ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ജീപ്പ് കോമ്പസ്, സിട്രണ്‍ C5 എയര്‍ക്രോസ് എന്നീ പ്രീമിയം എസ്‌യുവി മോഡലുകളെ നേരിടാന്‍ അടുത്തിടെയാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി പുതുതലമുറ ട്യൂസോണിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ഈ വര്‍ഷത്തേയ്ക്കുള്ള മുഴുവന്‍ യൂണിറ്റും പൂര്‍ണമായും വിറ്റ് തീര്‍ന്നെന്ന് അടുത്തിടെ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെ എത്തുന്ന വാഹനത്തിന്റെ ഈ സ്വീകാര്യത ഇപ്പോള്‍ വില്‍പ്പന കണക്കുകളിലും പ്രകടമാണ്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 27.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റിനായി 34.54 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ലെവല്‍ 2 ADAS-നൊപ്പം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഹ്യുണ്ടായി കാറായി ട്യൂസോണ്‍ മാറിയിരിക്കുകയാണ്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ലോഞ്ച് ചെയ്തതുമുതല്‍ സെഗ്മെന്റിലെ മിക്ക വാങ്ങലുകാരെയും വാഹനം ആകര്‍ഷിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഇത് മനസ്സിലാക്കി ഒരോ വര്‍ഷം വാഹനത്തിന്റെ 5,000 യൂണിറ്റുകള്‍ രാജ്യത്ത് എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും ഹ്യുണ്ടായി പറയുന്നു. ഈ പ്രീമിയം എസ്‌യുവിയുടെ 2022 ഓഗസ്റ്റ് മാസത്തിലെ വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 193 ശതമാനത്തിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

കൊറിയന്‍ കാര്‍ നിര്‍മാതാവ് 2022 ഓഗസ്റ്റില്‍ രാജ്യത്ത് മൊത്തം 343 യൂണിറ്റ് ട്യൂസോണുകള്‍ വിറ്റഴിച്ചു. താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 117 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. 2022 ജൂലൈയെ അപേക്ഷിച്ച് 102 ശതമാനം വളര്‍ച്ചയാണ് വില്‍പ്പന കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ മൊത്തം 170 യൂണിറ്റുകള്‍ വിറ്റു.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

പുതിയ ഹ്യുണ്ടായി ട്യൂസോണിന്റെ രണ്ട് വകഭേദങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ട് - പ്ലാറ്റിനം, സിഗ്‌നേച്ചര്‍. വാങ്ങുന്നവര്‍ക്ക് രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതില്‍ 2.0 ലിറ്റര്‍ പെട്രോളും 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടുന്നു.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

പെട്രോള്‍ എഞ്ചിന്‍ യഥാക്രമം 156 bhp കരുത്തും 192 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി മാത്രമാണ് ജോടിയാക്കിയിരിക്കുന്നത്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

മറുവശത്ത് ഡീസല്‍ യൂണിറ്റ് 186 bhp പവറും 416 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. എന്നിരുന്നാലും ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍ എഞ്ചിന്‍ AWD ഡ്രൈവ്ട്രെയിനിനൊപ്പം വാഗ്ദാനം ചെയ്യുന്നു കൂടാതെ ടോപ്പ് ഡീസല്‍ വേരിയന്റില്‍ ഓപ്ഷണല്‍ അപ്ഗ്രേഡായി മള്‍ട്ടി-ടെറൈന്‍ മോഡുകള്‍ ലഭിക്കുന്നുണ്ട്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

മുമ്പത്തെ ആവര്‍ത്തനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാങ്ങുന്നവര്‍ക്ക് ശക്തമായ നവീകരണം വാഗ്ദാനം ചെയ്യുന്ന പുതിയ രൂപകല്‍പ്പനയും കൂടുതല്‍ പ്രായോഗികമായ ക്യാബിനും പുതിയ ട്യൂസോണില്‍ ഉണ്ട്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ഡിസൈനിലേക്ക് വന്നാല്‍, മുന്‍വശത്ത്, എസ്യുവി ഇപ്പോള്‍ പുതിയ ഗ്രില്ലും ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ലൈറ്റുകളും അവതരിപ്പിക്കുന്നു, ബോഡി പാനലുകളില്‍ ശക്തമായ പ്രതീക ലൈനുകളും ആക്രമണാത്മക ക്രീസുകളും കാണാവുന്നതാണ്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വശക്കാഴ്ചയെ മനോഹരമാക്കുന്നത്. പിന്‍ഭാഗവും പഴയ പതിപ്പുമായി നോക്കുമ്പോള്‍ വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

കണക്റ്റുചെയ്ത ടെയില്‍ലൈറ്റുകളാണ് പിന്നില്‍ ആധിപത്യം പിടിച്ചിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി ബാഡ്ജ് പിന്‍ വിന്‍ഡ്സ്‌ക്രീനില്‍ നല്‍കിയിരിക്കുന്നു. റൂഫ് മൗണ്ടഡ് സ്പോയിലര്‍ എലമെന്റും ട്യൂസണിന്റെ പിന്നിലെ ഹൈലൈറ്റാണ്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

എക്സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും മനോഹരവും പ്രീമിയവുമാണ്. ക്യാബിന്‍ ഒരു ആഡംബര അനുഭവം നല്‍കുന്നുവെന്ന് വേണം പറയാന്‍. കൂടാതെ വലിയ സണ്‍റൂഫ് ഉള്‍പ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ഇന്റീരിയറില്‍ മൊത്തത്തില്‍ മൂന്ന് ഡിസ്പ്ലേകളുണ്ട് - ഡ്രൈവര്‍ കണ്‍സോളിനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 10.25 ഇഞ്ച് യൂണിറ്റുകളും ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിനും കണ്‍ട്രോളുകള്‍ക്കുമായുള്ള ഒരു ചെറിയ യൂണിറ്റും.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

OTA അപ്ഡേറ്റുകള്‍, അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണ എന്നിവ ഉള്‍പ്പെടുന്ന ഫീച്ചറുകളുടെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സ്യൂട്ട് എന്നിവയെ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. 5-സ്പീക്കറുകള്‍, രണ്ട് ട്വീറ്ററുകള്‍, ഒരു സബ്-വൂഫര്‍, ഒരു ബില്‍റ്റ്-ഇന്‍ ആംപ് എന്നിവയുള്ള ബോസില്‍ നിന്നുള്ള പ്രീമിയം 8-സ്പീക്കര്‍ സിസ്റ്റം ഹ്യുണ്ടായി ട്യൂസോണിന്റെ സവിശേഷതയാണ്.

ലുക്ക് മാറിയപ്പോള്‍ വില്‍പ്പനയും കത്തികയറി; Tucson-ന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി Hyundai

ലെവല്‍ 2 ADAS സംവിധാനങ്ങള്‍ കൂടാതെ എസ്‌യുവിക്ക് 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ലഭിക്കുന്നു. ഈ അപ്ഡേറ്റുകളെല്ലാം ട്യൂസോണിനെ വിപണിയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്താന്‍ സഹായിച്ചുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai tucson sales up by 193 percentage in august 2022 find here all details
Story first published: Saturday, September 10, 2022, 7:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X