പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

പുതിയ ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോർപ്പറേറ്റ് എഡിഷൻ 1.2 ലിറ്റർ കാപ്പ പെട്രോൾ മാനുവൽ,എഎംടി എന്നീ രണ്ട് വേരിയന്റുകളിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം രൂപയും 6.98 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ "പുതിയ സ്‌പോർട്ടി, ഹൈ-ടെക് അപ്പീൽ ഉൾക്കൊള്ളുന്ന സമയത്ത് പുതിയ കാലത്തെ ഉപഭോക്താക്കൾക്ക് ആശ്വാസവും സൗകര്യവും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് നിരവധി സാങ്കേതിക മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നതെന്നും ഹ്യുണ്ടായി പറയുന്നു. ഇത് പ്രീമിയം ഹാച്ച്ബാക്കിന്റെ മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ പുറംമോടിയിലും അകത്തളത്തിലും ചില മെച്ചപ്പെടുത്തലുകളും ഉൾക്കൊള്ളിച്ചാണ് കമ്പനി കാറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

ഗ്ലോസി ബ്ലാക്ക് റേഡിയേറ്റർ ഗ്രിൽ, 15 ഇഞ്ച് ഗൺമെറ്റൽ സ്റ്റൈൽ വീലുകൾ, റൂഫ് റെയിലുകൾ, റിയർ ക്രോം ഗാർണിഷിംഗ്, കോർപ്പറേറ്റ് എംബ്ലം, ബ്ലാക്ക് പെയിന്റ് ചെയ്ത ഒആർവിഎമ്മുകൾ എന്നിങ്ങനെ പുതിയ ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ സ്പോർട്‌സ് എക്സ്റ്റീരിയർ മെച്ചപ്പെടുത്തലുകളുണ്ടെന്ന് ഹ്യുണ്ടായി പറയുന്നു.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

ക്യാബിനിനുള്ളിൽ 6.75 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ സ്‌മാർട്ട്‌ഫോൺ മിററിംഗ് വഴിയുള്ള നാവിഗേഷൻ, കൂടാതെ ഇലക്‌ട്രിക് ഫോൾഡിംഗ് ORVM, പുറത്ത് മിററിൽ എൽഇഡി ടേൺ ഇൻഡിക്കേറ്റർ എന്നിവ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിൽ സ്റ്റാൻഡേർഡായി തുടരുകയാണ്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

എംഐഡിയുള്ള 5 ഇഞ്ച് ഡിജിറ്റൽ സ്പീഡോ, സ്റ്റിയറിംഗ്-വീൽ മൗണ്ട് ചെയ്ത ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങൾ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ഹ്യുണ്ടായിയുടെ കോംപാക്‌ട് ഹാച്ച്ബാക്കിലുണ്ട്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

2020 ഓഗസ്റ്റിലാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹ്യുണ്ടായി അടിമുടി മാറ്റങ്ങളോടെ ഗ്രാൻഡ് i10 ന്റെ പുതുതലമുറ മോഡലായ നിയോസിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വിപണിയിൽ അതിവേഗം തന്റേതായ സ്ഥാനം കണ്ടെത്താനായ ഹാച്ച്ബാക്കിന് ഇന്ന് മികച്ച വിൽപ്പനയാണ് ലഭിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും അതിനൊത്ത ഫീച്ചർ സവിശേഷതകളും കോർത്തിണക്കിയാണ് കാറിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 83 bhp കരുത്തിൽ 114 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഗ്രാൻഡ് i10 നിയോസിന്റെ സിഎൻജി വേരിയന്റിലേക്ക് എത്തുമ്പോൾ 69 bhp പവറും 95 Nm torque ഉം ആയി കണക്കുകൾ ചുരുങ്ങും.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

1.2 ലിറ്റർ ഡീസൽ പരമാവധി 75 bhp കരുത്തിൽ 190 Nm torque വികസിപ്പിക്കുമ്പോൾ 1.0 ലിറ്റർ ടിജിഡി ടർബോ പെട്രോൾ 100 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അടുത്തിടെ കാറിന്റെ ഡീസൽ വകഭേദങ്ങൾ ഹ്യുണ്ടായി നിർത്തലാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

ഇനി ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ എഎംടി ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ടർബോ-പെട്രോൾ, പെട്രോൾ-സിഎൻജി യൂണിറ്റുകൾക്ക് അഞ്ച് സ്പീഡ് ഗിയർബോക്സ് സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

എറ, മാഗ്ന, സ്പോർട്‌സ്, ആസ്റ്റ, ടർബോ, കോർപ്പറേറ്റഡ് എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന ഹാച്ച്ബാക്കിന് 5.39 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

പുതിയ Grand i10 Nios കോർപ്പറേറ്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് Hyudai, വില 6.29 ലക്ഷം മുതൽ

പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, തീപ്പൊരി ചുവപ്പ്, പോളാർ വൈറ്റ്/ബ്ലാക്ക്, ടൈറ്റൻ ഗ്രേ, അക്വാ ടീൽ, അക്വാ ടീൽ/ബ്ലാക്ക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് സ്വന്തമാക്കാനും സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai launched grand i10 nios corporate edition in india
Story first published: Monday, May 23, 2022, 15:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X