Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

എസ്‌യുവി ശ്രേണിക്കായി പുതിയ ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. തുലെ, അപ്പോളോ ടയര്‍ എന്നിവയുമായി സഹകരിച്ചാണ് ഹ്യുണ്ടായി എസ്‌യുവി ടൂറിംഗ് ആക്സസറികളുടെ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി ഉപഭോക്താക്കള്‍ക്ക് ഒരു യഥാര്‍ത്ഥ ശ്രേണിയിലുള്ള ആക്സസറികള്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹ്യുണ്ടായി മൊബിസ് ഇന്ത്യ കമ്പനി തുലെ, അപ്പോളോ ടയേര്‍സുമായി കൈകോര്‍ത്താണ് ആക്‌സസറി ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി മൊബിസ് ഇന്ത്യ കൊറിയന്‍ കമ്പനിയുടെ ഓട്ടോ പാര്‍ട്‌സ് വെണ്ടറാണ്, അത് സ്വന്തം പാര്‍ട്‌സ് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളാണെങ്കിലും (PDC) വില്‍പ്പനാനന്തര ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നു.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

വിവിധ മെട്രോപൊളിറ്റന്‍ നഗരങ്ങളിലും രാജ്യത്തുടനീളമുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും അവ പ്രവര്‍ത്തിക്കുന്നു. അവര്‍ ഈ ഭാഗങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക മാത്രമല്ല, സ്വന്തം വിതരണ ശൃംഖലയിലൂടെ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ വഴി നിങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന B2B മോഡലിലാണ് ഹ്യുണ്ടായി മൊബിസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് വേണം പറയാന്‍. വെന്യു, ക്രെറ്റ, ട്യൂസോണ്‍, കോന എന്നിവയ്ക്കായി ഹ്യുണ്ടായി മൊബിസ് ഇന്ത്യ നിരവധി എസ്‌യുവി ടൂറിംഗ് ആക്സസറികള്‍ പുറത്തിറക്കി.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഇന്ത്യയിലെ എസ്‌യുവി വിപണി വളരെ വേഗത്തില്‍ വളരുകയാണ്, അതുപോലെ തന്നെ അവരുടെ ആക്സസറികളുടെ ഡിമാന്‍ഡും കുതിച്ചുകയരുകയാണ്. പാന്‍ഡെമിക്കിന് ശേഷം ആളുകള്‍ റോഡ് യാത്രകള്‍ക്കായി കൂടുതലും സ്വന്തമായി വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നു, എസ്‌യുവി ശ്രേണികളിലാണ് നിലവില്‍ രാജ്യത്ത് കൂടുതല്‍ വില്‍പ്പനകള്‍ നടക്കുന്നതും.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

രാജ്യത്ത് ഏറ്റവും കൂടുതല്‍ എസ്‌യുവികള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ബ്രാന്‍ഡുകളില്‍ ഒരാണ് ഹ്യുണ്ടായി. ഈ എസ്‌യുവി ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ചോയ്സുകള്‍ നല്‍കാന്‍ കമ്പനി ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ ടൂറിംഗ് ആക്സസറികള്‍ വാഗ്ദാനം ചെയ്യും.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഡീലര്‍ഷിപ്പുകളില്‍ ഈ യഥാര്‍ത്ഥവും വിശ്വസനീയവുമായ ആക്സസറികളുടെ ലഭ്യതയും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കമ്പനി പറയുന്നു.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ ടൂറിംഗ് ആക്സസറികളെ മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത് - റൂഫ് ബോക്സ്, റൂഫ് ബാസ്‌ക്കറ്റ്, ബൈക്ക് കാരിയര്‍. ഫിറ്റ്മെന്റ് ടൂളുകള്‍ ഉപയോഗിച്ച് ഈ ആക്സസറികളെല്ലാം എസ്‌യുവികളില്‍ എളുപ്പത്തില്‍ ഘടിപ്പിക്കാനാകും, ഇന്‍സ്റ്റാളേഷന് ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ എടുക്കും.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ ആക്‌സസറികള്‍ കാറ്റിന്റെ പ്രതിരോധത്തെ തടയുന്നുവെന്നും തികച്ചും എയറോഡൈനാമിക് ആണെന്നും കമ്പനി അവകാശപ്പെടുന്നു, അവയ്ക്ക് ഉയര്‍ന്ന ലോഡുകളും എടുക്കാന്‍ കഴിയും. അപ്പോളോ ടയേര്‍സുമായി സഹകരിച്ച് കമ്പനി ഇപ്പോള്‍ വ്യത്യസ്ത വലിപ്പത്തിലുള്ള ടയറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലഭ്യമായ വലുപ്പങ്ങള്‍ R12, R13, R14, R15, R16, R16 എന്നിവയാണ്.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ടൂറിംഗ് ആക്സസറികളും ടയറുകളും പുറത്തിറക്കുന്ന വേളയില്‍, നിങ്ങളുടെ ഡ്രൈവിംഗ് ശരിക്കും സവിശേഷമാക്കുന്നതിന് തങ്ങള്‍ ഉയര്‍ന്ന നിലവാരവും മികച്ച ഉല്‍പ്പന്ന ഫിറ്റ്മെന്റും സജ്ജീകരിച്ചിട്ടുണ്ട്. കര്‍ശനമായ പാരാമീറ്ററുകളില്‍ തങ്ങളുടെ ആഗോള നിലവാരം ഉയര്‍ത്തുമെന്നും ഹ്യുണ്ടായി പറയുന്നു. തങ്ങളുടെ പാന്‍ ഇന്ത്യ ഡീലര്‍ നെറ്റ്‌വര്‍ക്ക് വഴി, ഉപഭോക്താക്കള്‍ക്ക് ഇവ എടുക്കാനും അവരുടെ കാറുകള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിക്കാനും കഴിയും.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

അതേസമയം എസ്‌യുവി ശ്രേണിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വഴികളാണ് കമ്പനി തേടുന്നത്. അടുത്തിടെയാണ് ഹ്യുണ്ടായി പുതിയ വെന്യു N-ലൈന്‍ എസ്‌യുവി വിപണിയില്‍ അവതരിപ്പിക്കുന്നത്. വെന്യു ശ്രേണിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ വര്‍ഷം തങ്ങളുടെ വാഹനത്തിന്റെ ആവശ്യകതയില്‍ വര്‍ദ്ധനവ് അനുഭവപ്പെടുന്നതായി കമ്പനി പങ്കുവെച്ചു, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. നിലവില്‍ കമ്പനിക്ക് 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം യൂണിറ്റുകള്‍ വരെ ഡെലിവറി ബാക്ക്ലോഗ് ഉണ്ടെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ്) തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ഇന്ത്യയിലെ ഭൂരിഭാഗം വില്‍പ്പന വിഭാഗത്തിലും എസ്‌യുവികള്‍ സംഭാവന ചെയ്യുന്നുണ്ടെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. 'ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മൊത്തത്തിലുള്ള കാര്‍ വില്‍പ്പനയുടെ 41 ശതമാനം എസ്‌യുവികള്‍ സംഭാവന ചെയ്യുന്നു. ഹ്യുണ്ടായി ക്രെറ്റ ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

വരാനിരിക്കുന്ന ഉത്സവ സീസണില്‍ മെച്ചപ്പെട്ട ചിപ്പ് വിതരണവും ഉയര്‍ന്ന ഡിമാന്‍ഡും ഉപയോഗിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വില്‍പ്പന കുതിപ്പ് തുടരുകയാണെന്ന് ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി മെച്ചപ്പെടുന്ന സെമി-കണ്ടക്ടര്‍ സാഹചര്യങ്ങള്‍ക്കൊപ്പം, കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുന്ന സപ്ലൈകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,' ഗാര്‍ഗ് പറഞ്ഞു.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

'മുമ്പ് ഞങ്ങള്‍ പ്രതിമാസം 42,000 യൂണിറ്റുകളായിരുന്നു ചെയ്തിരുന്നത്, ഇപ്പോള്‍ തങ്ങള്‍ 49,000 യൂണിറ്റിന് മുകളിലാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 62,210 യൂണിറ്റ് വില്‍പ്പനയാണ് ഹ്യുണ്ടായി രേഖപ്പെടുത്തിയത്.

Venue, Creta, Tucson, Kona എസ്‌യുവി മോഡലുകള്‍ക്കായി ടൂറിംഗ് ആക്സസറികള്‍ അവതരിപ്പിച്ച് Hyundai

ആഭ്യന്തര വിപണിയില്‍ ചില്ലറ വില്‍പ്പന നടത്തിയ 49,510 വാഹനങ്ങളും വിദേശത്തേക്ക് കയറ്റുമതി ചെയ്ത 12,700 യൂണിറ്റുകളും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. വാര്‍ഷിക സ്‌കെയിലില്‍, ആഭ്യന്തര വില്‍പ്പനയില്‍ 5.6 ശതമാനം പോസിറ്റീവ് വര്‍ദ്ധനവ് ഉണ്ടായി, ഇത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മൊത്തത്തിലുള്ള രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai introduced touring accessories for venue creta tucson and kona read here to find more
Story first published: Saturday, September 24, 2022, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X