Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന പൂര്‍ണ-ഇലക്ട്രിക് മോഡലാണ് കോന. 2019-ന്റെ തുടക്കത്തില്‍ ഒരൊറ്റ വേരിയന്റിലാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

വില ഇത്തിരി ഉയര്‍ന്നതായതുകൊണ്ടു തന്നെ കമ്പനി പ്രതീക്ഷിച്ചൊരു വില്‍പ്പന വാഹനത്തിന് ലഭിച്ചിരുന്നുമില്ല. എന്നിരുന്നാലും പ്രതിമാസം മോശമല്ലാത്തൊരു വില്‍പ്പന കോന ഇലക്ട്രിക് ബ്രാന്‍ഡിനായി നേടിക്കൊടുക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ കോന ഇവിക്ക് പുതിയ കളര്‍ വേരിയന്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

25.3 ലക്ഷം രൂപയ്ക്ക് ഒരൊറ്റ വേരിയന്റിലാണ് ഹ്യുണ്ടായി കോന ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നേരത്തെ പോളാര്‍ വൈറ്റ്, ഫാന്റം ബ്ലാക്ക്, ടൈഫൂണ്‍ സില്‍വര്‍, പോളാര്‍ വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നിവയുടെ സംയോജനം ഉള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് ലഭ്യമായിരുന്നു.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇപ്പോള്‍ കമ്പനി ടൈഫൂണ്‍ സില്‍വര്‍ പെയിന്റ് നിര്‍ത്തലാക്കി, മറുവശത്ത് ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ്, ഫാന്റം ബ്ലാക്ക് റൂഫുള്ള ടൈറ്റന്‍ ഗ്രേ എന്നിവ ഉള്‍പ്പെടെ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ കൂടി വാഹനത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പോളാര്‍ വൈറ്റ്, ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ് വിത്ത് ഫാന്റം ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ഫാന്റം ബ്ലാക്ക് റൂഫ്, ടൈറ്റന്‍ ഗ്രേ വിത്ത് ഫാന്റം ബ്ലാക്ക് റൂഫ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇവി ഇപ്പോള്‍ ലഭ്യമാണ്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍, 134 bhp കരുത്തും 395 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 39.2kWh ബാറ്ററി പായ്ക്കാണ് ഹ്യുണ്ടായി കോന ഇവിക്ക് കരുത്തേകുന്നത്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

കാര്‍ നിര്‍മാതാവ് പറയുന്നതനുസരിച്ച്, സ്റ്റാന്‍ഡേര്‍ഡ് എസി ചാര്‍ജര്‍ ഉപയോഗിച്ച് വാഹനം 6 മണിക്കൂര്‍ 10 മിനിറ്റ് സമയത്തിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ്. അതേസമയം 0-80 ശതമാനം ചാര്‍ജ്ജിംഗ് 100 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ 57 മിനിറ്റിനുള്ളില്‍ കൈവരിക്കുമെന്ന് പറയപ്പെടുന്നു.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഹ്യുണ്ടായി കോന ഒരു ഓള്‍-ഇലക്ട്രിക് പവര്‍ട്രെയിനിനൊപ്പം ഗ്യാസോലിന്‍ എഞ്ചിന്‍ ഓപ്ഷനും ലഭ്യമാണ്. തല്‍ക്കാലം കോനയുടെ ഇലക്ട്രിക് വേരിയന്റ് മാത്രമേ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്നുള്ളൂ.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഡിസൈനിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍, ഹ്യുണ്ടായി കോന ഇവി അല്‍പ്പം പാരമ്പര്യേതരവും എന്നാല്‍ സ്‌റ്റൈലിഷും ആയി കാണപ്പെടുന്നുവെന്ന് വേണം പറയാന്‍. മുന്‍വശത്ത് ഒരു സാധാരണ എയര്‍ ഇന്‍ടേക്ക് ഗ്രില്ലിന്റെ അഭാവമാണ് മറ്റ് ഫോസില്‍ ഇന്ധനം കത്തുന്ന എസ്‌യുവികളില്‍ നിന്ന് കോനയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഓട്ടോ ലെവലിംഗ് ഫംഗ്ഷനും കോര്‍ണറിംഗ് ലാമ്പുകളുമുള്ള ബൈ-ഫംഗ്ഷണല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് എസ്‌യുവിയുടെ സവിശേഷത. കോന ഇവിക്ക് സ്‌റ്റൈലിഷ് 17 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകളും ബ്ലാക്ക് സൈഡ് ബോഡി ക്ലാഡിംഗും ലഭിക്കുന്നു.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഷോള്‍ഡര്‍ ലൈന്‍ മുന്‍വാതിലില്‍ നിന്ന് ആരംഭിച്ച് ടെയില്‍ ലാമ്പുകളിലേക്ക് ഒഴുകുന്ന ഒരു ഷാര്‍പ്പായിട്ടുള്ള ക്രീസ് വഹിക്കുന്നു. ഹെഡ്‌ലാമ്പുകളെപ്പോലെ ടെയില്‍ ലാമ്പുകള്‍ക്കും സ്പ്ലിറ്റ് ഡിസൈന്‍ ലഭിക്കും. ഒരു ഹ്യുണ്ടായ് കാര്‍ ആയതിനാല്‍, കോനയില്‍ ഫീച്ചറുകള്‍ നിറഞ്ഞുനില്‍ക്കുന്നു.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇന്റീരിയര്‍ കറുപ്പ് നിറത്തില്‍ പൊതിഞ്ഞതാണ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി ക്യാബിനിനുള്ളിലെ പ്രീമിയം ഫീല്‍ കൂട്ടുന്നു. 10-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഹീറ്റഡ്+വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 17.77 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, 8-സ്പീക്കര്‍ KRELL പ്രീമിയം ഓഡിയോ എന്നിവ ഉള്‍പ്പെടുന്ന നിരവധി സവിശേഷതകളുമായാണ് കോന ഇവി വരുന്നത്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

സബ് വൂഫര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ടില്‍റ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, ഡ്രൈവ് മോഡ് സെലക്ടര്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, ഇംപാക്റ്റ് ആന്‍ഡ് സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, തത്സമയ ട്രാഫിക്ക് അലേര്‍ട്ട്, TPMS, വെര്‍ച്വല്‍ എന്നിവയാണ് ഈ എസ്‌യുവിയിലെ സുരക്ഷാ ഫീച്ചറുകള്‍.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ എന്ന ARAI സാക്ഷ്യപ്പെടുത്തിയ ഓള്‍-ഇലക്ട്രിക് റേഞ്ച് വാഹനം 9.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിമീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കോനയ്ക്ക് കഴിയുമെന്നും കമ്പനി പറയുന്നു.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

കോന ഇവിക്കൊപ്പം രണ്ട് ചാര്‍ജറുകളും പോര്‍ട്ടബിള്‍ വാള്‍ ചാര്‍ജറും എസി വാള്‍ ബോക്സ് ചാര്‍ജറും ഹ്യുണ്ടായി നല്‍കുന്നു. പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഏത് 3 പിന്‍ 15A സോക്കറ്റിലും പ്ലഗ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ 50 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, അതേസമയം എസി വാള്‍ ബോക്സ് ചാര്‍ജറിന് ഒരു മണിക്കൂറിനുള്ളില്‍ ഇത് ചെയ്യാന്‍ കഴിയും.

Kona ഇവിയെ കളര്‍ഫുള്ളാക്കി Hyundai; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഹ്യുണ്ടായി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് സൊല്യൂഷന്‍ പിന്തുണയും നല്‍കും, അതില്‍ ഇന്‍സ്റ്റാളേഷനും ആവശ്യമായ വൈദ്യുതി വിതരണ നവീകരണങ്ങളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത നഗരങ്ങളില്‍ അതിവേഗ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇവികള്‍ വില്‍ക്കുന്ന എല്ലാ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 7.2 kW എസി ചാര്‍ജര്‍ ഉണ്ടായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai introduced new colour schemes for kona ev find here all details
Story first published: Saturday, July 23, 2022, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X