India
YouTube

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ വിപണിയുടെ ചലനത്തിനും, ഉപഭോക്താക്കളുടെ മുൻഗണനകളിൽ വന്ന മാറ്റങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളുടെ ഉയർന്ന ചിലവ് എന്നിവ എല്ലാം കണക്കിലെടുത്ത് ഇന്ത്യയിൽ തങ്ങളുടെ ബിസിനസ്സ് തന്ത്രം ഒന്ന് മാറ്റി പിടിക്കാൻ ഒരുങ്ങുന്നു.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

1998-ൽ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുകയും തങ്ങളുടേതായ ഒരു ഇരിപ്പിടം ഉണ്ടാക്കുകയും ചെയ്ത ജനപ്രിയ സാൻട്രോയുടെ നിർമ്മാതാവ്, ഇപ്പോൾ എസ്‌യുവി ശൈലിയിലുള്ള വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.ഇന്ത്യൻ വിപണിയിലെ പാസഞ്ചർ വാഹനങ്ങളിൽ 41 ശതമാനവും എസ്‌യുവികളാണ്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

ഉപഭോക്താവ് എവിടെയാണോ അവിടെ ഞങ്ങൾ പോകും. ഇന്നത്തെ കാലത്തെ കസ്റ്റമേഴ്സിന് വേണ്ടത് കൂടുതൽ ടെക്നോളജിയും ഫീച്ചേഴ്സും നിറഞ്ഞ ഒരു വാഹനമാണ് എന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞത്

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

മാർക്കറ്റ് ട്രെൻഡ് ആവാൻ സാധ്യതയുള്ളത് മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപേ തിരിച്ചറിയുന്നത് ആണ് പ്രധാന കാര്യം. ആദ്യമായി വാങ്ങുന്നവർ ഹാച്ച്ബാക്കുകളിൽ നിന്ന് മാറുകയാണ്, അവരിൽ ഭൂരിഭാഗവും കോംപാക്റ്റ് എസ്‌യുവികളിലേക്ക് നീങ്ങുകയാണ്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

മിഡ്-ലൈഫ് സൈക്കിൾ അപ്‌ഗ്രേഡുമായി അടുത്തിടെയാണ് കമ്പനി വെന്യുവിനെ അവതരിപ്പിച്ചത്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന വെന്യുവിന്റെ 3 മോഡലുകളിലും 2 എണ്ണം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായിയുടെ വെന്യു 40-ലധികം രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നുണ്ട്, 2019 മെയ് മാസത്തിൽ ലോഞ്ച് ചെയ്തതിനുശേഷം ആഭ്യന്തര വിപണിയിൽ ഏകദേശം 300,000 യൂണിറ്റ് വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

2022 ലെ വെന്യു അനതരിപ്പിച്ചപ്പോൾ 20,000 പ്രാരംഭ ബുക്കിംഗുകളാണ് ലഭിച്ചത്. മൊത്തം ബുക്കിംഗിന്റെ 35 ശതമാനം ഉൾപ്പെടുന്നത് ഡീസലിനാണ് ലഭിച്ചതെന്നും ഗാർഗ് അഭിപ്രായപ്പെട്ടു. വെന്യൂവിന്റെ ഔട്ട്‌ഗോയിംഗ് മോഡലിൻ്റെ, മൊത്തം വോളിയത്തിന്റെ 23% മാത്രമാണ് ഡീസൽ.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

10 ലക്ഷത്തിന് മുകളിലുള്ള കാറുകൾക്കായി ചെലവഴിക്കാൻ തയ്യാറായവരുടെ എണ്ണം വർദ്ധിച്ചതായി രാജ്യത്തെ ജനപ്രിയ ക്രെറ്റ എസ്‌യുവിയുടെ നിർമ്മാതാവും പറഞ്ഞു. ഗാർഗിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ വെന്യു ഉപഭോക്താക്കളിൽ ഏകദേശം 37% ആദ്യമായി വാങ്ങുന്നവരാണ്. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം, മൊത്തം വിൽപ്പനയുടെ 41 ശതമാനവും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളിൽ നിന്നാണ്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

ഈയിടെയായി, ടാറ്റ മോട്ടോഴ്‌സിൽ നിന്നും അതിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലായ നെക്‌സണിൽ നിന്നും വെന്യുവിനെതിരെ കടുത്ത മത്സരം തന്നെയാണ് നേരിടുന്നത്

കമ്പനിയുടെ നിലവിലെ ശേഷി ഏകദേശം 800,000 യൂണിറ്റാണ്. ഹ്യുണ്ടായി അതിന്റെ ജനപ്രിയ മോഡലായ ക്രെറ്റയുടെ മുഖം മിനുക്കിയ പതിപ്പ് ഈ വർഷം കൊണ്ടുവരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

രാജ്യത്തെ സെഡാൻ സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചുരുക്കം Oem -കളിൽ ഒന്നാണിത്. കാർ നിർമ്മാതാവ് 2020 ജനുവരിയിൽ ഓറ സെഡാൻ അവതരിപ്പിച്ചു. ഇപ്പോൾ, എലാൻട്ര, വെർണ, ഓറ എന്നിവയ്‌ക്കൊപ്പം, സെഡാനുകളിലെ അതിന്റെ വിപണി വിഹിതം വ്യവസായത്തിലെ മൊത്തത്തിലുള്ള സെഡാൻ സെഗ്‌മെന്റ് വിപണി വിഹിതത്തേക്കാൾ കൂടുതലാണ്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

സ്‌കോഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ മറ്റ് കാർ നിർമ്മാതാക്കൾ അടുത്തിടെ സ്ലാവിയ, വിർട്ടസ് സെഡാനുകൾ രാജ്യത്ത് അവതരിപ്പിക്കുകയും ഹാച്ച്ബാക്കുകളിൽ നിന്ന് തന്ത്രപരമായി അകലുകയും ചെയ്യാനുളള ഉദ്ദേശത്തിലാണ്

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

വർധിച്ച വാഹന വിലയും വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും കാരണം, ദീർഘകാലാടിസ്ഥാനത്തിൽ ലാഭം നിലനിർത്താൻ ബുദ്ധിമുട്ടായതിനാൽ ഹ്യൂണ്ടായ് കഴിഞ്ഞ മാസം സാൻട്രോ നിർത്തലാക്കിയിരുന്നു.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

അതുപോലെ, 2018-ൽ, അക്കാലത്തെ ഹാച്ച്ബാക്കിൽ ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന കാറായിരുന്ന ഇയോണും കമ്പനി പിൻവലിച്ചു. 2020 ഏപ്രിൽ മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ബിഎസ്-VI മാനദണ്ഡങ്ങൾക്കൊപ്പം 2019 ഒക്ടോബറിൽ ലോഞ്ച് ചെയ്യാനിരുന്ന സുരക്ഷാ ക്രാഷ് മാനദണ്ഡങ്ങൾ പാലിക്കാൻ ഈ മോഡൽ പ്രാപ്തമല്ല എന്നത് കൊണ്ട് കൂടിയാണ് കമ്പനി ഇയോൺ പിൻവലിച്ചത്.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

നിലവിൽ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വോളിയത്തിന്റെ 35% ഉൾക്കൊള്ളുന്ന ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ നിന്ന് ഹ്യുണ്ടായി അതിന്റെ ശ്രദ്ധ മാറ്റുകയാണ്. ഗ്രാൻഡ് ഐ10 നിയോസ്, ഐ20 എന്നിവയുൾപ്പെടെ രണ്ട് ഹാച്ച്ബാക്ക് മോഡലുകൾ മാത്രമേ കമ്പനി ഇപ്പോൾ ഈ വിഭാഗത്തിൽ വാഗ്ദാനം ചെയ്യുന്നുളളു.

കൂടുതൽ ശ്രദ്ധ എസ്‌യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai

എൻട്രി ലെവൽ വാഹനങ്ങളിൽ 6 എയർബാഗ് നിർബന്ധമാക്കുന്നതിനെ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) പറഞ്ഞത് അത്തരം കാറുകൾ ആഭ്യന്തര വിപണിയിൽ നിലനിൽക്കാൻ കഴിയാത്ത പക്ഷം ഇന്ത്യയിൽ ചെറിയ കാറുകൾ നിർത്തലാക്കുന്നതിന് മടിക്കില്ലെന്നാണ്. എൻട്രി ലെവൽ സെഗ്‌മെന്റിൽ ആൾട്ടോ, എസ്-പ്രസ്സോ, വാഗൺആർ എന്നിവയാണ് കമ്പനി വിൽക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai realigning the business strategy in indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X