വരുന്നത് ലെവൽ 2 ADAS ടെക്കുമായി, വിപണിയെ കിടിലംകൊള്ളിക്കാൻ Hyundai Ioniq 5 ഇലക്‌ട്രിക്

വേൾഡ് കാർ ഓഫ് ദി ഇയർ ഇന്ത്യയിലേക്ക് വരുന്നു. അതേ അടുത്ത മാസം നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ അയോണിക് 5 എന്ന പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കും. ആഭ്യന്തര വിപണിയിലെ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായാവും ഇവി സ്ഥാനംപിടിക്കുക.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഹ്യുണ്ടായി വരാനിരിക്കുന്ന അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഏകദേശം 50 ലക്ഷം രൂപ വിലയ്ക്ക് താഴെ മാത്രമാകും ഈ വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അയോണിക് 5 അതിന്റെ ഇന്ത്യയിലെ ലോഞ്ചിനായി സജ്ജമാണെന്നും ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗ് ഡിസംബർ 20 മുതൽ ആരംഭിക്കുമെന്നും ചൊവ്വാഴ്ച്ച ദക്ഷിണ കൊറിയൻ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു.

വരുന്നത് ലെവൽ 2 ADAS ടെക്കുമായി, വിപണിയെ കിടിലംകൊള്ളിക്കാൻ Hyundai Ioniq 5 ഇലക്‌ട്രിക്

ഇതിനു പിന്നാലെ വാഹനത്തിനുള്ളിലെ മറ്റൊരു സവിശേഷത കൂടി പങ്കുവെച്ചിരിക്കുകയാണ് കമ്പനി. എന്താണന്നല്ലേ.. 21 ആധുനിക ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെട്ടിരിക്കുന്ന ഹ്യുണ്ടായിയുടെ സ്മാർട്ട്സെൻസ് ലെവൽ 2 ADAS ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നതാണീ പ്രത്യേകത. കോനയ്ക്ക് ശേഷം കൊറിയൻ ബ്രാൻഡിൽ നിന്നും ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ ഓൾ ഇലക്‌ട്രിക് മോഡലായിരിക്കും അയോണിക് 5 എന്നതും ശ്രദ്ധേയമാണ്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ വൈദ്യുതീകരണത്തിന് അടിത്തറ പാകിയ കാറാണ് കോന ഇവി.

ഇന്ത്യയിലെ മുൻനിര സ്മാർട്ട് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡർ എന്ന നിലയിൽ, ഇന്ത്യൻ വിപണി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്യാധുനികവും മത്സരാധിഷ്ഠിതവുമായ കാറുകൾ വിതരണം ചെയ്യാനുള്ള ശ്രമത്തിൽ തങ്ങൾ അശ്രാന്തപരിശ്രമത്തിലാണെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ അൻസൂ കിം പറഞ്ഞു. ലോകമെമ്പാടുമുള്ള ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (BEV) ഇടയിൽ അയോണിക് 5 ഒരു മാനദണ്ഡമായി മാറിയിരിക്കുന്നുവെന്നും അതിന്റെ നൂതന സാങ്കേതികവിദ്യയ്ക്കും കഴിവിനുമുള്ള അംഗീകാരങ്ങൾ ഇതിനോകം ആഗോളതലത്തിൽ നേടിയെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ പുതുതലമുറ ട്യൂസോണും അതേ ADAS സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് വാഗ്ദാനം ചെയ്യുന്ന ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്നുള്ള ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായി ഹ്യുണ്ടായി അയോണിക് 5 മാറും. കമ്പനിയുടെ ഓൾ ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ (e-GMP) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ മോഡലാണ് ഈ എസ്‌യുവി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഫോർവേഡ് കൊളിഷൻ സിസ്റ്റംസ്, ബ്ലൈൻഡ് സ്ട്ട് കൊളിഷൻ മുന്നറിയിപ്പ് (BCW), ബ്ലിംഗ്-സ്‌പോട്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ് (BCA), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (LDW), ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് ( DAW), ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ (BVM), സേഫ് എക്‌സിറ്റ് വാർണിംഗ് (SEW), സേഫ് എക്‌സിറ്റ് അസിസ്റ്റ് (SEA) മുതലായവയാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി ഒരുക്കിയിരിക്കുന്ന ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകൾ.

ഡ്രൈവിംഗ് സൗകര്യവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് സ്റ്റോപ്പ് ആൻഡ് ഗോ (SCC w/ S&G), ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ് (LFA), ഹൈ ബീം അസിസ്റ്റ് (HBA), ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് (LVDA) എന്നിവയ്‌ക്കൊപ്പം സ്‌മാർട്ട് ക്രൂയിസ് കൺട്രോളും ഈ ഇലക്ട്രിക് വാഹനത്തിന് ഒപ്പം ലഭിക്കും. പാർക്കിംഗ് എളുപ്പത്തിനായി അയോണിക് 5 ഇവിയിൽ റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിംഗ്, പിന്നിലെ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഒക്കുപെൻഡ് അലേർട്ട് എന്നിവയും ഹ്യുണ്ടായി നൽകിയിട്ടുണ്ട്.

ലഭ്യമായ മിക്ക വിപണികളിലും അയോണിക് 5 രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ചെറിയ 58 kWh ബാറ്ററി പായ്ക്കിൽ വാഹനത്തിന് 385 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 72.6 kWh ബാറ്ററി പായ്ക്കിൽ 480 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ, ഇന്ത്യൻ വിപണിയിൽ ഏത് ബാറ്ററി ഓപ്ഷൻ നൽകുമെന്ന് അറിവായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai ioniq 5 electric suv coming to india with level 2 adas tech
Story first published: Saturday, December 3, 2022, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X