണ്‍സോളിനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 10.25 ഇഞ്ച് യൂണിറ്റുകളും ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിനുള്ള കണ്‍ട്രോളുകള്‍ക്കായി ഒരു ചെറിയ യൂണിറ്റും.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

OTA അപ്ഡേറ്റുകള്‍, അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണ എന്നിവ ഉള്‍പ്പെടുന്ന ഫീച്ചറുകളുടെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സ്യൂട്ട് എന്നിവയെ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. 5-സ്പീക്കറുകള്‍, രണ്ട് ട്വീറ്ററുകള്‍, ഒരു സബ്-വൂഫര്‍, ബില്‍റ്റ്-ഇന്‍ ആംപ് എന്നിവയുള്ള ബോസില്‍ നിന്നുള്ള പ്രീമിയം 8-സ്പീക്കര്‍ സിസ്റ്റം ഹ്യുണ്ടായി ട്യൂസോണിന്റെ സവിശേഷതയാണ്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഹ്യൂണ്ടായ് ട്യൂസോണിന്റെ സീറ്റുകളില്‍ ലെതറെറ്റ് അപ്ഹോള്‍സ്റ്ററിയും ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും (ഡ്രൈവര്‍ യൂണിറ്റില്‍ മെമ്മറി ഫക്ഷന്‍, ചാരിയിരിക്കുന്ന പിന്‍ സീറ്റുകള്‍ എന്നിവയും ഉണ്ട്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

പ്രീമിയം എസ്‌യുവിക്ക് പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, എയര്‍ പ്യൂരിഫയര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ലഭിക്കുന്നു. ലെവല്‍ 2 ADAS സംവിധാനങ്ങളും ട്യൂസണില്‍ ഉണ്ട്, കൂടാതെ ഡ്രൈവര്‍ എയ്ഡുകള്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി വാഹനമാണിത്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ലെയിന്‍ കീപ്പ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ADAS സംവിധാനങ്ങള്‍ ട്യൂസോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു, കൂടാതെ എസ്‌യുവിക്ക് 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ലഭിക്കുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഹ്യുണ്ടായി ട്യൂസോണില്‍ വാഗ്ദാനം ചെയ്യുന്നു, ഇവ രണ്ടും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ഹ്യുണ്ടായി ട്യൂസോണിന്റെ പെട്രോള്‍ യൂണിറ്റ് 6,200 rpm-ല്‍ 154 bhp കരുത്തും 4,500 rpm-ല്‍ 192 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഡീസല്‍ എഞ്ചിന്‍ 4,000 rpm-ല്‍ 183 bhp കരുത്തും 2,000-2,700 rpm-ല്‍ 416 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

ഹ്യുണ്ടായി ട്യൂസോണിന്റെ എല്ലാ പതിപ്പുകളും 4 സ്റ്റാന്‍ഡേര്‍ഡ് ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു - ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട്, സ്മാര്‍ട്ട്. ട്യൂസോണിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ മൂന്ന് ഓഫ്-റോഡിംഗ് മോഡുകള്‍ ഉണ്ട് - സ്‌നോ, മഡ്, സാന്‍ഡ് - ഒരു സ്വിച്ച് ഫ്‌ലിക്കുചെയ്ത് തിരഞ്ഞെടുക്കാനാകും.

2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai

കൊറിയന്‍ എസ്‌യുവിയുടെ ലോംഗ് വീല്‍ബേസ് പതിപ്പാണ് ഇന്ത്യയ്ക്കുള്ള ട്യൂസോണ്‍. 4,630 mm നീളവും 1,865 mm വീതിയും 1,865 mm ഉയരവുമുണ്ട് ഹ്യുണ്ടായി ട്യൂസോണിന്. 2,755 mm നീളമുള്ളതാണ് ഇന്ത്യ-സ്‌പെക്ക് ട്യൂസോണിന്റെ വീല്‍ബേസ്. 54 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai 2022 tucson sold out for this year in india find here all details
Story first published: Thursday, August 11, 2022, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X