കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

പല കാരണങ്ങളാൽ കൊണ്ടും രാജ്യത്തെ ഇന്ധന വില ഉയർന്നു തന്നെ നിൽക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും 100-ന് മുകളിലാണ് പെട്രോൾ വില എന്നതിനാൽ പുതുതായി കാർ വാങ്ങുന്നവരെല്ലാം ഇതര എഞ്ചിൻ ഓപ്ഷനുകളെ കാര്യമായി പരിഗണിക്കാൻ തുടങ്ങി കഴിഞ്ഞു.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഇവിടെയാണ് സിഎൻജി കാറുകളുടെ പ്രസക്തി വരുന്നതും. പെട്രോൾ കാറുകളേക്കാൾ വില അൽപം കൂടുതൽ മുടക്കേണ്ടി വരുമെങ്കിലും ഇന്ധനം നിറയ്ക്കുമ്പോൾ പണം അൽപം ലാഭിക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. പോരാത്തതിന് മികച്ച മൈലേജും തരുന്നതിനാൽ കൂടുതൽ പ്രായോഗികമാവുകയും ചെയ്യുന്നു.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

നിലവിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നീ വാഹന നിർമാതാക്കളാണ് സിഎൻജി കാറുകളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവർ. ഹ്യുണ്ടായി നിരയില്‍ സിഎന്‍ജി വിഭാഗത്തില്‍ മികച്ച വില്‍പ്പന നേടുന്ന മോഡലാണ് ഓറ. ഓറ സിഎന്‍ജി വില്‍പ്പന പ്രതിമാസം വര്‍ധിക്കുന്നുവെന്നും കമ്പനി പറയുന്നു.

MOST READ: വിപണി പിടിക്കാൻ കച്ച മുറുക്കി ഹോണ്ട; രണ്ട് എസ്‌യുവികളുമായി ജാപ്പനീസ് ബ്രാൻഡിൻ്റെ ഗംഭീര തിരിച്ചുവരവ്

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഇപ്പോൾ ഒരൊറ്റ വേരിയന്റിൽ മാത്രം അവതരിപ്പിക്കുന്ന ഈ സിഎൻജി സബ്-4 മീറ്റർ കോംപാക്‌ട് സെഡാനായി പുതിയൊരു ടോപ്പ് എൻഡ് വേരിയന്റിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. 8.57 ലക്ഷം രൂപയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന SX എന്നൊരു സിഎൻജി പതിപ്പിനെയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

7.88 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള S വേരിയന്റിൽ മാത്രമാണ് ഹ്യുണ്ടായി ഓറയുടെ സിഎൻജി പതിപ്പ് മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് വർഷത്തിലേറെയായി ഒരൊറ്റ മിഡ് S വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ശ്രേണി വിപുലീകരിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിച്ചതു തന്നെ.

MOST READ: ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന SX വേരിയന്റിനെ കമ്പനി ഒരുക്കിരിക്കുന്നത്. ഓറയുടെ സിഎൻജി വേരിയന്റുകൾക്ക് അവരുടെ പെട്രോൾ വകഭേദങ്ങളേക്കാൾ 95,000 രൂപയാണ് അധികമായി മുടക്കേണ്ടത്.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന സമയത്ത് 69 bhp കരുത്തിൽ 95 Nm torque വരെ നൽകുന്ന 1.2 ലിറ്റർ എഞ്ചിനാണ് ഓറ സിഎൻജിക്ക് നൽകിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂവെന്നതാണ് മറ്റൊരു ഘടകം.

MOST READ: പുറത്ത് മാത്രമല്ല അകത്തുമുണ്ട് നവീകരണങ്ങൾ; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ ടോപ്പ് ഇന്റീരിയർ ഫീച്ചറുകൾ

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഹ്യുണ്ടായിയുടെ 4 മീറ്റർ സെഡാന്റെ പെട്രോൾ വേരിയന്റുകളിലും ഇതേ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 83 bhp പവറിൽ 114 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്. കൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും കാറിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിന് പരമാവധി 100 bhp കരുത്തിൽ 172 Nm torque വരെ നിർമിക്കാനും ശേഷിയുള്ളതാണ്.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ആദ്യത്തേതിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുമ്പോൾ ഓപ്ഷണലായി 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ടർബോ യൂണിറ്റ് മാനുവൽ ഓപ്ഷനിൽ മാത്രമേ ലഭ്യമാവൂ. ഇനി പുതുതായി വന്ന SX സിഎൻജി വേരിയന്റിന്റെ കാര്യത്തിലേക്ക് കൂടുതൽ നോക്കിയാൽ ഓറ സിഎൻജി ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചർ ലോഡഡ് ഓഫറായാണ് എത്തുന്നത്.

MOST READ: കാറിലെ ഈ ഫീച്ചറുകള്‍ ഒക്കെ ഓര്‍ക്കുന്നുണ്ടോ!; നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഫീച്ചറുകള്‍ ഇതൊക്കെ

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഓറ സിഎൻജിയുടെ S വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ SX വേരിയന്റിന് റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, ഷാർക്ക് ഫിൻ ആന്റിന, 5.3 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ലഭിക്കുന്നു.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഒരു MID, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്‌നിഷൻ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പോടുകൂടിയ സ്മാർട്ട് കീ, ഫ്രണ്ട് പവർ ഔട്ട്‌ലെറ്റ് എന്നിവയും പുത്തൻ പതിപ്പിന്റെ ഹൈലൈറ്റുകളാണെന്ന് ഹ്യുണ്ടായി പറയുന്നു.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ഓപ്‌ഷണൽ സിഎൻജി കിറ്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മൂന്ന് സിഎൻജി സെഡാനുകളിൽ ഒന്നാണ് ഹ്യുണ്ടായി ഓറ. സെഗ്മെന്റിലെ മാരുതി ഡിസയർ, ടാറ്റ ടിഗോർ എന്നിവയുമായാണ് വാഹനത്തിന്റെ പ്രധാന മത്സരം.

കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

മാരുതി ഡിസയർ സിഎൻജിയുടെ വില 8.23 ലക്ഷം മുതൽ 8.91 ലക്ഷം രൂപ വരെയാണ്. അതേസമയം ടിഗോറിന്റെ സിഎൻജി വേരിയന്റുകൾക്ക് 7.85 ലക്ഷം മുതൽ 8.57 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai india introduced new sx variant for aura cng
Story first published: Wednesday, June 22, 2022, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X