കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ സാൻട്രോയെ ആഭ്യന്തര വിപണിയിൽ നിർത്തലാക്കുമെന്ന് റിപ്പോർട്ട്.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

ഗ്രാൻഡ് i10 നിയോസിന്റെയും ഔറയുടെയും ഡീസൽ വകഭേദങ്ങൾ അതത് ലൈനപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്നും സാൻട്രോയുടെ പെട്രോൾ പതിപ്പും പിൻവലിച്ചുവെന്നും സിഎൻജി മോഡൽ വിൽപ്പനയിൽ തുടരുമോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കിയെന്ന ഊഹാപോഹങ്ങൾക്ക് പിന്നാലെയാണ് റിപ്പോർട്ട്.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

എന്നിരുന്നാലും ഇതേക്കുറിച്ച് ഒദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു പക്ഷേ സാൻട്രോയ്ക്ക് ഒരു മോഡൽ ചേഞ്ച് ലഭിക്കാനും സാധ്യതയുണ്ട് എന്ന് ഡീലർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

1998 -ൽ ആരംഭിച്ചത് മുതൽ ഹ്യുണ്ടായിയുടെ വിജയത്തിന്റെ ഒരു ആണിക്കല്ലായിരുന്നു സാൻട്രോ. വിപണിയിൽ ഈ ടാൾബോയ് ട്രെൻഡ് ആരംഭിച്ചതും സാൻട്രോ തന്നെയായിരുന്നു.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

പഴയ സാൻട്രോയുടെ ഉൽപ്പാദനം 2014 അവസാനത്തോടെ ബ്രാൻഡ് നിർത്തലാക്കിയിരുന്നു, എന്നാൽ 2018 ഒക്ടോബറിൽ നെയിംപ്ലേറ്റ് അതിന്റെ പുതിയ അവതാരത്തിൽ തിരിച്ചെത്തി. ഹാച്ച്ബാക്ക് ആദ്യമായി അവതരിപ്പിച്ചതിന് ശേഷം ഇരുപത് വർഷം പിന്നിട്ടത് മാർക്ക് ചെയ്തുകൊണ്ടായിരുന്നു ഈ തിരിച്ചുവരവ്.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

കാറിന്റെ വില ക്രമാതീതമായി വർധിക്കുന്നതും ഡിമാൻഡ് കുറയുന്നതും കാരണം ഇത് ഇപ്പോൾ വീണ്ടും നിർത്തലാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

എട്ട് യാത്രക്കാർക്ക് വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള പുതിയ കാറുകൾക്ക് M1 വിഭാഗത്തിന് ആറ് എയർബാഗുകൾ നിർബന്ധമാക്കിയ കരട് വിജ്ഞാപനം ഈ തീരുമാനത്തിൽ വലിയ പങ്കുവഹിച്ചിരിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

ഇന്ധന വിലയിലും ഇൻഷുറൻസ് നിരക്കുകളിലും ക്രമാനുഗതമായ വർധനവുണ്ടായതോടെ, എൻട്രി ലെവൽ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ കോംപാക്ട് കാറുകളാണ് വാങ്ങുന്നവർ ഇഷ്ടപ്പെടുന്നത്.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

ഹ്യുണ്ടായി സാൻട്രോയുടെ വിലയും കഴിഞ്ഞ മൂന്നര വർഷത്തിനിടെ 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുകയും മാഗ്‌ന, സ്‌പോർട്‌സ്, ആസ്റ്റ വേരിയന്റുകളിലുടനീളം 4.89 ലക്ഷം രൂപ മുതൽ 6.41 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില ഈടാക്കുകയും ചെയ്തു.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

കഴിഞ്ഞ ആറ് മാസമായി, സാൻട്രോ പ്രതിമാസ വിൽപ്പന ശരാശരി 2,000 യൂണിറ്റിൽ താഴെയാണ്, അവസാന യൂണിറ്റ് കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ ഉൽപാദന ലൈനുകളിൽ നിന്ന് പുറത്തിറക്കി എന്നാണ് റിപ്പോർട്ട്.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

2021-22 സാമ്പത്തിക വർഷത്തിൽ, രണ്ടാം തലമുറ സാൻട്രോയുടെ വിൽപ്പന 23,700 യൂണിറ്റായിരുന്നു, മൊത്തത്തിൽ, 2018 അവസാനത്തോടെ പുനരുജ്ജീവിപ്പിച്ചതിനുശേഷം ഏകദേശം 1.46 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന മോഡൽ രേഖപ്പെടുത്തി.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

1.1 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സാൻട്രോയ്ക്ക് കരുത്തേകുന്നത്, അത് 68 bhp പവറും 99 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമ്പോൾ സിഎൻജി പതിപ്പ് 59 bhp പവറും 85 Nm torque ഉം പുറപ്പെടുവിക്കുന്നു.

കുറഞ്ഞ ഡിമാൻഡ്! Santro വീണ്ടും Hyundai പിൻവലിച്ചേക്കും?

ഗ്യാസോലിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT -യുമായി ജോടിയാക്കിയിട്ടുണ്ട്. സിഎൻജി വേരിയന്റുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ നൽകിയിട്ടുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai might discontinue santro hatchback in india due to low demand
Story first published: Tuesday, May 17, 2022, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X